ഉള്ളടക്കത്തിലേക്ക് പോവുക

തൃശ്ശൂർ കോർപ്പറേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Thrissur Municipal Corporation
തൃശൂർ നഗരസഭ
പ്രമാണം:Thrissur Municipal Corporation Logo.png
വിഭാഗം
തരം
തുടങ്ങിയത്2000
നേതൃത്വം
ഡോ. നിജി ജസ്റ്റിൻ, INC
എ. പ്രസാദ്, INC
Leader of Opposition
TBA
രഹേഷ് കുമാർ ആർ.
വിന്യാസം
സീറ്റുകൾ56
രാഷ്ടീയ മുന്നണികൾ
Government (33)
  •   INC (33)

Official Opposition (11)
  LDF (11)

Other Opposition (12)

സമിതികൾഫിനാൻസ് സ്റ്റാൻഡിങ് കമ്മിറ്റി
സമിതികൾഡെവലപ്മെന്റ് സ്റ്റാൻഡിങ് കമ്മിറ്റി
Joint committees
വെൽഫെയർ സ്റ്റാൻഡിങ് കമ്മിറ്റി
തെരഞ്ഞെടുപ്പുകൾ
First-past-the-post
11 December 2025
December 2030
സഭ കൂടുന്ന ഇടം
തൃശൂർ മുനിസിപ്പൽ കോർപ്പറേഷൻ കെട്ടിടം
വെബ്സൈറ്റ്
thrissurcorporation.lsgkerala.gov.in

കേരളത്തിലെ ആറ് കോർപ്പറേഷനുകളിൽ ഒന്നാണ് തൃശ്ശൂർ കോർപ്പറേഷൻ. തൃശൂർ കോർപ്പറേഷന്റെ വിസ്തൃതി 101.42 ചതുരശ്രകിലോമീറ്റർ ആണ്. 2000 ഒക്ടോബർ 1-നാണ് കോർപ്പറേഷൻ രൂപം കൊണ്ടത്[1].

കേരളത്തിലെ മറ്റ് കോർപ്പറേഷനുകൾ തിരുവനന്തപുരം, കൊല്ലം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവയാണ്.

ആദ്യകാലത്ത് ഒരു താലൂക്ക് ആസ്ഥാനം മാത്രമായിരുന്ന തൃശ്ശൂർ പിന്നീട് കൊച്ചി രാജ്യത്തിന്റെ വടക്കൻ മേഖലയുടെ ആസ്ഥാനമായി. 1921-ലാണ് തൃശ്ശൂർ മുനിസിപ്പാലിറ്റി രൂപം കൊണ്ടത്. അതിനുമുമ്പ് ഒരു അർബൻ കൗൺസിൽ ഇവിടെ രൂപം കൊണ്ടിരുന്നു. 1967-ൽ കൊച്ചി കോർപ്പറേഷൻ രൂപവത്കരിച്ചശേഷമാണ് ജനസാന്ദ്രത കൂടിയ പട്ടണങ്ങളായ തൃശ്ശൂരും കൊല്ലവും കോർപ്പറേഷനുകളാക്കണമെന്ന ആവശ്യം ഉയർന്നുവന്നത്. 1998 ജൂലൈ 15-ന് പുറത്തിറക്കിയ പ്രത്യേക അറിയിപ്പിൽ തൃശ്ശൂർ, കൊല്ലം മുനിസിപ്പാലിറ്റികളെ കോർപ്പറേഷനുകളാക്കി ഉയർത്താൻ തീരുമാനിയ്ക്കുകയുണ്ടായി. തൃശ്ശൂർ മുനിസിപ്പാലിറ്റിയ്ക്കൊപ്പം അയ്യന്തോൾ, വിൽവട്ടം, ഒല്ലൂക്കര, കൂർക്കഞ്ചേരി, ഒല്ലൂർ പഞ്ചായത്തുകൾ പൂർണ്ണമായും നടത്തറ, കോലഴി പഞ്ചായത്തുകൾ ഭാഗികമായും കൂട്ടിച്ചേർത്താണ് കോർപ്പറേഷൻ രൂപം കൊണ്ടത്. 2000-ൽ നടന്ന തിരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ് നേതാവായ ജോസ് കാട്ടൂക്കാരൻ കോർപ്പറേഷന്റെ ആദ്യ മേയറായി. മുൻ കോൺഗ്രസ് നേതാവും ഇടതുപക്ഷ വിമതനുമായ എം.കെ. വർഗ്ഗീസാണ് ഇപ്പോഴത്തെ തൃശ്ശൂർ മേയർ[2].

