Jump to content

വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°28′38″N 76°4′20″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ ജില്ല
വാർഡുകൾപടിഞ്ഞാറെ ടിപ്പുസുൽത്താൻ, തൃത്തല്ലൂർ വെസ്റ്റ്, പൊക്കാഞ്ചേരി, ഗണേശമംഗലം, മണപ്പാട്, ഏഴാം കല്ല്, ഹെൽത്ത് സെൻറർ, വാടാനപ്പള്ളി ഈസ്റ്റ്, നടുവിൽക്കര ഈസ്റ്റ്, തൃത്തല്ലൂർ ഈസ്റ്റ്, നടുവിൽക്കര വെസ്റ്റ്, അഞ്ചങ്ങാടി, വാടാനപ്പള്ളി വെസ്റ്റ്, പോലീസ് സ്റ്റേഷൻ, പട്ടിലങ്ങാടി, മുള്ളങ്ങര, ദുബായ്, ഫിഷറീസ്
ജനസംഖ്യ
ജനസംഖ്യ30,184 (2011) Edit this on Wikidata
പുരുഷന്മാർ• 13,753 (2011) Edit this on Wikidata
സ്ത്രീകൾ• 16,431 (2011) Edit this on Wikidata
സാക്ഷരത നിരക്ക്89.98 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221896
LSG• G080802
SEC• G08042
Map


തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ തളിക്കുളം ബ്ലോക്കിലാണ് 13.18 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 18 വാർഡുകളാണുള്ളത്.

അതിരുകൾ

[തിരുത്തുക]

വാർഡുകൾ

[തിരുത്തുക]
  1. പൊക്കാഞ്ചേരി
  2. പടിഞ്ഞാറെ ടിപ്പുസുൽത്താൻ
  3. ത്യത്തല്ലൂർ വെസ്റ്റ്‌
  4. ഏഴാംകല്ല്
  5. ഹെൽത്ത് സെന്റർ
  6. ഗണേശ മംഗലം
  7. മണപ്പാട്
  8. ത്യത്തല്ലൂർ ഈസ്റ്റ്‌
  9. നടുവിൽക്കര വെസ്റ്റ്
  10. വാടാനപ്പിള്ളി ഈസ്റ്റ്
  11. നടുവിൽക്കര ഈസ്റ്റ്
  12. പോലീസ് സ്റ്റേഷൻ
  13. പട്ടിലങ്ങാടി
  14. അഞ്ചങ്ങാടി
  15. വാടാനപ്പിള്ളി വെസ്റ്റ്
  16. ദുബായ്
  17. ഫിഷറീസ്
  18. മുള്ളങ്ങര

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല തൃശ്ശൂർ
ബ്ലോക്ക് തളിക്കുളം
വിസ്തീര്ണ്ണം 13.18 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 27,003
പുരുഷന്മാർ 12,639
സ്ത്രീകൾ 14,364
ജനസാന്ദ്രത 2049
സ്ത്രീ : പുരുഷ അനുപാതം 1136
സാക്ഷരത 89.98%

ചരിത്രം

[തിരുത്തുക]

നാൾവഴികളിലൂടെ

വാടാനപ്പള്ളിയുടെ സമീപകാല ചരിത്രത്തിലേക്ക്‌ എത്തിനോക്കുന്നതിന്‌ മുമ്പ്‌ അതിന്റെ വിദുര പശ്ചാത്തലത്തിലേക്ക്‌ നമുക്കൊന്ന്‌ കണ്ണോടിക്കാം. അശോക ചക്രവർത്തിയുടെ ഭരണകാലമായ B.C. 3-90 ശതകത്തിൽതന്നെ ബുദ്ധമതം കേരളത്തിൽ പ്രചരിച്ചിരുന്നതായി കാണാം. പിൽകാലത്തുണ്ടായ ബ്രാഹ്മണ പ്രതാപത്തോടുകൂടി ബുദ്ധമതം ക്ഷയിച്ചുപോയി എങ്കിലും ബുദ്ധമത സംസ്‌കാരം പിന്നേയും നിലനിന്നു. ബദ്ധമതത്തിലെ നല്ലതിനെയെല്ലാം ഹിന്ദുമതം ഉൾക്കൊണ്ടു. ഹിന്ദുക്ഷേത്രങ്ങളിലെ ഉത്സവ സമ്പ്രദായം പലതും ബുദ്ധമതത്തിൽ നിന്നും പകർത്തിയതാണ്‌. ബുദ്ധമത വിഹാരങ്ങളെ പള്ളികൾ എന്നാണ്‌ പറഞ്ഞിരുന്നത്‌, കൃസ്ത്യാനികളും മുഹമ്മദീയരും തങ്ങളുടെ ദേവാലയങ്ങളെ പള്ളികൾ എന്നാണ്‌ ഇന്നും വിളിച്ചുവരുന്നത്‌. പാലി ഭാഷയിലാണ്‌ ശ്രീ ബുദ്ധൻ തത്വോപദേശം ചെയ്തിരുന്നത്‌. പള്ളി മുതലായ മലയാളത്തിൽ പ്രചരിച്ചിട്ടുള്ള പല പാലി പദങ്ങളും ബുദ്ധമത സമ്പർക്കം മൂലം ലഭിച്ചിട്ടുള്ളുവയാണ്‌. പള്ളി എന്ന സംജ്ഞ പല പ്രദേശങ്ങളുടെയും പേരിനോട്‌ ചേർന്നും പ്രചാരത്തിലുണ്ട്‌. അങ്ങനെയുണ്ടായ സ്ഥല നാമങ്ങളിലൊന്നാണ്‌ വാടാനപ്പിള്ളി എന്ന്‌ അനുമാനിക്കേണ്ടിയി രിക്കുന്നു. ഒരു പുരാതന ഗ്രന്ഥത്തിൽ വാടാനപ്പിള്ളിയെ മ്ലാന ഗജാപുരി എന്ന്‌ സംബോധന ചെയ്തിട്ടുള്ളതായും പറയപ്പെടുന്നു.

വിദേശികളും സ്വദേശികളുമായ ഭരണാധികാരികൾ തന്ത്രപ്രധാനമായ മണപ്പുറം ദ്വീപിന്ന്‌ വേണ്ടി പലപ്പോഴും പോരാടിയിട്ടുണ്ട്‌. അത്‌ ഇവിടത്തെ പഞ്ചാര മണലിന് ചോരയുടെ നിറം പകരാനും ഇട വരുത്തിയിട്ടുണ്ട്‌. സ്വാതന്ത്ര്യ സമര ചരിത്രത്തിലും മണപ്പുറത്തിന്ന്‌ അതിന്റേതായ സ്ഥാനമുണ്ട്‌. ഡച്ചു കാരും ഫ്രഞ്ചുകാരും പോർത്തുഗീസുകാരും. ഇംഗ്ലീ ഷുകാരും ഈ മണ്ണിൽ ആധിപത്യം പുലർത്തിയിരുന്നവരാണ്‌. ഡച്ചുകാരെ തോൽപ്പിച്ച്‌ മൈസൂർ സുൽത്താന്മാരായ ഹൈദറും ടിപ്പുവും ഇവിടെ ഭരണം നടത്തിയിട്ടുണ്ട്‌. അന്നത്തെ കയറ്റുമതി ക്രേന്ദങ്ങളിൽ അട്ടുകുഴി (നാട്ടിക) മാടായി (വാടാനപ്പിള്ളിക്ക്‌ വടക്കുഭാഗം) എന്നിവ പ്രസിദ്ധങ്ങളായിരുന്നു.

