കുമരകം പക്ഷിസങ്കേതം
കുമരകം പക്ഷിസങ്കേതം Kumarakom Bird Sanctuary | |
|---|---|
ദേശീയോദ്യാനം | |
| രാജ്യം | |
| സംസ്ഥാനം | കേരളം |
| ജില്ല | കോട്ടയം |
| ഉയരം | 0 മീ (0 അടി) |
| ഭാഷകൾ | |
| • ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
| സമയമേഖല | UTC+5:30 (IST) |
| അടുത്ത നഗരം | കോട്ടയം |
| വേനൽക്കാലത്തെ ശരാശരി താപനില | 34 °C (93 °F) |
| തണുപ്പുകാലത്തെ ശരാശരി താപനില | 22 °C (72 °F) |
കുമരകം പക്ഷിസങ്കേതം കേരളത്തിലെ കോട്ടയം ജില്ലയിലെ കുമരകത്ത് സ്ഥിതി ചെയ്യുന്നന്നു.[1] വേമ്പനാട് കായലിന്റെ തീരത്തായി നിലകൊള്ളുന്ന ഇത് വേമ്പനാട് പക്ഷിസങ്കേതം എന്ന പേരിലും അറിയപ്പെടുന്നു. 1847-ൽ ആൽഫ്രഡ് ജോർജ് ബേക്കർ ആണ് ഒരു റബ്ബർ തോട്ടത്തിൽ ഈ പക്ഷിസങ്കേതം സ്ഥാപിച്ചത്. അക്കാലത്ത് ബേക്കർ എസ്റ്റേറ്റ് എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. 5.7 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി.

കേരളത്തിലെ പ്രശസ്തമായ കായൽ പ്രദേശങ്ങളുടെ ഭാഗമായ ഈ പക്ഷിസങ്കേതം നിരവധി ദേശാടന പക്ഷികളുടെ പ്രധാന ആവാസകേന്ദ്രമാണ്.[2]
ചരിത്രം
[തിരുത്തുക]ഇംഗ്ലീഷുകാരനായ ജോർജ് ആൽഫ്രഡ് ബേക്കർ ഒരു റബ്ബർ തോട്ടത്തിൽ പക്ഷിസങ്കേതം സ്ഥാപിച്ചതോടെയാണ് കുമരകം പക്ഷിസങ്കേതത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. അതിനാൽ ഈ പ്രദേശം മുമ്പ് “ബേക്കേഴ്സ് എസ്റ്റേറ്റ്” എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. നിലവിൽ കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (KTDC) ആണ് പക്ഷിസങ്കേതത്തിന്റെ നടത്തിപ്പ് നിർവഹിക്കുന്നത്.[3] the sanctuary was formerly known as Baker's Estate.[4]
ഭൂമിശാസ്ത്രം
[തിരുത്തുക]കുമരകം പക്ഷിസങ്കേതം മീനച്ചിൽ നദിയുടെ തെക്കേക്കരയിൽ 14 ഏക്കർ (ഏകദേശം 5.7 ഹെക്ടർ) വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു.[5]
കോട്ടയം നഗരത്തിൽ നിന്ന് കുമരകത്തേക്ക് ഏകദേശം 14 കിലോമീറ്റർ ദൂരമുണ്ട്. സ്റ്റേറ്റ് ഹൈവേ നമ്പർ 1 വഴി എറണാകുളം, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാം. നെടുമ്പാശ്ശേരി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കുമരകത്തിൽ നിന്ന് ഏകദേശം 106 കിലോമീറ്റർ അകലെയാണ്.[6]
കുമരകത്തിന് സമീപമുള്ള കൈപ്പുഴമുട്ട്, പാതിരാമണൽ, നാരകത്തറ, തൊള്ളായിരം കായൽ, പൂത്തൻപാണ്ടി കായൽ തുടങ്ങിയ പ്രദേശങ്ങളും പക്ഷിനിരീക്ഷണത്തിന് അനുയോജ്യമായ സ്ഥലങ്ങളാണ്.[4]
ജന്തുജാലം
[തിരുത്തുക]കുമരകം പക്ഷിസങ്കേതത്തിലെ പ്രധാന ആകർഷണം വൈവിധ്യമാർന്ന പക്ഷികളാണ്. നീർക്കാക്കകൾ, കുയിൽ, മൂങ്ങ, കൊക്ക്, അരിവാൾകൊക്ക്, കറുത്തകാക്ക (Cormorant), മൂർഹെൻ, ഡാർട്ടർ, ബ്രാഹ്മിണി പട്ടം തുടങ്ങിയ തദ്ദേശീയ പക്ഷികളെ ഇവിടെ കാണാം.[4][7]
കൂടാതെ, വിവിധ കാലങ്ങളിൽ നിരവധി ദേശാടന പക്ഷികളും ഇവിടെ എത്തുന്നു. ടീൽ, കടൽക്കാക്ക (Gull), ടേൺ, ഫ്ലൈകാച്ചർ തുടങ്ങിയവ അവയിൽപ്പെടുന്നു. ചില ദേശാടന പക്ഷികൾ ഹിമാലയ പ്രദേശങ്ങളിൽ നിന്നും മറ്റു ചിലത് സൈബീരിയയിൽ നിന്നുമാണ് എത്തുന്നത്.[8]

പക്ഷിനിരീക്ഷണ പരിപാടികൾ
[തിരുത്തുക]2008-ൽ ലോക തണ്ണീർത്തട ദിനത്തോടനുബന്ധിച്ച് WWF-ഇന്ത്യ കുമരകം പക്ഷിസങ്കേതത്തിൽ രണ്ട് ദിവസത്തെ പക്ഷിനിരീക്ഷണ പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ പരിപാടി പക്ഷിനിരീക്ഷണത്തിന്റെയും തണ്ണീർത്തട സംരക്ഷണത്തിന്റെയും പ്രാധാന്യം ജനങ്ങളിൽ എത്തിക്കുന്നതിന് സഹായകമായി.
അവലംബം
[തിരുത്തുക]- ↑ "Kumarakom". Archived from the original on 16 July 2012. Retrieved 21 June 2012.
- ↑ Radhakrishnan, S. Anil. "KTDC to construct hotel in Chennai". The Hindu, 16 November 2006. Archived from the original on 21 September 2007. Retrieved 2008-02-13.
- ↑ "Kumarakom Bird Sanctuary." Kerala Tourism. Department of Tourism, Government of Kerala, n.d. Web. 10 Nov. 2017. <http://www.keralatourism.org/kumarakom/kumarakom-bird-sanctuary.php Archived 2019-01-31 at the Wayback Machine>.
- 1 2 3 Ayub, Akber (ed), Kerala: Maps & More, Kumarakom, 2006 edition 2007 reprint, p. 53, Stark World Publishing, Bangalore, ISBN 81-902505-2-3
- ↑ Ayub, Akber. "Seductive symphony". The Hindu, 7 January 2007. Retrieved 2008-02-13.
- ↑ "Kumarakom Bird Sanctuary". shubhyatra.com. Archived from the original on 2008-02-01. Retrieved 2008-02-13.
- ↑ "Kumarakom Bird Sanctuary". kumarakom.com. Retrieved 2008-02-13.
- ↑ "Two camps for bird watchers". The Hindu, 13 January 2008. Retrieved 2008-02-13.