Map
തൃശ്ശൂർ കോർപ്പറേഷൻ

വാർഡുകൾ

[തിരുത്തുക]
Map
തൃശ്ശൂർ കോർപ്പറേഷനിലെ വാർഡുകൾ
  1. പൂങ്കുന്നം
  2. കുട്ടൻകുളങ്ങര
  3. പാട്ടുരായ്ക്കൽ
  4. വിയ്യൂർ
  5. പെരിങ്ങാവ്
  6. രാമവർമ്മപുരം
  7. കുറ്റുമുക്ക്
  8. വില്ലടം
  9. ചേറൂർ
  10. ഗാന്ധി നഗർ
  11. മുക്കാട്ടുകര
  12. നെട്ടിശ്ശേരി
  13. മുല്ലക്കര
  14. മണ്ണുത്തി
  15. ഒല്ലൂക്കര
  16. കൃഷ്ണാപുരം
  17. കുട്ടനെല്ലൂർ
  18. ചേലക്കോട്ടുകര
  19. കാളത്തോട്‌
  20. പറവട്ടാനി
  21. കിഴക്കുംപാട്ടുകര
  22. ചെമ്പൂക്കാവ്
  23. മിഷൻ ക്വാർട്ടേഴ്സ്
  24. കുരിയച്ചിറ
  25. വളർകാവ്
  26. അഞ്ചേരി
  27. പടവരാട്
  28. ഒല്ലൂർ സെന്റർ
  29. എടക്കുന്നി
  30. തൈയ്ക്കാട്ടുശ്ശേരി
  31. ഒല്ലൂർ
  32. ചിയ്യാരം
  33. ചിയ്യാരം തെക്ക്
  34. കുരിയാച്ചിറ വെസ്റ്റ്
  35. കണ്ണംകുളങ്ങര
  36. തേക്കിൻകാട്
  37. തിരുവാമ്പാടി
  38. കോട്ടപ്പുറം
  39. പൂത്തോൾ
  40. കൊക്കാല
  41. വടൂക്കര
  42. കൂർക്കഞ്ചേരി
  43. കണിമംഗലം
  44. പനമുക്ക്
  45. നെടുപുഴ
  46. കാര്യാട്ടുകര
  47. ലാലൂർ
  48. അരണാട്ടുകര
  49. കാനാട്ടുകര
  50. അയ്യന്തോൾ
  51. സിവിൽ സ്റ്റേഷൻ
  52. ഒളരി
  53. എൽത്തുരുത്ത്
  54. ചേറ്റുപുഴ
  55. പുല്ലഴി
  56. പുതൂർക്കര

തൃശ്ശൂർ കോർപ്പറേഷന്റെ മേയർമാർ

[തിരുത്തുക]
തൃശ്ശൂരിന്റെ മേയർമാർ
ഭരണത്തിലെത്തിയ വർഷം ഭരണം ഒഴിഞ്ഞ വർഷം മേയറുടെ പേര് പാർട്ടി
2000 2004 ജോസ് കാട്ടൂക്കാരൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
2004 2005 കെ. രാധാകൃഷ്ണൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
2005 2010 ആർ. ബിന്ദു കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
2010 2013 ഐ.പി. പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
2013 2015 രാജൻ പല്ലൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
2015 2018 അജിത ജയരാജൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
2018 2020 അജിത വിജയൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
2020 2020 അജിത ജയരാജൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
2020 2025 എം.കെ. വർഗ്ഗീസ് ഇടതുപക്ഷ വിമതൻ
2025 തുടരുന്നു നിജി ജസ്റ്റിൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്

അവലംബം

[തിരുത്തുക]
  1. കോഴിക്കോട് കോർപ്പറേഷന് 50 [പ്രവർത്തിക്കാത്ത കണ്ണി]
  2. "CPI(M) rides to power in five of six corporations in Kerala". Archived from the original on 2015-11-26. Retrieved 2015-12-03.
  3. "Past Mayors". Thrissur Corporation. Archived from the original on 2012-11-28. Retrieved 2012-04-27.
  1. JD(S) Kerala unit is part of LDF in Kerala.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/> റ്റാഗ് കണ്ടെത്താനായില്ല
"https://ml.wikipedia.org/w/index.php?title=തൃശ്ശൂർ_കോർപ്പറേഷൻ&oldid=4593623" എന്ന താളിൽനിന്ന് ശേഖരിച്ചത്