ഒരുകലത്ത്‌ കപ്പലടുക്കുന്ന തുറമുഖമായിരുന്ന ചേറ്റുവായിൽ റോമക്കാർ കൂടിയേറി പാർത്തിരുന്നുവത്രെ. അവർ ശവശരീരങ്ങൾ മൺഭരണികളിലാണ്‌ മറവൂചെയ്തിരുന്നത്‌ ആ സ്രമ്പദായം പിന്നീട്‌ നാട്ടു കാരൂം അനുകരിച്ച്‌ പോന്നു കൂഴിച്ചാടികൾ എന്ന പേരിൽ ഇപ്പോഴും മണപ്പുറത്തെ മണ്ണിനടിൽ യിൽനിന്നും കണ്ടെടുക്കുന്ന വലിയ മൺഭരണികൾ അത്തരത്തിലുള്ളവയാണ്‌.

മണപ്പുറത്തെ ജനങ്ങൾ എന്നും പ്രബുദ്ധരായിരുന്നു. എന്നാൽ രൂക്ഷമായ തൊഴിലില്ലായ്മയും നിത്യ ദാരിദ്ര്യവും മൂലം നിരവധിപേർ ജീവിതമാർഗ്ഗം തേടി അന്യനാടുകളെ ആശ്രയിക്കുവാൻ നിർബന്ധിതരായി, 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തുടങ്ങി വെച്ച ഈ കുടിയേറ്റം ഇന്നും അനുസ്യൂതമായി തുടരുകയാണ്‌. ആദ്യകാലത്ത്‌ വാടാനപ്പിള്ളിയിലും പരിസരത്തുമുള്ള ജനങ്ങൽ ജോലിതേടി ചെന്നത്‌ സിലോൺ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ ശ്രീലങ്കയിലായിരുന്നു. 1900 ത്തിൽ  തുടങ്ങിവെച്ച ഈ കുടിയേറ്റക്കാരിൽ ഭൂരിഭാഗവും കള്ള്‌ ചെത്ത്‌ തൊഴിലാളികളായിരുന്നു. 1937 കാലഘട്ടത്തിൽ മണപ്പുറം പ്രദേശത്ത്‌ നിന്നും ഉദ്ദേശം കാൽലക്ഷത്തോളം പേർ സിലോണിലുണ്ടായിരുന്നുവത്രെ. കേരളത്തിലെ പല പ്രമുഖ നേതാക്കളും സിലോണിൽ ചെന്ന്‌ ആശയപ്രചരണങ്ങൾ സംഘടിപ്പിച്ചിരുന്നു. അവർക്കൊക്കെ മണപ്പുറം കുടിയേറ്റക്കാർ താങ്ങും തണലുമായിരുന്നു. 1947ൽ ഇന്ത്യ സ്വത ന്ത്രമായതോടെ സിലോണിൽ കുടിയേറ്റ നിയന്ത്രണങ്ങളുണ്ടായി. തുടർന്ന്‌. മറ്റു മേച്ചിൽ സ്ഥലങ്ങൾ കണ്ടുപിടിക്കാൻ മണപ്പുറത്തുകാർ നിർബന്ധിതരായി.

870ൽ പരം വർഷങ്ങൾ പഴക്കമുള്ള ദുർഗ്ഗാദേവി ക്ഷേത്രമാണ്‌. വാടാനപ്പിള്ളിയിലെ (പശസ്തമായ ഹൈന്ദവ ക്ഷേത്രം. പഴയ കാലത്ത്‌ 700ൽ പരം ഏക്കർ ഭൂമി പലരു ദാനം ചെയ്തത്‌ വഴി ഈ ക്ഷേത്രത്തിന്നുണ്ടായിരുന്നു. എന്നാൽ ഇന്ന് ഏതാനും ഏക്കർ ഭൂമി കൈവശമുള്ളൂ.

തൃത്തല്ലൂർ ശിവക്ഷേത്രവും പഞ്ചായത്തിലെ മറ്റൊരു പുരാതന ക്ഷേത്രമാണ്‌.  

ഇരുനൂറിലേറെ വർഷം  പഴക്കമുള്ള തെക്കേ ജുമാ അത്ത പള്ളിയാണ് വാടാനപ്പള്ളിയിലെ ഏറ്റവും പഴക്കമുള്ള മുസ്ലീം ദേവാലയം, വാടാനപ്പള്ളി ദേവസ്വം സൌജന്യമായി വിട്ടുകൊടുത്ത ഭൂമിയിലാണ്. അന്ന്‌ പള്ളിയുടെ ശിലാസ്ഥാപനം നടത്തിയത് എന്ന്‌ പറയപ്പെടുന്നു. ഇരുന്നൂറോളം വർഷം പഴക്കമുള്ള വടക്കെ ജുമ അത്ത്‌ പള്ളിയാണ്‌ വാടാനപ്പള്ളിയിലെ പ്രസിദ്ധമായ മറ്റൊരു മുസ്ലീം മുസ്ലീം ദേവാലയം.

1894ൽ ആണ്‌ വാടാനപ്പിള്ളിയിൽ ഒരു കുരിശു പള്ളി സ്ഥാപിക്കുന്നതിന്‌ വേണ്ടി സ്ഥലമെടുത്തത് 1899 ലാണ്‌ കുരശ്‌ പള്ളി ഇടവക പള്ളിയായി ഉയർന്നത്‌. അതിന്‌ മുമ്പ്‌ കണ്ടശ്ശാംകടവ്‌ പള്ളിയായിരുന്നു. വാടാനപ്പിള്ളി കൃസ്ത്യൻ കുടുംബങ്ങളുളുടെ  ഇടവക പള്ളി 1920ലാണ്‌ വാടാനപ്പള്ളിയിൽ സബ്‌ രജിസ്ട്രാർ  ഓഫീസ്സ്‌ പ്രവർത്തനം ആരംഭിച്ചത്

പലരും മദ്രാസ്സിലേക്കും ബോംബെയിലേക്കും ജോലി തേടി പുറപ്പെടാൻ തുടങ്ങി. ഇത്‌ മണപ്പുറത്ത്‌ നിന്നുള്ള രണ്ടാം കുടിയേറ്റത്തിന്റെ ആരംഭമായിരുന്നു. 1960 എത്തിയപ്പോൾ ബോംബെയിൽ ശിവ സേനയുടെയും മദ്രാസ്സിൽ ഡി.എം. കെയയുടെയും (പാദേശിക വാദങ്ങൾ തലപൊക്കുകയും മലയാളികളെല്ലാം വിഷമവൃത്തത്തിലാവുകയും ചെയ്തു. ഈ സന്ദർഭത്തിലാണ്‌ 1970 കളിൽ അറബി രാജ്യങ്ങളിലേക്ക്‌  ആളുകളെ ആവശ്യമുണ്ടെന്ന വാർത്തക്ക് പ്രചാരം ലഭിച്ചത്‌. പിന്നീടങ്ങോട്ട്‌ ഗൾഫ്‌ രാജ്യങ്ങളിലേക്കുള്ള ഒഴുക്കായിരുന്നു. ഇന്ന്‌ ഗൾഫ്‌ മേഖലയിലുള്ളവർ വാടാനപ്പള്ളിയുടെ വികസനത്തിന്‌ നൽകുന്ന സംഭാവന വളരെ വലുതാണ്‌.

