Jump to content

അന്തിമഹാകാളൻ കാവ് വേല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്തിമഹാകാളൻ

തൃശൂർ ചേലക്കരയിലെ വെങ്ങാനെല്ലൂരിൽ സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണ്‌ അന്തിമഹാകാളൻകാവ്‌. ഇവിടുത്തെ പ്രധാന പ്രതിഷ്‌ഠ ഭഗവതിയുടേതാണെങ്കിലും ശിവന്റെ കിരാതരൂപമായ അന്തിമഹാകാളന്റെ പേരിലാണ്‌ ഈ ക്ഷേത്രം അറിയപ്പെടുന്നത്‌.[1] ഇവിടെ വർഷാവർഷം നടക്കുന്ന പ്രസിദ്ധമായ ഉത്സവമാണ് അന്തിമഹാകാളൻകാവ് വേല.

മീനമാസത്തിലെ ആദ്യ ശനിയാഴ്‌ച്ച ആരംഭിച്ച്‌ രണ്ടാം ശനിയാഴ്‌ച്ച അവസാനിക്കുന്ന (ഏകദേശം മാർച്ച് മധ്യം) അന്തിമഹാകാളൻകാവ്‌ വേലയിലെ പ്രധാന ചടങ്ങുകൾ അതിരാവിലെയുള്ള കാളി-ദാരിക സംവാദവും കാളവേലയുമാണ്‌.

കാളവേലയിൽ കാളയുടെ ഭീമാകാരമായ രൂപങ്ങൾ ഭക്തജനങ്ങൾ ക്ഷേത്രത്തിലേക്ക്‌ ഘോഷയാത്രയായി കൊണ്ടുവരുന്നതാണ്‌ വേലയുടെ മുഖ്യമായ ആകർഷണം. കാളി, ദാരികൻ, കോയ്‌മ, എന്നിവരുടെ കളംവരച്ചുളള കളം പാട്ടും ഉത്സവത്തിന്റെ ഭാഗമാണ്‌.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അന്തിമഹാകാളൻ_കാവ്_വേല&oldid=3349797" എന്ന താളിൽനിന്ന് ശേഖരിച്ചത്