റെയിൽ‌ ഗതാഗതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(റെയിൽവേ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജർമൻ ഇന്റർ-സിറ്റി എക്സ്പ്രസ്

റെയിലുകൾ അഥവാ പാളങ്ങളിൽക്കൂടി ചലിക്കുന്നതും ചക്രമുള്ളതുമായ വാഹനങ്ങൾ ഉപയോഗിച്ച് യാത്രക്കാരെയും ചരക്കും നീക്കുന്നതിനെയാണ്‌ റെയിൽ ഗതാഗതം എന്നു പറയുന്നത്. സാധാരണ റെയിൽ പാളങ്ങൾ പൊതുവേ സ്റ്റീൽ ‍കൊണ്ടു നിർമിച്ചതും കുറുകെയുള്ള ബീമുകളാൽ സ്ഥിരപ്പെടുത്തിയതും സമാന്തരവുമായ രണ്ടു റെയിലുകൾ കൊണ്ട് നിർമിച്ചവയാണ്‌. പ്രസ്തുത ബീമുകൾ സമാന്തര റെയിലുകൾ തമ്മിൽ തുല്യ അകലം ഉറപ്പുവരുത്തുന്നു. ഈ അകലത്തിന്‌ "ഗേജ്" എന്ന് പറയപ്പെടുന്നു.

ഒരു ഡീസൽ എഞ്ചിൻ

ചരിത്രം[തിരുത്തുക]

ബ്ലൂച്ചർ, 1814-ൽ ജോർജ് സ്‌റ്റീഫെൻസൻ നിർമിച്ച ആദ്യകാല തീവണ്ടി.

BC 600-ൽ ഗ്രീസിലാണ്‌ റെയിൽവേയുടെ ആദ്യത്തെ മാതൃക നിലവിൽ വന്നത്.[1] [2] [3] [4] [5] ഇംഗ്ലണ്ടിലെ ജോർജ് സറ്റീഫൻസണാണ്‌ 'റെയിൽ‌‌വെ‌യു‌ടെ പിതാവ്' എന്ന് പൊതുവേ അറിയപ്പെടുന്നത്. ആദ്യമായി തീവണ്ടി സർ‌വ്വീസ്‌ ആരംഭിച്ചത് ഇംഗ്ലണ്ടിലാണ്‌. പൊതുഗതാഗത‌ത്തിനായി ആദ്യത്തെ റെയിൽ‌വെ ലൈനുകൾ നിർമ്മിച്ചത് സറ്റീഫൻസണാണ്‌. [6]

ഗേജ്[തിരുത്തുക]

റെയിൽ‌ലൈനിൽ രണ് പാളങ്ങൾ തമ്മിലുള്ള അകലം'ഗേജ്' എന്നറിയപ്പെടുന്നു.ബ്രോഡ് ഗേജ്, മീറ്റർ ഗേജ്, നാരോ ഗേജ് എന്നിവയാണ്‌ മൂന്നു ഗേജുകൾ.ബ്രോഡ് ഗേജിൽ ആണ് പാള‌ങ്ങൾ‌ക്കിടയിലെ അകലം 1.676 മീറ്റർ അഥവാ 1676 മില്ലീമീറ്ററാണ്‌.1മീറ്റർ അഥവാ,1000 മില്ലീ‌മീറ്ററാണ്‌ മീറ്റർ ഗേജിൽ പാള‌ങ്ങൾ‌ക്കിടയിലെ അകലം. ഇൻഡ്യൻ റെയിൽ‌വെ ലൈനുകളിൽ ബഹുഭൂരിപക്ഷവും ബ്രോഡ് ഗേജ് പാതകളാണ്‌. ഇൻഡ്യയിലെ റെയിൽ‌വെ ദൈർഘ്യത്തിൽ 2-ആം സ്ഥാനം മീറ്റർ ഗേജ് പാതകൾക്കാണ്‌.

ഇന്ത്യൻ റയിൽവേ[തിരുത്തുക]