കൊടുങ്ങല്ലൂർ മുതൽ ചേറ്റുവ വരെയുള്ള മണപ്പുറം മേഖലയിൽ ദ്രുതഗതിയിൽ വികസനം നടന്നുകൊണ്ടിരുന്നത് വാടാനപ്പള്ളയിലായിരുന്നു.

ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഒരു അവികസിത ജില്ലയായിരുന്നു മലബാർ ഇന്നത്തെ കണ്ണൂർ കോഴിക്കോട് മലപ്പുറം, പാലക്കാട്‌ ജില്ലകളും തൃശൂർ ജില്ലയുടെ ഏതാനും ഭാഗങ്ങളും ഉൾപ്പെട്ടിരുന്ന മലബാറിനെ പണ്ടുകാലത്ത്‌ മലയാം ജില്ല എന്നും പറഞ്ഞുവന്നിരുന്നു. അതിന്റെ ആസ്ഥാനം കോഴിക്കോടായിരുന്നു, ആയ തിനാൽ മലബാർ കലക്ടറെ കോഴിക്കോട്‌. കലക്ടറെന്നും വിളിച്ചിരുന്നു. ഈ കലക്ടറുടെ കീഴിൽ തുക്കിടി അഥവാ സബ്കലക്ടർ എന്ന ഉദ്യോഗ സ്ഥന്റെ അധികാര പരിധിയിൽ മലബാറിനെ ചെറിയ ചെറീയ റവന്യൂ ജില്ലകളായി വിഭജിച്ചിരുന്നു. അന്ന്‌ മണപ്പുറത്ത്‌ തന്നെ മണപ്പുറം ആറ്റുപുറം എന്നിങ്ങനെ രണ്ട്‌ ജില്ലകളുണ്ടായിരുന്നുവത്രെ. പൊന്നാനി താലൂക്കിൽ നാട്ടിക റവന്യു ഫർക്കയിലെ ഒരു അംശ വില്ലേജ്‌ ആയിരുന്നു, വാടാനപ്പിള്ളി. അതിന്‌ മുമ്പ്‌ കുറെ കാലം വാടാനപ്പിള്ളി ഏങ്ങണ്ടിയൂർ അശശത്തിന്റെ ഭാഗമായിരുന്നുവത്രെ. 1956 നവ ഒന്നിന്‌ ഐക്യകേരളം യാഥാർത്ഥ്യമായതോടെ പൊന്നാനി താലൂക്ക്‌ വിഭജിക്കപ്പെടുകയും പുതിയ തായി രൂപം കൊണ്ട ചാവക്കാട്‌ താലൂക്ക്‌ തൃശൂർ ജില്ലയിൽ ഉൾപ്പെടുകയും ചെയ്തു.

1940 കളുടെ അന്ത്യത്തേറടെ അന്നത്തെ കൊച്ചി രാജ്യത്തിന്റെ ഭാഗമായ മണലൂരിൽനടന്ന ചെത്ത്‌ തൊഴിലാളി സമരത്തെ തുടർന്ന്‌ അതിരൂക്ഷമായ പോലീസ്‌ നരനായാട്ടാണ്‌ വാടാനപ്പിള്ളിയിലുണ്ടായത്‌. ചെത്ത്‌ തൊഴിലാളി സമരകേസ്സുകളിലെ പ്രതികളെ വാടാനപ്പിള്ളിയിൽ ഒളിപ്പിച്ചിട്ടുണ്ടെന്നതിന്റെ പേരിലായിരു ന്നു ഈ അതിക്രമങ്ങൾ നടമാടിയത്‌. ഇത്‌ സ്വാഭാവികമായും ഒരു ഭരണ വിരുദ്ധവികാരം ജനങ്ങളിലൂളവാക്കി 1950 ജനു. 26-ാം തിയ്യതി സർദാർ ഗോപാലകൃഷ്ണന്റെ രക്തസാക്ഷിത്വവും സർദാറിന്റെ ജാഥയിൽ പങ്കെടുത്ത വാടാനപ്പിള്ളിക്കാരനായ ശ്രീ പി.യു. ഗംഗാധരന് ഏൽക്കേണ്ടിവന്ന ക്രൂരമായ മർദ്ദനവും വാടാനപ്പിള്ളിയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‌ വിപുലമായ അടിത്തറയൊരുക്കി. 1970 ൽ നിലവിൽ വന്ന കുടികിടപ്പ്‌ നിയമം നടപ്പിലാക്കണമെന്ന്‌ ആവശ്യപ്പെട്ടു കൊണ്ട്‌ 10 സെന്റ്‌ വളച്ച്‌ കെട്ടൽ സമരം വാടാനപ്പള്ളിയിൽ നടന്നു. പൊക്കാഞ്ചേരി കടപ്പുറത്ത്‌ ശ്രീ വാക്കാട്ട്‌ വേലായുധനടക്കം നിരവധി പേർ അറസ്റ്റ്‌ ചെയ്യപ്പെടുകയും ക്രൂരമായ പോലീസ്‌ മർദ്ദനത്തിന്‌ ഇരയാവുകയും ചെയ്തിട്ടുണ്ട്‌. തുടർന്നുണ്ടായ പോരാട്ടങ്ങളുടെ ഫലമായി നൂറ്‌ കണക്കിന്‌ കുടുംബങ്ങൾക്ക്‌ തങ്ങളുടെ കുടികിടപ്പ്‌ സ്വന്തമായി ലഭിക്കുകയും അതോടപ്പം പാട്ടകുടിയാൻ ഭൂപ്രഭുത്വ വ്യവസ്ഥ അവസാനിപ്പിക്കുകയും ചെയ്തു. 1959ലുണ്ടായ വർഗ്ലീയ സംഘർഷം വാടാനപ്പിള്ളി പഞ്ചായത്തിന്റെ ചരിത്രത്തിൽ ഒരു കറുത്ത അദ്ധ്യായമാണ്‌. ജനങ്ങൾ രണ്ട്‌ ചേരിയായി തിരിഞ്ഞ്‌ അന്യോന്യം ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ ഉണ്ടായിരുന്നു. 1990 കളിലും വർഗ്ഗീയ സംഘരർഷത്തോളമെത്തുന്ന ചില സംഭവങ്ങൾ വാടാനപ്പിള്ളിയിലുണ്ടാകാറുണ്ട്‌. വിപുലമായ ജനകീയ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ അടിത്തറയാണ്‌ ഈ സംഘർഷങ്ങളെ ആളിപടരാതെ കാത്തു സൂക്ഷിക്കുന്നത്‌.

