ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത്
ദൃശ്യരൂപം
തൃശ്ശൂർ ജില്ലയിൽ കുന്നംകുളം താലൂക്കിലാണ് 122.13 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ചൊവ്വന്നൂർ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ ചൂണ്ടൽ, ചൊവ്വന്നൂർ, കടങ്ങോട്, കടവല്ലൂർ, കണ്ടാണശ്ശേരി, കാട്ടകാമ്പാൽ, പോർക്കുളം, വേലൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നു.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - വടക്കാഞ്ചേരി, പുഴയ്ക്കൽ
- പടിഞ്ഞാറ് - ഗുരുവായൂർ, കുന്നംകുളം നഗരസഭകളും, ചാവക്കാട്, പെരുമ്പടപ്പ് (മലപ്പുറം ജില്ല) ബ്ലോക്ക് പഞ്ചായത്തുകളും
- വടക്ക് - പെരുമ്പടപ്പ്, തൃത്താല (പാലക്കാട് ജില്ല) ബ്ലോക്ക് പഞ്ചായത്തുകൾ
- തെക്ക് - പുഴയ്ക്കൽ, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തുകളും ഗുരുവായൂർ നഗരസഭയും
ഗ്രാമപഞ്ചായത്തുകൾ
[തിരുത്തുക]- ചൂണ്ടൽ ഗ്രാമപഞ്ചായത്ത്
- ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത്
- കടങ്ങോട് ഗ്രാമപഞ്ചായത്ത്
- കടവല്ലൂർ ഗ്രാമപഞ്ചായത്ത്
- കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത്
- കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത്
- പോർക്കുളം ഗ്രാമപഞ്ചായത്ത്
- വേലൂർ ഗ്രാമപഞ്ചായത്ത്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | തൃശ്ശൂർ |
താലൂക്ക് | തലപ്പിള്ളി |
വിസ്തീര്ണ്ണം | 122.13 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 158,938 |
പുരുഷന്മാർ | 75,714 |
സ്ത്രീകൾ | 83,224 |
ജനസാന്ദ്രത | 1301 |
സ്ത്രീ : പുരുഷ അനുപാതം | 1099 |
സാക്ഷരത | 90.88% |
വിലാസം
[തിരുത്തുക]ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത്
കാണിപ്പയ്യൂർ - 680517
ഫോൺ : 04885 222670
ഇമെയിൽ : cwrbdo@sancharnet.in
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/chowannurblock Archived 2013-07-11 at the Wayback Machine.
- Census data 2001