വരവൂർ ഗ്രാമപഞ്ചായത്ത്
തൃശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ വടക്കാഞ്ചേരി ബ്ലോക്കിലാണ് 29.76 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വരവൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 14 വാർഡുകളാണുള്ളത്. കർഷിക രംഗത്തു വളരെ മുന്നിൽത്തന്നെയാനു വരവൂരിന്റെ സ്ഥാനം. പ്രധാനമായി നെല്ല്, കൂർക്ക, വാഴ എന്നിവയാണ് കൃഷിയിനങ്ങൾ. വരവൂർ ഗ്രാമത്തിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമാണ് ജി.എച്.എസ്സ്.എസ്സ്.വരവൂർ സ്കൂൾ.
- കിഴക്ക് - മുള്ളൂർക്കര, വള്ളത്തോൾനഗർ പഞ്ചായത്തുകൾ
- പടിഞ്ഞാറ് - തിരുമിറ്റക്കോട്, എരുമപ്പെട്ടി പഞ്ചായത്തുകൾ
- തെക്ക് - എരുമപ്പെട്ടി പഞ്ചായത്ത്
- വടക്ക് - ദേശമംഗലം പഞ്ചായത്ത്
വാർഡുകൾ[തിരുത്തുക]
- ചേലൂർ
- പാറപ്പുറം
- തളി
- പിലക്കാട്
- രാമൻകുളം
- പാലക്കൽ
- വരവൂർ ഹൈസ്കൂൾ
- നടുത്തറ
- കുമരപ്പനാൽ
- വെട്ടുകാട്
- വരവൂർ വളവ്
- കൊറ്റുപുറം
- ദേവിച്ചിറ
- തിച്ചൂർ
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | തൃശ്ശൂർ |
ബ്ലോക്ക് | വടക്കാഞ്ചേരി |
വിസ്തീര്ണ്ണം | 29.76 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 17,173 |
പുരുഷന്മാർ | 8,030 |
സ്ത്രീകൾ | 9,143 |
ജനസാന്ദ്രത | 577 |
സ്ത്രീ : പുരുഷ അനുപാതം | 1138 |
സാക്ഷരത | 82.5% |
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/varavoorpanchayat Archived 2016-03-10 at the Wayback Machine.
- Census data 2001