മണ്ണംപേട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
(Mannampetta)

മണ്ണംപേട്ട
Village
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ ജില്ല
ഭാഷ
 • നാട്ട്Malayalam, English
സമയമേഖലUTC+5:30 (IST)
പിൻ
680302
ടെലിഫോൻ കോഡ്0480

തൃശ്ശൂർ ജില്ലയിലെ ചെറിയൊരു ഗ്രാമമാണ് മണ്ണംപേട്ട. വെണ്ടൂരിനും വരാക്കാരകും ഇടയിൽ NH544 നിന്ന് 3.5കി.മി അകലെ ആണ് ഈ ഗ്രാമം. അളഗപ്പനഗർ പഞ്ചായത്തിന്റെ കിഴിൽ സ്ഥിതി ചെയ്യുന്നു.

ആരാധനാലയങ്ങൾ[തിരുത്തുക]

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

അളഗപ്പ നഗർ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രധാന വിദ്യാലയമാണ്.

മാതാ എച്ച് എസ് മണ്ണംപേട്ട[തിരുത്തുക]

1933ൽ എല്ലാവർക്കും അറിവിന്റെ വെളിച്ചം പകർന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടുകൂടി മണ്ണംപേട്ട അമലോത്ഭവ മാതാവിൻ പള്ളിക്ക് അഭിമുഖമായി ജ്ഞാനവർദ്ധിനി സമാജം എന്ന പേരിൽ ഒരു സ്ഥാപനം ആരംഭിച്ചു. ഈ സമാജമാണ് മാതാ ഹൈസ്കൂളിന് നിമിത്തമായത്. 1934ൽ ഈ സമാജത്തിന്റെ പ്രസിഡണ്ട് മണ്ണംപേട്ട പള്ളി വികാരിയായിരുന്ന ചൊവ്വല്ലൂർ ബഹു. അന്ത്രയോസ് അച്ചനായിരുന്നു. അദ്ദേഹത്തിന്റെ പരിശ്രമഫലമായാണ് 1935ൽ ലോവർ പ്രൈമറി സ്കൂൾ അനുവദിച്ചു കിട്ടിയത്.പ്രഥമ പ്രധാന അദ്ധ്യാപകൻ ശ്രീ കൃഷ്ണൻകുട്ടി മേനോൻ. ഇന്നുകാണുന്ന സ്കൂളിന്റെ മുൻവശത്തുള്ള ഓടുമേഞ്ഞ കെട്ടിടമായിരുന്നു അന്ന് ഉണ്ടായിരുന്നത്. 1935മുതൽ ഏകദേശം 20 വർഷക്കാലം മാനേജർ സ്ഥാനം അല്മായർക്ക് കൈമാറിയിട്ടുണ്ട്. 1963ൽ ലോവർ പ്രൈമറി വിദ്യാലയമായിരുന്ന ഇത് അപ്പർ പ്രൈമറി വിദ്യാലയമായി മാറി. തുടർന്ന് മണ്ണംപേട്ട യൂ. പി. സ്കൂളിന്റെ മുന്നേറ്റം ആരംഭിച്ചു. ബഹു. ഫാ. ജോൺ ചെറുവത്തൂരിന്റെ ശ്രമഫലമായി 1983ൽ മണ്ണംപേട്ടയിൽ ഹൈസ്കൂൾ അനുവദിച്ചുകിട്ടി. ശ്രീ. ടി.ജെ. ജോസ് തട്ടിൽ മാസ്റ്റർ ഹൈസ്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപകനായി.2017ൽ സ്മാർട്ട് ക്ലാസ്റൂം[1] അനുവദിച്ചുകിട്ടി.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മണ്ണംപേട്ട&oldid=3498039" എന്ന താളിൽനിന്ന് ശേഖരിച്ചത്