മത്സ്യബന്ധനം, കൃഷി, ബീഡിതെരുപ്പ്‌, പായ നെയത്ത്‌ കയർപിരി. കള്ളു ചെത്ത്‌, കച്ചവടം മുതലായവയായിരുന്നു ജനങ്ങളുടെ ജീവിതമാർഗ്ഗങ്ങൽ ജാതിവ്യവസ്ഥ വളരെ ശക്തമായ നിലയിൽ തന്നെ  നിലവിലുണ്ടായിരുന്നു.

വാടാനപ്പിള്ളി, തൃത്തല്ലൂർ ദേവസ്വങ്ങളുടെ ഉടമസ്ഥതയിലായിരുന്നു. കൃഷിഭൂയിൽ ഏറിയ ഭാഗവും. അപൂർവ്വം ചില ഈഴവ ധീവര. മുസ്ലീം ഭൂപ്രഭുക്കളും ഉണ്ടായിരുന്നു. ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗ്രഹത്തോടെയാണ്‌. വാടാനപ്പിള്ളിയിൽ ദേശീയ പ്രസ്ഥാനം സജീവമാകുന്നത്‌. 1937ലാണ്‌ ഔപചാരികമായി വാടാന പ്പിള്ളിയിൽ കോൺഗ്രസ്സ്‌ കമ്മിറ്റി രൂപം കൊണ്ടത്‌ അതിന്‌ മുമ്പ്‌ തന്നെ സാമൂഹ്യ പരിഷ്ക്കരണ രംഗത്ത്‌ എസ്സ്‌. എൻ. ഡി.പി യുടെയും ഉല്പതിഷ്ണുക്കളായ യുവാക്കളുടെയും നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്‌. ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗ്രഹത്തിന്റെ ചുവടുപിടിച്ച്‌ വാടാനപ്പിള്ളി ക്ഷേത്രത്തിലും പിന്നോക്ക ജാതിക്കാർക്ക്‌ പ്രവേശനം വേണമെന്ന്‌ ആവശ്യപ്പെട്ടു കൊണ്ട്‌ നിരവധി ജാഥകൾ നടന്നിട്ടുണ്ട്‌. എസ്സ്‌. എൻ.ഡി.പി.യുടെ നേതൃത്വത്തിൽ ചെട്ടികാട്‌ പ്രദേശത്ത്‌ വേട്ടുവ സമുദായത്തിൽപെട്ട ഒരു പുരുഷനെ കൊണ്ട്‌ ഈഴവ സ്ത്രീയെ മിശ്രവിവാഹം നടത്തിയ സംഭവവും അക്കാലത്തുണ്ടായിട്ടുണ്ട്‌. 1940 കളോടെ വാടാനപ്പിളളിയിൽ കർഷക പ്രസ്ഥാനം രൂപം കൊള്ളാൻ തുടങ്ങി. വിഷ്ണുഭാരതീയനെപോലുള്ള പ്രമുഖരായ കർഷക നേതാക്കൾ തൃത്തല്ലൂരിൽ നടന്ന കർഷക സമ്മേളനത്തിൽ പങ്കെടുത്ത്‌ പ്രസംഗിക്കുകയുണ്ടായിട്ടുണ്ട്‌.

ഒരു നൂറ്റാണ്ടിന്‌ മുൻപ്‌ സ്ഥാപിക്കപ്പെട്ട ഈസ്റ്റ്‌ എൽ. പി. സ്‌കൂളാണ്‌. വാടാനപ്പിള്ളി പഞ്ചായത്തിലെ ആദ്യത്തെ ഔപചാരിക വിദ്യാഭ്യാസ സ്ഥാപനം. 1956 സെപ്തംബർ 27-ാം ശ്രീമതി ഇന്ദിരാഗാന്ധി ശിലാ സ്ഥാപനം നടത്തുകയും ഒക്ടോബർ 30-ാം തിയ്യതി കേരളത്തിലെ പ്രഥമ ഗവർണ്ണർ ഡോ. ബി. രാമകൃഷ്ണറാവു ഉൽഘാടനം നിർവ്വഹിക്കുകയും ചെയ്ത തൃത്തല്ലൂർ കമല നെഹ്രു മെമ്മോറിയൽ ഹൈസ്കൂൾ വിദ്യാഭ്യാസ രംഗത്തെ പ്രധാനപ്പെട്ട ഒരു മുന്നേറ്റമാ യിരുന്നു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്നുള്ള സൗകര്യം 1990 കളോടെ  ഈ സ്കൂളിൽ തുടങ്ങിയിട്ടുണ്ട്.1930-ന് മുമ്പുതന്നെ ബോധാനന്ദവിലാസം എൽ.പി.ഫിഷറീസ്, ആർ.സി.യു.പി, കടപ്പുറം എൽ.പി, സൌത്ത് മാപ്പിള യു.പി എന്നീ വിദ്യാലയങ്ങൾ സ്ഥാപിക്കപ്പെട്ടിരുന്നു. ഇതുമൂലം പഞ്ചായത്തിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഉയർന്ന സാക്ഷരത കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്  

1960 കളുടെ തുടക്കത്തിൽ കോളറയുടെ നാട് എന്നറിയപ്പെട്ടിരുന്നു വാടാനപ്പള്ളി. അന്ന്  വാടാനപ്പള്ളിക്കാർ ചികിത്സക്കായി ആശ്രയിച്ചിരുന്നത് വലപ്പാട് ആശുപത്രിയെ ആയിരുന്നു. 1964 ലെ കോളറയുടെ വ്യാപനത്തിന് ശേഷം തളിക്കുളം ബ്ലോക്കിന് അനുവദിച്ച പ്രൈമറി ഹെൽത്ത് സെൻ്റർ  ഒരു ഏക്ര സ്ഥലം ലഭിക്കുന്ന തളിക്കുളം ബ്ലോക്ക് പരിധിയിൽ എവിടെ വേണമെങ്കിലും സ്ഥാപിക്കാമായിരുന്നെങ്കിലും വാടാനപ്പള്ളിയിൽ തന്നെ സ്ഥാപിക്കുവാൻ അന്നത്തെ പഞ്ചായത്ത് പ്രസിഡൻറ് ആയിരുന്ന ഐ. വി. രാമനാഥന്റെ പരിശ്രമത്തെ എടുത്ത് പറയേണ്ടതാണ്. തൃത്തല്ലൂരിലെ വാടാനപ്പള്ളി സർവ്വീസ് സഹകരണ സംഘത്തിന്റെ  വാടക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച പ്രൈമറി ഹെൽത്ത് സെൻ്റർ  ശ്രീ ഐ.വി.ഗോവിന്ദൻ വിലക്ക് വാങ്ങി സംഭാവന ചെയ്ത ഇന്നത്തെ സ്ഥലത്തേക്ക് മാറി

