വടക്കാഞ്ചേരി നഗരസഭ
| വടക്കാഞ്ചേരി | |
വടക്കാഞ്ചേരിയുടെ ആകാശക്കാഴ്ച | |
| 10°39′34″N 76°14′58″E / 10.6594°N 76.2494°E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | തൃശൂർ |
| ഭരണസ്ഥാപനം(ങ്ങൾ) | നഗരസഭ |
| ചെയർപേഴ്സൺ | സുരേന്ദ്രൻ |
| ' | |
| ' | |
| വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | |
| ജനസാന്ദ്രത | /ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
680582 +04884 |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | ഉത്രാളിക്കാവ് പൂരം |


തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലാണ് വടക്കാഞ്ചേരി നഗരസഭ സ്ഥിതി ചെയ്യുന്നത്. തൃശ്ശൂർ നഗരത്തിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ വടക്കുമാറിയാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. ഏറെക്കാലം പഞ്ചായത്തായിക്കിടന്ന ഈ സ്ഥലം നഗരസഭയാക്കണമെന്നാവശ്യപ്പെട്ട് വ്യാപകമായി പ്രക്ഷോഭമുണ്ടായിരുന്നു. തുടർന്ന് 2015 ജനുവരി 14-നാണ് വടക്കാഞ്ചേരി, മുണ്ടത്തിക്കോട് ഗ്രാമപഞ്ചായത്തുകളെ കൂട്ടിച്ചേർത്ത് വടക്കാഞ്ചേരി നഗരസഭ രൂപവത്കരിച്ചത്. 2015 നവംബറിൽ നഗരസഭയിലേയ്ക്ക് ആദ്യമായി തിരഞ്ഞെടുപ്പ് നടന്നു.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - മുള്ളൂർക്കര, തെക്കുംകര പഞ്ചായത്തുകൾ
- പടിഞ്ഞാറ് - എരുമപ്പെട്ടി, വേലൂർ പഞ്ചായത്തുകൾ
- തെക്ക് - തെക്കുംകര, മുളങ്കുന്നത്തുകാവ് പഞ്ചായത്തുകൾ
- വടക്ക് - എരുമപ്പെട്ടി, മുള്ളൂർക്കര പഞ്ചായത്തുകൾ
പ്രത്യേകതകൾ
[തിരുത്തുക]സുപ്രസിദ്ധമായ ഉത്രാളിക്കാവ് പൂരം ഈ സ്ഥലത്തോട് അനുബന്ധിച്ചുള്ള ഉത്രാളിക്കാവ് ക്ഷേത്രത്തിലാണ് നടക്കുന്നത്. പ്രസിദ്ധമായ മച്ചാട് തിരുവാണിക്കാവ് വേല വടക്കാഞ്ചേരിയിൽ നിന്നും 2.5 കി.മീ തെക്കുകിഴക്കുമാറി തെക്കുംകരയിലെ തിരുവാണിക്കാവ് ക്ഷേത്രത്തിൽ നടക്കുന്നു. ഓട്ടുപാറ എന്ന സ്ഥലമാണ് ഇന്ന് ഈ പട്ടണത്തിന്റെ പ്രധാനഭാഗം. ഇവിടെ നിന്ന് 10 കി.മി അകലെയാണ് വാഴാനി അണക്കെട്ട് . നാനാമതസ്ഥർ താമസിക്കുന്ന ഇവിടെ ഹിന്ദുക്കൾ കഴിഞ്ഞാൽ മുസ്ലിമുകൾ ആണ് കൂടുതൽ [അവലംബം ആവശ്യമാണ്]. തെക്കുനിന്നുള്ള കർഷരുടെ കുടിയേറ്റം ഇന്ന് ഇവിടത്തെ ക്രിസ്ത്യൻ ജനതയുടെ എണ്ണത്തെ വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ പട്ടണത്തിന്റെ പേരിനോടു സാമ്യമുള്ള ഒരു പ്രദേശം പാലക്കാട് ജില്ലയിലുമുണ്ട്; വടക്കഞ്ചേരി.
വാഴാനി വന്യജീവി കേന്ദ്രവും ഈ പട്ടണത്തിനോട് അടുത്ത് സ്ഥിതി ചെയ്യുന്നു. കേരള കലാമണ്ഡലം വടക്കാഞ്ചേരിയിൽ നിന്നും 10 കിലോമീറ്റർ ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
സമീപപ്രദേശങ്ങൾ
[തിരുത്തുക]ഇരട്ടക്കുളങ്ങര, കുമ്പളങ്ങാട്, മങ്കര, മംഗലം, പരുത്തിപ്ര, പുല്ലാനിക്കാട്, എങ്കക്കാട്, കുമരനെല്ലൂർ, പാർളിക്കാട്, കുറാഞ്ചേരി തുടങ്ങിയവ വടക്കാഞ്ചേരിയുടെ സമീപപ്രദേശങ്ങളാണ്.
