പാണഞ്ചേരി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാണഞ്ചേരി ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°33′59″N 76°22′1″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ ജില്ല
വാർഡുകൾപാണഞ്ചേരി, ചെമ്പൂത്ര, താണിപ്പാടം, പട്ടിക്കാട്, ചുവന്നമണ്ണ്, വാണിയംപാറ, പൂവ്വൻചിറ, വഴക്കുംപാറ, കൊമ്പഴ, എടപ്പലം, തെക്കുംപാടം, പീച്ചി, മൈലാട്ടുുംപാറ, കണ്ണാറ, താമരവെള്ളച്ചാൽ, വിലങ്ങന്നൂർ, മാരായ്ക്കൽ, കൂട്ടാല, വീണ്ടശ്ശേരി, പയ്യനം, ചിറക്കുന്ന്, മുടിക്കോട്, ആൽപാറ
ജനസംഖ്യ
ജനസംഖ്യ45,963 (2011) Edit this on Wikidata
പുരുഷന്മാർ• 22,394 (2011) Edit this on Wikidata
സ്ത്രീകൾ• 23,569 (2011) Edit this on Wikidata
സാക്ഷരത നിരക്ക്87.87 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221879
LSG• G080503
SEC• G08029
Map


തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ താലൂക്കിൽ ഒല്ലൂക്കര ബ്ലോക്കിലാണ് 141.71 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പാണഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. 1914-ൽ രൂപീകരിക്കപ്പെട്ട പാണഞ്ചേരി പഞ്ചായത്തിന്റെ അതിർത്തികൾ 1950-ൽ ഇന്നുള്ള രീതിയിൽ പുനർനിർണ്ണയം ചെയ്യപ്പെട്ടു. ഈ ഗ്രാമപഞ്ചായത്തിന് 23 വാർഡുകളാണുള്ളത്. തൃശ്ശൂർ നഗരത്തിന് ജലം നൽകുന്ന പീച്ചി ഡാം ഈ പഞ്ചായത്തിലാണ്. കേരളത്തിലെ ഏറ്റവും വലിയ പഞ്ചായത്തുകളിലൊന്നായ ഈ പഞ്ചായത്തിലൂടെ സേലം-എറണാകുളം ദേശീയപാത (എൻ.എച്ച്. 544) 12 കിലോമീറ്റർ ദൂരം കടന്നുപോകുന്നു. പാണഞ്ചേരി മഹാദേവക്ഷേത്രം, മുടിക്കോട് ശിവക്ഷേത്രം, കുതിരാൻമല ധർമ്മശാസ്താക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങൾ ഈ പഞ്ചായത്തിലാണ്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

 1. പാണഞ്ചേരി
 2. ചെമ്പൂത്ര
 3. പട്ടിക്കാട്
 4. താണിപ്പാടം
 5. പൂവ്വൻ‍ചിറ
 6. ചുവന്ന മണ്ണ്
 7. വാണിയംപാറ
 8. കൊമ്പഴ
 9. വഴുക്കുംപാറ
 10. തെക്കുംപാടം
 11. എടപ്പലം
 12. മൈലാട്ടുംപാറ
 13. പീച്ചി
 14. താമര വെള്ളച്ചാൽ
 15. വിലങ്ങന്നൂർ
 16. കണ്ണാറ
 17. വീണ്ടശ്ശേരി
 18. പയ്യനം
 19. മാരായ്ക്കൽ
 20. കൂട്ടാല
 21. ആൽപ്പാറ
 22. ചിറകുന്ന്
 23. മുടിക്കോട്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല തൃശ്ശൂർ
ബ്ലോക്ക് ഒല്ലൂക്കര
വിസ്തീര്ണ്ണം 141.71 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 37,116
പുരുഷന്മാർ 18,283
സ്ത്രീകൾ 18,833
ജനസാന്ദ്രത 2643
സ്ത്രീ : പുരുഷ അനുപാതം 1030
സാക്ഷരത 91.72%

അവലംബം[തിരുത്തുക]