ഹെൽത്ത്‌ സെന്റർ ആരംഭിച്ചതോടെ മേഖലയിൽ അലോപ്പതി ചികിത്സ നിലവിൽ വന്നത്‌. അതിന്‌ മുമ്പ്‌ പ്രഗത്ഭനായ ഡോ. രാഘവമേനോന്റെ സേവനം വാടാനപ്പിള്ളിയിലും പരിസര  പ്രദേശത്തുമുള്ളവർക്ക്‌ വില മതിക്കാനാവാത്തതായിരുന്നു. ഇപ്പോൾ സർക്കാർ ആയുർവ്വേദ ഡിസ്‌പെൻസറി. സാമൂഹ്യ ആരോഗ്യകേന്ദ്രം, ഹോമിയോ സിസ്‌പെൻസറി (ആരംഭ നടപടികൾ അവസാനഘട്ടത്തിൽ) എന്നിവ കൂടാതെ നിരവധി സ്വകാര്യ ക്ലിനിക്കുകളും വാടാനപ്പള്ളിയിൽ പ്രവർത്തിച്ച്‌ കൊണ്ടിരിക്കുന്നുണ്ട്‌.

1965 ൽ ആണ് വാടാനപ്പള്ളിയിലേക്ക് ആദ്യമായി വൈദ്യുതി എത്തിയത് അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ഐ. വി.രാമനാഥന്റെ വീട്ടിലേക്ക് ആയിരുന്നു, അന്നത്തെ കാലത്ത് 6 ലക്ഷം രൂപയുടെ ബോണ്ട് KSEB ക്ക് ഈട് കൊടുത്തായിരുന്നു ആദ്യമായി കനോലി കനാൽ കടന്ന് മണപ്പുറത്തേക്ക് വിശിഷ്യ വാടനപ്പള്ളിയിലേക്ക്  വൈദ്യുതി എത്തിച്ചത്. വൈദ്യുതി ലൈൻ വലിക്കുന്നതിനെതിരെ ആ കാലത്തു്  ജനങ്ങളുടെ വളരെ ശക്തമായ എതിർപ്പുകളെ മറി കടന്നുകൊണ്ടായിരുന്നു വൈദ്യുതി വാടാനപ്പള്ളി കിഴക്കേ ടിപ്പുസുൽത്താൻ റോഡ് വഴി എഴംകല്ലിൽ എത്തിയത്. അതിന് ശേഷമാണ് 1970 കളിൽ ആണ് പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്കും അടുത്ത പഞ്ചായത്തുകളിലെയും വൈദ്യുതി വിതരണം നടന്നത്.

തെങ്ങോല ഉപയോഗിച്ച് ഉണ്ടാക്കിയിരുന്ന ചെറ്റകുടിലുകളും കളിമൺ വീടുകളും ഓലയിൽ മേഞ്ഞ മേൽപുരകളും എന്നതായിരുന്നു. ഒട്ടുമുക്കാലും വീടുകളുടെ പഴയ കാലത്തെ സ്ഥിതി. അപൂർവ്വം ചില സമ്പന്ന കുടുംബങ്ങൾക്ക് മാത്രമെ ചെങ്കല്ലുകൊണ്ടുള്ള ഭിത്തിയും ഓടുമേഞ്ഞ മേൽകൂരയുമുള്ള വീടുകൾ ഉണ്ടായി രുന്നുള്ളൂ. അധഃസ്ഥിത ജനവിഭാഗത്തിന്‌ ഷർട്ട്‌ ഇടാനോ മാറുമറയ്ക്കാനോ മുട്ടിറങ്ങുന്ന മുണ്ടുടു ക്കാനോ ഉള്ള അവകാശം പോലും അക്കാലത്ത്‌ നിഷേധിക്കപ്പെട്ടിരുന്നു. ഇന്നത്തെ നേഷണൽ ഹൈവേ 66 പണ്ട്‌ ആല ചേറ്റുവ റോഡ്‌ എന്ന പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. ഈ റോഡിന്‌ സമാന്തര മായി പടിഞ്ഞാറെ ഭാഗത്ത്‌ പടിഞ്ഞാറെ ടിപ്പു സുൽത്താൻ റോഡും കിഴക്ക്‌ ഭാഗത്ത്‌ കിഴക്കെ ടിപ്പു  സുൽത്താൻ റോഡും ഉണ്ട്‌. ടിപ്പുവിന്റെ ചേറ്റുവ കോട്ടയും അവിടെനിന്ന്‌ നടത്തിയ പടയോട്ടവും തിരിച്ചുവരവും ബന്ധപ്പെടുത്തിയാണ്‌ ഈ രണ്ട്‌  റോഡുകളും അറിയപ്പെടുന്നത്‌. റോഡു ഗതാഗതം രൂപപ്പെടുന്നതിന്‌ മുമ്പ്‌ വഞ്ചിമാർഗ്ഗമാണ്‌ പ്രധാന യാത്രകളെല്ലാം നടത്തപ്പെട്ടിരുന്നത്‌.വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിൽ നാലു കിലോമീറ്റർ കടലോരമുണ്ട്. കനോലി കനാലിന്റെ തീരപ്രദേശമായി മറ്റൊരു നാലു കിലോമീറ്റർ പുഴയോരപ്രദേശവുമുണ്ട്. വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിൽ 4.22 Km കടൽ തീരവും, കനോലി കനാലിന്റെ തീരപ്രദേശമായി 3.72 Km ഉം,  മുട്ടുകായൽ 4.27 Km ഉം, ഓർക്കായാൽ 4.28 Km ഉം, പൊക്കാഞ്ചേരി പുഴ 1.38  Km  ഉം,   പുഴയോരപ്രദേശവുമുണ്ടായിരുന്നു . എന്നാൽ  ഇതിൽ  ഓർക്കായലും മുട്ടുകായലും ഇപ്പോൾ തോടുകൾ ആയി മാറിയിട്ടുണ്ട്. ഇതിൽ മുട്ടു കായലിന്റെ നല്ലൊരു ഭാഗം എൻ. എച്ച് 66 ന്റെ നിർദ്ദിഷ്ഠ വാടാനപ്പള്ളി ൈ ബപ്പാസ്സിനായി നികത്തപെടുവാൻ പോകുന്നു. പണ്ടു കാലത്ത് കച്ചവട ഗതാഗതത്തിനു ഉപയോഗിച്ചിരുന്നത് ഈ ജലപാതകൾ ആയിരുന്നു, പ്രധാനപ്പെട്ട കച്ചവട സ്ഥാപനങ്ങൾളും,പണ്ടകശാലകളും പുഴയോരങ്ങളിൽ ആയിരുന്നു.  ഇതിലൂടെയായിരുന്നു കയറും കൊപ്രയും മറ്റു ചരക്കു ഗതാഗതം നടത്തിയിരുന്നത്.