ലോകത്തിലെ ഏറ്റവും വലിയ‌ മൂന്നാമത്തെ റെയിൽ‌വെയണ്‌ ഇന്ത്യയിലേത്. ഇന്ത്യൻ റെയിൽ‌വെ ദിവസവും പതിനാലായിരത്തിലേറെ തീവണ്ടികൾ ഓടിക്കുന്നു. മുംബൈയിലെ ബോറിബന്ദറിനും താനെയ്‌ക്കും ഇടയിലാണ്‌ ഇൻഡ്യയിലെ ആദ്യത്തെ ട്രെയിൻ ഓടിയത്. നാഷണൽ റെയിൽ മ്യൂസിയം ന്യൂഡ‍ൽഹിയിലാണ്‌. ഭോലു എന്ന ആനക്കുട്ടിയണ്‌ ഇൻഡ്യൻ റെയിൽ‌വെ‌യുടെ ഭാഗ്യമുദ്ര. ലോകത്തിൽ ഏറ്റവും കൂടുതൽ പേർ പണിയെടുക്കുന്ന സ്ഥാപന‌‌‌മാണ്‌ ഇന്ത്യൻ റെയിൽ‌വെ. റെയിൽ‌വെ സ്റ്റേഷനുകളിൽ ഡർജലിങിലെ 'ഖൂം'-മാണ്‌ ഏറ്റവും ഉയരത്തിലുള്ള സ്റ്റേഷൻ. ടോയ് റെയിൻ എന്ന് അറിയപ്പെടുന്നത് ഡർജലിങ്‌ ഹിമാലയൻ റെയിൻ‌വെയാണ്‌. നീലഗിരി മലയോര തീവണ്ടിയാണ്‌ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ. മണിക്കൂറിൽ പത്തര കിലോമീറ്റർ മാത്രമാണ്‌ ഇതിന്റെ വേഗത. ഇൻഡ്യയിലെ ഏറ്റവും വേഗത്തിലോടുന്ന തീവണിയാണ്‌ ശതാബ്ദി എക്സ്പ്രസ്. റെയിൽ‌വെയുടെ ദക്ഷിണ മേഖലയിലാണ്‌ കേരളം ഉൾപ്പെടുന്നത്. ദക്ഷിണ റെയിൽ‌വെയുടെ ആസ്ഥാനം ചെണൈയിലാണ്‌.ഇൻഡ്യയിലെ ഏറ്റവും ദൈർഘ്യമേറിയ യാത്ര നടത്തുന്നത് വിവേക് എക്സ്പ്രസാണ്‌. അസമിലെ ദിബ്രുഗഢിൽ നിന്നും ആരംഭിച്ച് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ അവസാനിക്കുന്ന രീതിയിലാണ് വിവേക് എക്സ്പ്രസ് സർവീസ് നടത്തുന്നത്. 80 മണിക്കൂറും 15 മിനിട്ടുമാണ്( ഏകദേശം 3.5 ദിവസം) 4282 കിലോ മീറ്റർ ദൂരം താണ്ടാൻ വിവേക് എക്സ്പ്രസിന് ആവശ്യമായി വരുന്നത്.[7][[1]]

കോഴിക്കോട് റെയിൽവേ

ഇന്ത്യൻ റയിൽവേ ചരിത്രം[തിരുത്തുക]

1853 ഏപ്രിൽ 16-ന്‌ വൈകിട്ട് 3.30 നാണ്‌ ആദ്യത്തെ ട്രെയിൻ ഓടിയത്. 400 യാത്രക്കാരുമായി 75 മിനുട്ട് കൊണ്ട് 34 കിലോമീറ്ററാണ്‌ ഇന്ത്യയിലെ ആദ്യത്തെ ട്രെയിൻ യാത്ര നടത്തിയത്. സുൽത്താൻ, സിൻഡ്, സാഹിബ് എന്നീ പേരുകളുള്ള മൂന്ന് എഞ്ചിനുകളാണ്‌ ആദ്യത്തെ ട്രെയിനിൽ ഉണ്ടായിരുന്നത്. ഇന്ത്യയിലെ ആദ്യത്തെ റെയിൽപാത നിർമ്മിച്ചത് 'ഗ്രേറ്റ് ഇൻഡ്യൻ പെനിൻസുല' എന്ന റെയിൽ‌വെ കമ്പനിയാണ്‌. ഇന്ത്യൻ റെയിൽ‌വേയ്ക്കു തുടക്കമിട്ടത് ഗവർണർ ജനറൽ ഡൽഹൗസിയണ്‌.

തെക്കേ ഇന്ത്യയിൽ ആദ്യമായി ട്രെയിൻ ഓടിയത് 1856 ജുലൈ 1-നാണ്‌. ചെണൈയിലെ വെയസർ‌പ്പണി മുതൽ വലാജാ റോഡു വരെ 101.38 കിലോ മീറ്ററണ്‌ തെക്കേ ഇന്ത്യയിലെ ആദ്യ ട്രെയിൻ ഓടിയത്. 1860-ലാണ്‌ കേരളത്തിൽ റെയിൽ ഗതാഗതം ആരംഭിച്ചത്. 1881-ലാണ്‌ ഡാർജലിങ് ഹിമാലയൻ റെയിൽ‌വെ ആരംഭിച്ചത്. 1925-ൽ മുംബൈക്കും കുർളയ്‌ക്കും ഇടയിലാണ്‌ ഇന്ത്യയിൽ ആദ്യമായി ഇലക്ട്രിക് ട്രെയിൻ ഓടിയത്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Verdelis, Nikolaos: "Le diolkos de L'Isthme", Bulletin de Correspondance Hellénique, Vol. 81 (1957), pp. 526-529 (526)
  2. Cook, R. M.: "Archaic Greek Trade: Three Conjectures 1. The Diolkos", The Journal of Hellenic Studies, Vol. 99 (1979), pp. 152-155 (152)
  3. Drijvers, J.W.: "Strabo VIII 2,1 (C335): Porthmeia and the Diolkos", Mnemosyne, Vol. 45 (1992), pp. 75-76 (75)
  4. Raepsaet, G. & Tolley, M.: "Le Diolkos de l’Isthme à Corinthe: son tracé, son fonctionnement", Bulletin de Correspondance Hellénique, Vol. 117 (1993), pp. 233–261 (256)
  5. Lewis, M. J. T., "Railways in the Greek and Roman world" Archived 2011-07-21 at the Wayback Machine., in Guy, A. / Rees, J. (eds), Early Railways. A Selection of Papers from the First International Early Railways Conference (2001), pp. 8-19 (11)
  6. Miles Macnair (2007). William James (1771-1837): the man who discovered George Stephenson. Oxford: Railway and Canal Historical Society. ISBN 978-0-901461-54-4.
  7. Longest train services of Indian Railways (this version)
"https://ml.wikipedia.org/w/index.php?title=റെയിൽ‌_ഗതാഗതം&oldid=3656666" എന്ന താളിൽനിന്ന് ശേഖരിച്ചത്