വാഴാനി അണക്കെട്ട്
[തിരുത്തുക]വടക്കാഞ്ചേരിയിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം വാഴാനി അണക്കെട്ട് ആണ്.
സ്ഥാപനങ്ങൾ
[തിരുത്തുക]ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂൾ, ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂൾ, ശ്രീവ്യാസ എൻ.എസ്.എസ് കോളേജ് മുതലായവ ഈ പട്ടണത്തിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.
ആരാധനാലയങ്ങൾ
[തിരുത്തുക]ഉത്രാളിക്കാവ്, വടക്കാഞ്ചേരി ശിവക്ഷേത്രം, സെന്റ്ഫ്രാൻസിസ് ഫൊറോന ചർച്ച്, വടക്കാഞ്ചേരി ജൂമാ മസ്ജിദ് മാരിയമ്മൻ കോവിൽ മുതലായവ വടക്കാഞ്ചേരിയിലെ പ്രധാന ആരാധനാലയങ്ങളാണ്.
പ്രശസ്ത വ്യക്തികൾ
[തിരുത്തുക]ചലച്ചിത്ര താരങ്ങളായ ഒടുവിൽ ഉണ്ണികൃഷ്ണൻ, അബൂബക്കർ, കലാഭവൻ നവാസ്, സംവിധായകരായ പി.എൻ. മേനോൻ, ഭരതൻ, പ്രശസ്ത കഥകളി സംഗീതജ്ഞനായിരുന്ന കലാമണ്ഡലം ഹൈദരാലി, പ്രശസ്ത സ്വാതന്ത്ര്യസമരസേനാനിയും വാഗ്മിയുമായ ആർ.എം. മനയ്ക്കലാത്ത് മുതലായവർ വടക്കാഞ്ചേരി സ്വദേശികളാണ്.
ശക്തൻ തമ്പുരാന്റെ കാലത്ത് ജീവിച്ചിരുന്ന പ്രശസ്തനായ ജ്യോതിഷപണ്ഡിതനും, കവിയും, നിരവധി കൈകൊട്ടികളിപ്പാട്ടുകളുടെ കർത്താവുമായിരുന്ന മച്ചാട്ട് ഇളയതിന്റെ സ്വദേശം വടക്കാഞ്ചേരിക്കടുത്തുള്ള മച്ചാടാണ്. ജ്യോതിഷത്തെക്കുറിച്ച് മച്ചാട്ട് ഇളയതും ടിപ്പുസുൽത്താനും തമ്മിൽ നടത്തിയ സംവാദം വളരെ പ്രശസ്തമാണ്.
നിലവിലെ നഗരസഭാംഗങ്ങൾ
[തിരുത്തുക]വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയെ 42 ഭരണ വാർഡുകളായി തിരിച്ചിരിക്കുന്നു. 2025 ഡിസംബറിൽ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന് ശേഷമുള്ള നേതൃമാറ്റത്തോടെയാണ് നിലവിലെ കൗൺസിൽ രൂപീകരിച്ചത്.
| സ്ഥാനം | പേര് | പാർട്ടി |
|---|---|---|
| ചെയർപേഴ്‌സൺ | ||
| വൈസ് ചെയർപേഴ്സൺ | ||
| മുനിസിപ്പൽ സെക്രട്ടറി | [Name] | KAS |
വടക്കാഞ്ചേരി നഗരസഭയിലെ 37 വാർഡുകളും അവയുടെ കൗൺസിലർമാരും താഴെ കൊടുക്കുന്നു:
| വാർഡ് # | വാർഡിന്റെ പേര് | വിജയി | വോട്ടുകൾ | മുന്നണി | രണ്ടാം സ്ഥാനം | വോട്ടുകൾ |
|---|---|---|---|---|---|---|
| 001 | പുതുരുത്തി സ്കൂൾ | ഡോൺബോസ്കോ | 550 | എൽ.ഡി.എഫ് | കെ.ടി. ജോയി (കോൺഗ്രസ്) | 456 |
| 002 | പുതുരുത്തി സെന്റർ | പി.ജി. സനീഷ് | 350 | എൽ.ഡി.എഫ് | എൻ.ആർ. സതീശൻ (കോൺഗ്രസ്) | 286 |
| 003 | പുതുരുത്തി ഈസ്റ്റ് | ലില്ലി ഫ്രാൻസിസ് | 496 | യു.ഡി.എഫ് | ബിന്ദു സുധാകരൻ (സി.പി.എം.) | 453 |