1996 ൽ ജനകീയാസൂത്രണം തുടങ്ങുമ്പോൾ  വാടാനപ്പളളിയിൽ 66.868  കി.മീ. റോഡ് ഉണ്ടായിരുന്നത് 2022 ആയപ്പോൾ 114 കി.മി.ആയിട്ടുണ്ട്.  നൂറ്‌ കണക്കിന്‌  ഓട്ടോ റിക്ഷകൾ ടാക്സികൾ, ഇരുച്രകവാഹനങ്ങൾ എന്നിവയും ദൈനം ദിനയാത്രക്കായി ഉപധോഗപ്പെടുത്തുന്നുണ്ട്‌.

പൊള്ളാച്ചി, കോയമ്പത്തൂർ തൃശൂർ തുടങ്ങിയ വൻ നഗരങ്ങളുടെ ഏറ്റവും അടുത്ത കടലോരമാണ് വാടാനപ്പിള്ളി ബീച്ച്‌, ഇത്രയേറെ പുരോഗതി വിവിധ മേഖലയിലുണ്ടായിട്ടും പഞ്ചായത്തിലെ അടിസ്ഥാന സമ്പത്തുല്പ്പാദന മേഖലയായ കാർഷിക വ്യവസായിക രംഗങ്ങൾ അതിരൂക്ഷമായ മുരടിപ്പിനെയാണ്‌ ഇന്ന്‌ നേരിടുന്നത്‌. പ്രവാസികളായ വാടാനപ്പിള്ളിക്കാരിൽ നിന്നുള്ള വരുമാനമാണ്. സമ്പത്ത് വ്യവസ്ഥയെ ജീവത്താക്കി നിലനിർത്തുന്നത്‌.

തെങ്ങ്‌ കൃഷിയാണ്‌ പഞ്ചായത്തിലെ മുഖ്യമായ കൃഷി, എന്നാൽ ഉൽപ്പാദന ചെലവ്‌ വർദ്ധിക്കുകയും ഉൽപ്പന്നത്തിന്റെ വില ഇടിയുകയും ചെയ്തതിന്റെ ഫലമായി തെങ്ങു കൃഷിക്കാർ കൃഷിയെ കാര്യമായി സംരക്ഷിക്കാത്തതിനാൽ ഉപ്പൽപ്പാദനം കുറയുകയും ആയതിനാൽ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെയാണ്‌ ഇന്ന്‌ തെങ്ങു കൃഷിക്കാർ നേരിടുന്നത്. പറമ്പുകളിൽ ഇടവിളകൾ ഒന്നും തന്നെ കൃഷി ചെയ്യപ്പെടുന്നില്ല. ഭൂരിപക്ഷം ആളുകൾക്കും കൃഷി ഒരു അനുബന്ധ തൊഴിൽ മാത്രമാണ്‌.

നെൽകൃഷി, ഒരുകാലത്ത് പഞ്ചായത്തിന്റെ 60  ശതമാനത്തിൽ അധികം നെൽ പാടങ്ങൾ ഉണ്ടായിരുന്ന (നാടുവിൽക്കര,  ഹൈവേയുടെ ഇരുവശവും, കിഴക്കും പടിഞ്ഞാറ്  ടിപ്പുസുൽത്താൻ റോഡിന്റെ ഇരുവശവും , തൃത്തല്ലൂരിലെ കൊറ്റായി, കാളി, ശിവക്ഷേത്ര പരിസവും നെൽ പാടങ്ങൾ ആയിരുന്നു. എന്നാൽ ഇന്ന് വാടാനപ്പള്ളയിൽ നെൽ പടങ്ങൾ എല്ലാം നികത്തപ്പെട്ടിരിക്കുന്നു, അവശേഷിക്കുന്ന വളരെക്കുറച്ചു പാടങ്ങൾ തരിശും കൃഷി ചെയ്യുവാൻ പറ്റാത്ത അവസ്ഥയിലുമാണ്.

പരമ്പരാഗത വ്യവസായങ്ങളായ ചകിരി/കയർ. ചെത്ത്‌. മത്സ്യബന്ധനം, ബീഡി, തുടങ്ങിയവയിൽ ചകിരിയും കയറും ബീഡിയും പൂർണമായും ഇന്ന് നിന്ന് പോയിരിക്കുന്നു.  ചെത്തും മത്സ്യബന്ധനവും നാമമാത്രമായിരിക്കുന്നു ഒരുകാലത്തു വാടാനപ്പള്ളി ബീച്ച് വളരെ പ്രശസ്തമായ മൽസ്യബന്ധന കേന്ദ്രമായിരുന്നു. ആധുനീകരണം നടക്കാത്തതും വൈവിദ്ധ്യവൽക്കരണം ഇല്ലാത്തതുമാണ്‌. ഈ വ്യവസായങ്ങളുടെ തകർച്ചക്ക്‌ പ്രധാന കാരണം.

പഴയകാല നാട്ടറിവുകൾ ഉപയോഗപ്പെടുത്തിയും ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങൾ പരമ്പരാഗത വ്യവസായങ്ങളിലേക്കും സന്നിവേശിപ്പിച്ചും ഈ മുരടിപ്പിനെ മുറിച്ച്‌ കടക്കാവുന്നതേയുള്ളൂ.

12.9.64 ൽ ഉൽഘാടനം ചെയ്ത കണ്ടശ്ശാംകടവ്‌ പാലം വാടാനപ്പിള്ളിയുടെ സമഗ്ര വികസനത്തിന്‌ വമ്പിച്ച മുതൽകൂട്ടായിരുന്നു. വാടാനപ്പിള്ളിയിൽ നിന്ന്‌ തൃശൂർക്ക്‌ നേരിട്ടുള്ള ബസ്സ്‌ സർവ്വീസ്‌ ആരംഭിച്ചത്‌ ഇതിനെ തുടർന്നാണ്‌.

പഞ്ചായത്ത് ഭരണ സമിതികൾ

[തിരുത്തുക]

