അരിമ്പൂർ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ താലൂക്കിൽ അന്തിക്കാട് ബ്ലോക്കിലാണ് 22.65 ച.കി.മീ. വിസ്തീർണ്ണമുള്ള അരിമ്പൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കേരളീയരുടെ മുഖ്യ ആഹാരമാണല്ലൊ അരി, അരിമ്പൂർ എന്ന വാക്കിൻ്റെ അർത്ഥം അരി ഉള്ള സ്ഥലം എന്നാണ്, അങ്ങനെയാണ് ഈ പേര് ലഭിച്ചത്. 1200 ഹെക്ടർ കോൾ നിലങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന മനോഹരമായ ഭൂപ്രദേശം ആണ് അരിമ്പൂർ. കാലാവസ്ഥ മാറ്റത്തിന് അനുസരിച്ച് കാഴ്ച്ചക്ക് വെവിധ്യം നൽക്കുന്ന ഭൂമിയാണ് ഇവിടെ. തേക്കിൻകാട് മൈതാനത്ത് നിന്നും 8 കി.മി. പടിഞ്ഞാറു മാറി, 30,000 ൽ പരം പേർ അധിവസിക്കുന്ന കേരളത്തിലെ സമാനതകളില്ലാത്ത ഭൂപ്രദേശമാണ് അരിമ്പൂർ.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - തൃശ്ശൂർ കോർപ്പറേഷനും പാറളം പഞ്ചായത്തും
- പടിഞ്ഞാറ് - അന്തിക്കാട്, വെങ്കിടങ്ങ്, മണലൂർ പഞ്ചായത്തുകൾ
- തെക്ക് - അന്തിക്കാട്, പാറളം, ചാഴൂർ പഞ്ചായത്തുകൾ
- വടക്ക് - വെങ്കിടങ്ങ്, അടാട്ട് പഞ്ചായത്തുകളും തൃശ്ശൂർ കോർപ്പറേഷനും.
വാർഡുകൾ
[തിരുത്തുക]സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]| ജില്ല | തൃശ്ശൂർ |
| ബ്ലോക്ക് | അന്തിക്കാട് |
| വിസ്തീര്ണ്ണം | 22.65 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 23,289 |
| പുരുഷന്മാർ | 11,375 |
| സ്ത്രീകൾ | 11,914 |
| ജനസാന്ദ്രത | 1028 |
| സ്ത്രീ : പുരുഷ അനുപാതം | 1047 |
| സാക്ഷരത | 93.01% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/arimpurpanchayat Archived 2016-03-10 at the Wayback Machine
- Census data 2001
10°29′52″N 76°08′46″E / 10.4978816°N 76.146174°E