| 004 | പടിഞ്ഞാറേക്കര | കെ.വി. സതീഷ് | 449 | എൽ.ഡി.എഫ് | സി.കെ. ബാലകൃഷ്ണൻ (കോൺഗ്രസ്) | 319 |
| 005 | കുമ്പളങ്ങാട് സെന്റർ | കൃഷ്ണനുണ്ണി | 433 | എൻ.ഡി.എ | വി.എസ്. ചാർളി (സി.പി.ഐ) | 355 |
| 006 | ചാലക്കൽ | എം.എം. മഹേഷ് | 683 | എൽ.ഡി.എഫ് | ശങ്കരൻ (ബി.ജെ.പി.) | 342 |
| 007 | അകമ്പാടം | സുജാത മുരളി | 537 | എൽ.ഡി.എഫ് | ലളിത കൃഷ്ണൻകുട്ടി (കോൺഗ്രസ്) | 383 |
| 008 | റെയിൽവേ | സതീദേവി ശശികുമാർ | 422 | യു.ഡി.എഫ് | സഫൂറ (സി.പി.എം.) | 353 |
| 009 | ഇരട്ടക്കുളങ്ങര | പി.എൻ. സുരേന്ദ്രൻ | 376 | എൽ.ഡി.എഫ് | മുഹിയുദ്ദീൻ (കോൺഗ്രസ്) | 340 |
| 010 | വടക്കാഞ്ചേരി ടൗൺ | പി.എൻ. വൈശാഖ് | 362 | യു.ഡി.എഫ് | നിത്യ സാഗർ (ബി.ജെ.പി.) | 142 |
| 011 | ഓട്ടുപാറ ടൗൺ വെസ്റ്റ് | സന്ധ്യ കൊടയ്ക്കാടത്ത് | 292 | യു.ഡി.എഫ് | ഗോപിക പി (ബി.ജെ.പി.) | 146 |
| 012 | ഓട്ടുപാറ ടൗൺ ഈസ്റ്റ് | എം.എച്ച്. ഷാനവാസ് | 486 | യു.ഡി.എഫ് | അബൂബക്കർ (സി.പി.ഐ.) | 367 |
| 013 | ചുള്ളിക്കാട് | മിനി അരവിന്ദൻ | 512 | എൽ.ഡി.എഫ് | ജസ്ന നിഹാദ് (കോൺഗ്രസ്) | 284 |
| 014 | കുമരനെല്ലൂർ | ബെനില ശിവൻ | 759 | എൽ.ഡി.എഫ് | രേഷ്മ പി കെ (ബി.ജെ.പി.) | 170 |
| 015 | ഒന്നാംകല്ല് | സുമയ്യാബി ടീച്ചർ | 426 | എൽ.ഡി.എഫ് | ധനലക്ഷ്മി. സി.കെ. (കോൺഗ്രസ്) | 417 |
| 016 | പരുത്തിപ്ര | ലൈല നസീർ | 782 | എൽ.ഡി.എഫ് | ഷിജിന അൻസാർ (കോൺഗ്രസ്) | 293 |
| 017 | ബ്ലോക്ക് | ബുഷ്റ റഷീദ് | 602 | യു.ഡി.എഫ് | മീന പുഷ്പരാജൻ (സി.പി.എം.) | 480 |
| 018 | അകമല | കെ.പി. മദനൻ | 456 | എൽ.ഡി.എഫ് | അബ്ദുൾ ഖഫൂർ (കോൺഗ്രസ്) | 421 |
| 019 | മരതുകുന്ന്ത്തു | ഷീല മോഹൻ | 491 | എൽ.ഡി.എഫ് | വി.സി. ഇബ്രാഹിം (കോൺഗ്രസ്) | 408 |
| 020 | മങ്കര | എസ്. രാമചന്ദ്രൻ (ഉണ്ണി) | 503 | എൽ.ഡി.എഫ് | എൻ.എം. അഷറഫ് (കോൺഗ്രസ്) | 477 |
| 021 | എങ്കക്കാട് | പി.കെ. വിജയൻ | 550 | യു.ഡി.എഫ് | എം.ആർ. സോമനാരായണൻ (സി.പി.ഐ.) | 315 |
| 022 | പുല്ലാനിക്കാട് | സിന്ധു സുബ്രമണ്യൻ | 651 | യു.ഡി.എഫ് | ദിവ്യ നിഖിൽദേവ് (സ്വത.) | 223 |
| 023 | മംഗലം നോർത്ത് | സ്വപ്ന ശശി | 398 | എൽ.ഡി.എഫ് | ഷീജ വേണുഗോപാൽ (കോൺഗ്രസ്) | 347 |
| 024 | മംഗലം സൗത്ത് | സണ്ണി പുത്തൂക്കര | 395 | യു.ഡി.എഫ് | അരവിന്ദാക്ഷൻ (സി.പി.എം.) | 387 |
| 025 | കറുത്തക്കാട് | അയ്യൂബ് അഹമ്മദ്ആസാദ് (എസ്. എ. എ. ആസാദ് ) | 529 | യു.ഡി.എഫ് | ആരിഫ് (സി.പി.എം.) | 398 |
| 026 | പത്താംകല്ല് | അനിത പി. വി. | 529 | എൽ.ഡി.എഫ് | കുമാരി (ലീഗ്) | 328 |