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂർ പട്ടണത്തിൽനിന്നും 18 കി.മീറ്റർ പടിഞ്ഞാറ്‌ മാറി വാടാനപ്പിള്ളി സ്ഥിതി ചെയ്യുന്നു. 1962 ജനുവരി ഒന്നാം തിയ്യതിയാണ്‌ വാടാനപ്പിള്ളി പഞ്ചായത്ത്‌ സ്ഥാപിച്ചത്‌. 1963 ഡിസംബർ മാസത്തിൽ ആദ്യ തിരഞ്ഞെടുപ്പ്‌ നടന്നു. ആരംഭത്തിൽ 7 വാ൪ഡുകളും 9 പ്രതിനിധികളുമാണ്‌ ഈ പഞ്ചായത്തിൽ നിലവിലു ണ്ടായിരുന്നത്‌. 9.12.63ൽ നിലവിൽ വന്ന ആദ്യ ഭരണ സമിതിയിൽ ഏ.കെ, മുഹമ്മദ്‌ (വാർഡ്-1); ശ്രീ. എൻ.പി. മാമൻ (വാർഡ്-2) ശ്രീ, പി.യു. ശങ്കരനാ രായണൻ (വാർഡ്-3) ശ്രീ. സി.വി, മാധവൻ (വാർഡ്-4) ശ്രീ. എസ്സ്‌, കെ. അഹമദുണ്ണി (വാർഡ്-5) ശ്രീ ഐ. വി. രാമനാഥൻ ശ്രീ സി.കെ, കൂട്ടൻ ദ്വയാംഗ വാർഡ്) ശ്രീ. പി.ആർ, കുമാരൻ‍ (വാർഡ്‌-7) ശ്രീ മൈഥിലി ശങ്കരനാരായണൻ (നേമിനേറ്റഡ്‌ വനിതാ അംഗം) എന്ന്‌ വരായിരുന്നു അംഗങ്ങൾ പ്രഥമ പ്രസിഡണ്ടറയി (ശീ. പി. ആർ, കുമാരനും, വൈസ്‌ പ്രസിഡണ്ടൊയി ശ്രീ. എ.കെ.മൂഹമ്മദുമാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌ എന്നാൽ ഒരു വർഷം കഴിഞ്ഞപ്പോൾ പി.ആർ.കുമാരൻ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് ഒഴിയുകയും ശ്രീ ഐ.വി.രാമനാഥനെ പ്രസിഡണ്ടായി തെരഞെടുത്തു., 12.1.1973 മുതൽ എട്ടാ മത്‌ ഒരു വാർഡുകൂടി പഞ്ചായത്തിൽ രൂപ കൊണ്ടും 72-73ൽ സെക്കന്റ്‌ ഗ്രേഡിലേക്ക്‌ ഉയർത്തപ്പെട്ട വാടാനപ്പിള്ളി പഞ്ചായത്ത്‌ ഇന്ന്‌ സ്പെഷൽ ഗ്രേഡ്‌ വിഭാഗത്തിലാണ്‌.

ഈ കാലഘട്ടത്തിൽ ആണ് വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പഞ്ചായത്ത് ഇപ്പോൾ പഞ്ചായത്ത് സ്ഥിതി ചെയ്യുന്ന  വില്ലേജിൻ്റെ കൈവശത്തിലിരുന്നതും പശുക്കളുടെ ആലയായി ഉപയോഗിച്ചിരുന്ന സ്ഥലം പഞ്ചായത്ത് വാങ്ങുന്നതും  വാടക കെട്ടിടത്തിൽ നിന്ന് സ്വന്ത സ്ഥലത്തേക്ക് മാറുന്നതും കെട്ടിടം RDB യിൽ നിന്ന് ലോൺ എടുത്തത് പണികഴിപ്പിച്ചതും

1979ലെ  പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ. ഐ. വി.രാമനാഥൻ പ്രസിഡന്റായും. എം.കെ.കെ. മൌലവി വൈസ്‌ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു  ആ ഭരണസമിതിയിൽ വാർഡ്-1 രുശിണി ജയതിലകൻ. വാർഡ്-2. ഐ.ഐ. നാരായണൻ വാർഡ്-3. എ൦. കെ. കെ.മാൌലവി വാർഡ്-4 കെ.കെ.വിനോദൻ വാർഡ്-5, എ.കെ.പത്മനാഭൻ വാർഡ്-6. പി.എച്ച്‌. മൂസ മാസ്റ്റർ വാർഡ്-7. ഐ.കെ. നാരായണൻ വാർഡ്-8. ഐ.വി രാമനാഥൻ, വാർഡ്-9. വി.എൻ. രാമചന്ദ്രൻ, വാർഡ്-10 കെ.വി. ചെറു കണ്ടൻകുട്ടി. എന്നിവരായുണ്ടായിരുന്നത്‌.

അടുത്ത തെരഞ്ഞെടുപ്പിൽ വാർഡ്-1 കെ.എ. വേണുഗോപാലൻ, വാർഡ്-2 കെ.എം. അബ്ദുള്ള, വാർഡ്-3. കെ.ബി. ധനജ്ഞയൻ, വാർഡ്-4 ഐ.വി. രാമനാഥൻ, വാർഡ്-5. ഹഫ്സാബി ടീച്ചർ, വാർഡ്-6. എം.എം. ഹനീഫ, വാർഡ്-7, ഐ.കെ. നാരായണൻ വാർഡ്-8. സി കനകലത ടീച്ചർ, വാർഡ്-9. വിശ്വനാഥൻ വയക്കാട്ടിൽൽ. വാർഡ്-1-0 കെ.എ. വിശ്വംഭരൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. 1988 തെരഞ്ഞെടുപ്പിനെ തുടർന്ന്‌ അധികാരമേറ്റ ഭരണ സമിതിയിൽനിന്ന്‌ ഐ.വി. രാമനാഥൻ പ്രസിഡന്നായും വിശ്വനാഥൻ വൈകാട്ടിൽ വൈസ്‌ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.

1995 ൽ സെപ്തംബർ 20 നു നടന്ന ഗ്രാമപഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ വാർഡ് 1 വി.എച്ച്‌ ഷാക്കത്തലി വാർഡ് 2. കെ. എം. അബ്ദുള്ള വാർഡ് 3. എ.എ. അബു, വാർഡ് 4. സി.കനകലതടീച്ചർ, വാർഡ് 5. എം.പി. ഭാസ്കരൻ, വാർഡ്-6 വി.എ. കറപ്പൻ മാസ്റ്റർ, വാർഡ്-7 കെ.ഐ.ഷക്കീല വാർഡ്-8. എ.കെ. ഹേമലത, വാർഡ്-9 പി.വി.രവീ ന്ദ്രൻമാസ്റ്റർ, വാർഡ്-10 ഷീജടീച്ചർ വാർഡ്-11 വി.ഡി. പ്രേംപ്രസാദ്‌, എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു, (പസിഡന്റായി പി.വി. രവീനന്ദൻ മാസ്റ്ററേയും വൈസ്‌ (പസിഡന്റായി

കെ.ഐ. ഷക്കീലയെയും, സ്റ്റാന്റിങ്ങ്‌ കമ്മറ്റി ചെയർ പേഴ്‌സൺ ആയി കനകലത ടിച്ചറേയും തെരഞ്ഞെടൂത്തു.

2000 ലെ തിരഞ്ഞെടുപ്പിൽ വാർഡ്-1 ലീന രാമനാഥൻ,  വാർഡ്-2 സി.കെ സോമനാഥൻ, വാർഡ്-3 എം പി ഭാസ്‌ക്കരൻ, വാർഡ്-4 പി.വി ഉണ്ണികൃഷ്ണൻ, വാർഡ്-5 വി.കെ.കൊച്ചുമോൻ, വാർഡ്-6 സി.എം.നിസാർ, വാർഡ്-7 കെ.സി.പ്രസാദ്, വാർഡ്-8 സി,എം അബ്‌ദുല്ല, വാർഡ്-9 ശാരദ പരമേശ്വരൻ, വാർഡ്-10 രജനി കൃഷ്ണാനാന്ദ്, വാർഡ്-11 ആരിഫ അഷറഫ്, വാർഡ്-12 ഇബ്രാഹിം പടുവിങ്ങൽ, വാർഡ്-13 സി എൻ സൂരജ, വാർഡ്-14 സുബൈദ മുഹമ്മദ്, എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു

പ്രസിഡന്റ് ആയി ആദ്യം സുബൈദ മുഹമ്മദ്നെയും പിന്നീട്, ലീന രാമനാഥനെയും വൈസ് പ്രസിഡന്റ് ആയി  ………..പിന്നീട് ഇബ്രാഹിം പടുവിങ്ങൽ തിരഞ്ഞെടുത്തു

2005 തിരഞ്ഞെടുപ്പിൽ വാർഡ്-1 പി.വി രവീന്ദ്രൻ മാഷ്, വാർഡ്-2 ആരിഫ അഷറഫ് വാർഡ്-3 സി ബി സുനിൽകുമാർ വാർഡ്-4 കെ. എം ഹനീഫ വാർഡ്-5 ബിന്ദു സുരേഷ് വാർഡ്-6 കെ സി പ്രസ്‌യൂഷ് വാർഡ്-7 ഗിൽസ തിലകൻ വാർഡ്-8 പരമേശ്വരൻ തിരിയാടത്ത് വാർഡ്-9 കെ സി പ്രസാദ് വാർഡ്-10 ഷീമ ടീച്ചർ വാർഡ്-11 പി.  എസ് ജലാലുദ്ധീൻ വാർഡ്-12 പി.കെ ജയപ്രകാശ് വാർഡ്-13 ഇബ്രാഹിം പടുവിങ്ങൽ വാർഡ്-14 എം ഷൗക്കത്തലി പടുവിങ്ങൽ, വാർഡ്-15 ശാരദ പരമേശ്വരൻ വാർഡ്-16 ടി.എസ് കുമാരൻ എന്നിവരെ 16 വാർഡുകളിൽ നിന്നായി തിരഞ്ഞെടുത്തു

പ്രസിഡന്റ് ആയി   പി.വി രവീന്ദ്രൻ മാഷ്നെയും, വൈസ് പ്രസിഡന്റ് ആയി ആരിഫ അഷറഫ്നെയും   തിരഞ്ഞെടുത്തു

2010 ലെ തിരഞ്ഞെടുപ്പിൽ വാർഡ്-1 സുഗന്ധിനി, വാർഡ്-2 എ.ടി ഷെബീർ അലി, വാർഡ്-3 ഗിൽസ തിലകൻ, വാർഡ്-4 കെ.എസ്. ധനീഷ്, വാർഡ്-5 ജുബൈരിയ മനാഫ്, വാർഡ്-6 സുബൈദ മുഹമ്മദ്, വാർഡ്-7 വിമല ടീച്ചർ, വാർഡ്-8 പി.എസ്. സൂരത്ത് കുമാർ, വാർഡ്-9 ലീന രാമനാഥൻ, വാർഡ്-10 സി.ബി. സുനിൽകുമാർ, വാർഡ്-11 ആർ.എം. താരിക്ക്, വാർഡ്-12 അനിൽകുമാർ കെ.കെ, വാർഡ്-13 ബിന്ദു ചന്ദ്രൻ, വാർഡ്-14 രജനി കൃഷ്ണാനന്ദൻ, വാർഡ്-15 ശാന്തി ഭാസി, വാർഡ്-16 എൻ.എസ് മനോജ്, വാർഡ്-17 സുബൈദ നൌഷാദ്, വാർഡ്-18 കെ.എം അബ്ദുളള എന്നിവരെ 18 വാർഡുകളിൽ നിന്നായി തിരഞ്ഞെടുത്തു. പ്രസിഡന്റ് ആയി ആദ്യം സുബൈദ മുഹമ്മദ്നെയും പിന്നീട് രജനി കൃഷ്ണാനാന്ദ്, ഗിൽസ തിലകനെയും വൈസ് പ്രസിഡന്റ് ആയി കെ.എം അബ്ദുളള,പിന്നീട് സൂരത്ത് കുമാർനെയും  തിരഞ്ഞെടുത്തു

2015 ലെ തിരഞ്ഞെടുപ്പിൽ വാർഡ്-1 എ. എ. അബു, വാർഡ്-2 ഹേമലത പ്രതാപൻ, വാർഡ്-3 ഷിജിത്ത് വി.ആർ, വാർഡ്-4 റീന, വാർഡ്-5 സബിത്ത് എ.എസ്സ്, വാർഡ്-6 സി.ബി. സുനിൽകുമാർ, വാർഡ്-7 ഒാമന മധുസൂതനൻ, വാർഡ്-8 റീന പ്രദീപ്, വാർഡ്-9 ഷിജു കുട്ടനെല്ലൂർ, ഉപ തിരഞ്ഞെടുപ്പിൽ അനിൽലാൽ വി.ജി, വാർഡ്-10 ഗീത ആനന്ദൻ വാർഡ്-11 ബിന്ദു ശശികുമാർ, വാർഡ്-12 കാഞ്ചന രാജു, വാർഡ്-13 സുധീഷ് ഐ.എൻ., വാർഡ്-14 സംബാജി, വാർഡ്-15 സി.വി ആനന്ദൻ, വാർഡ്- 16 ബേബി ബാബു, വാർഡ്-17 ശ്രീജിത്ത് കെ.ബി, വാർഡ്-18 ഷക്കീല ഉസ്മാൻ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു പ്രസിഡന്റ് ആയി   ഷിജിത്ത് വി ആറിനെയും, വൈസ് പ്രസിഡന്റ് ആയി ഷക്കീല ഉസ്മാനെയും തിരഞ്ഞെടുത്തു.

2020 ലെ തിരഞ്ഞെടുപ്പിൽ വാർഡ്-1 സരിത ഗണേശൻ, വാർഡ്-2 എ.ടി ഷെബീർ അലി, വാർഡ്-3 മഞ്ജു പ്രേംലാൽ, വാർഡ്-4 ധനീഷ് കെ എസ്സ്, വാർഡ്-5 ശാന്തി ഭാസി, വാർഡ്-6 രന്യ ബിനീഷ്, വാർഡ്-7 ദിൽ ദിനേശൻ സി, വാർഡ്-8 സബിത്ത് എ.എസ്, വാർഡ്-9 ശ്രീകല ദേവാനന്ദൻ, വാർഡ്-10 സന്തോഷ് പണിക്കശ്ശേരി, വാർഡ്-11 സുജിത്ത് എം.എസ്, വാർഡ്-12 സി.എം നിസ്സാർ, വാർഡ്-13 സുലേഖ ജമാലു., വാർഡ്-14 ആശ ഗോകുൽദാസ്, വാർഡ്-15 ഷൈജ ഉദയകുമാർ, വാർഡ്- 16 കെ.ബി ശ്രീജിത്ത്, വാർഡ്-17 രേഖ അശോകൻ, വാർഡ്-18 നൌഫൽ വലിയകത്ത് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് ആയി ശാന്തി ഭാസിയെയും, വൈസ് പ്രസിഡന്റ് സി.എം നിസാറിനെയും തിരഞ്ഞെടുത്തു.

അവലംബം

[തിരുത്തുക]