| 027 | മിണാലൂർ ബൈപാസ് | പീതാംബരൻ | 391 | എൽ.ഡി.എഫ് | രാജീവ് ഇ. ജി. (കോൺഗ്രസ്) | 317 |
| 028 | പാർളിക്കാട് സ്കൂൾ | സുനിത മണികണ്ഠൻ | 501 | എൽ.ഡി.എഫ് | രശ്മി (ബി.ജെ.പി.) | 281 |
| 029 | പാർളിക്കാട് വെസ്റ്റ് | ധന്യ നിധിൻ | 420 | എൽ.ഡി.എഫ് | ബാബു വാര്യർ (ബി.ജെ.പി.) | 257 |
| 030 | തിരുത്തിപ്പറമ്പ് സെന്റർ | റെനി സണ്ണി | 548 | യു.ഡി.എഫ് | ഷീജ പി. ബി. (സി.പി.എം.) | 294 |
| 031 | മിണാലൂർ വടക്കേക്കര | ശ്രീജ ചന്ദ്രൻ | 531 | എൽ.ഡി.എഫ് | ദിനി ത്യാഗരാജൻ (ബി.ജെ.പി.) | 352 |
| 032 | മിണാലൂർ സെന്റർ | ഷൈലജ | 437 | യു.ഡി.എഫ് | രശ്മി ഷാജി (സി.പി.എം.) | 387 |
| 033 | അത്താണി | അംബിക ബാബു | 468 | യു.ഡി.എഫ് | ബിനു സിനോജ് (സി.പി.ഐ.) | 402 |
| 034 | അമ്പലപുരം | മധു അമ്പലപുരം | 682 | എൽ.ഡി.എഫ് | റപ്പായി (ബാബു കണ്ണനായ്ക്കൽ) (കോൺഗ്രസ്) | 329 |
| 035 | മണക്കുളം | ധന്യ വിജോഷ് | 528 | എൽ.ഡി.എഫ് | ലളിത ടീച്ചർ (കോൺഗ്രസ്) | 339 |
| 036 | മെഡിക്കൽ കോളേജ് | കെ. ആർ. കൃഷ്ണൻകുട്ടി | 419 | യു.ഡി.എഫ് | ഗോപിനാഥ് (ബാബു) | 386 |
| 037 | ആര്യമ്പാടം കിഴക്ക് | അഷറഫ് | 329 | സ്വത. | കെ. ആർ. രാജേന്ദ്രൻ (ബി.ജെ.പി.) | 317 |
| 038 | ആര്യമ്പാടം സെന്റർ | ബിജു ഇഗ്‌നേഷ്യസ് | 434 | യു.ഡി.എഫ് | കെ. പി. ജോയ്‌സൺ (സി.പി.എം.) | 359 |
| 039 | കോട്ടപ്പറമ്പ് | ശ്രുതി സതീഷ് | 329 | എൻ.ഡി.എ | ആനി സൈമൺ (കോൺഗ്രസ്) | 305 |
| 040 | മുണ്ടത്തിക്കോട് സൗത്ത് | തുളസി പി. | 351 | എൽ.ഡി.എഫ് | സ്മിത അജിത്കുമാർ (കോൺഗ്രസ്) | 332 |
| 041 | കൊടശ്ശേരി | സജീഷ് | 501 | യു.ഡി.എഫ് | സനില രമേഷ് (സ്വത.) | 341 |
| 042 | മുണ്ടത്തിക്കോട് സെന്റർ | രമണി പ്രേമദാസൻ | 478 | യു.ഡി.എഫ് | റിൻസി തോമസ് (സി.പി.എം.) | 352 |
ഇതുകൂടി കാണുക
[തിരുത്തുക]ചിത്രശാല
[തിരുത്തുക]- വാഴാനി പുഴ
- വാഴാനി വനം
- വാഴാനി അണക്കെട്ട്
| തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങൾ | |
|---|---|
| അയ്യന്തോൾ | മണ്ണുത്തി | താണിക്കുടം | രാമവർമ്മപുരം | ഒളരിക്കര | ഒല്ലൂർ | കൂർക്കഞ്ചേരി | മുളങ്കുന്നത്തുകാവ് | വിയ്യൂർ | പൂങ്കുന്നം | വെള്ളാനിക്കര | ആമ്പല്ലൂർ | അടാട്ട് | കേച്ചേരി | കുന്നംകുളം | ഗുരുവായൂർ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാനപ്പിള്ളി | തൃപ്രയാർ | ചേർപ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂർ | വാടാനപ്പിള്ളി | |
