Jump to content

മീൻമുട്ടി വെള്ളച്ചാട്ടം (വയനാട്)

Coordinates: 11°56′55.53″N 75°52′52.61″E / 11.9487583°N 75.8812806°E / 11.9487583; 75.8812806
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Meenmutty Falls, Wayanad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മീൻമുട്ടി വെള്ളച്ചാട്ടം വയനാട്

കേരളത്തിലെ രണ്ടാമത്തെ വലിയ വെള്ളച്ചാട്ടം ആണ് വയനാട് ജില്ലയിലെ മീന്മുട്ടി വെള്ളച്ചാട്ടം. കൽ‌പറ്റയിൽ നിന്നും 29 കിലോമീറ്റർ തെക്കായി സ്ഥിതിചെയ്യുന്ന ഈ വെള്ളച്ചാട്ടം സാഹസിക മലകയറ്റക്കാർക്ക് വളരെ പ്രിയങ്കരമാണ്.

ഈ വെള്ളച്ചാട്ടത്തിൽ മൂന്നു തട്ടുകളിലായി 300 മീറ്റർ ഉയരത്തിൽ നിന്ന് ജലം താഴേക്ക് വീഴുന്നു. ഈ മൂന്നു തട്ടുകളിലേക്കും കയറാൻ പർവ്വതാരോഹകർ വെവ്വേറെ പാതകൾ സ്വീകരിക്കണം. മീന്മുട്ടി, സൂചിപ്പാറ വെള്ളച്ചാട്ടം, കാന്തപ്പാറ വെള്ളച്ചാട്ടം എന്നിവ ചാലിയാറിലേക്ക് ജലം എത്തിക്കുന്നു. വയനാട്ടിലെ അമ്പുകുത്തി മലയിൽ നിന്നും ഉൽഭവിച്ച് ചാലിയാറിലാണ് ഇതിന്റെ പതനം.ഈ പ്രദേശത് കൂടിവരുന്ന അപകടങ്ങളുടെ ഭാഗമായി ഇപ്പോൾ ഈ ടൂറിസം സ്‌പോർട് അടച്ചിട്ടിരിക്കുകയാണ്

കൽ‌പറ്റയിൽ നിന്ന് ഈ വെള്ളച്ചാട്ടത്തിലേക്കുള്ള വഴി നയനാനന്ദകരമാണ്. തേയിലത്തോട്ടങ്ങൾക്കും തേക്കു വനങ്ങൾക്കും ഇടക്കു കൂടി ആണ് കൽ‌പറ്റയിൽ നിന്നുള്ള വഴി. കോഴിക്കോട്-വൈത്തിരി-വടുവഞ്ചാൽ-ഗൂഡല്ലൂർ SH 29 ൽ വടുവഞ്ചാലിൽ നിന്നും 3KM ശേഷം നമുൾക്കിവിടെ എത്താം. നവംബർ മുതൽ മെയ് വരെയുള്ള മാസങ്ങളാണ് ഈ വെള്ളച്ചാട്ടം സന്ദർശിക്കുവാനായി ഏറ്റവും നല്ല സമയം.

എത്തിച്ചേരുവാനുള്ള വഴി

[തിരുത്തുക]

കൽ‌പറ്റ-ഊട്ടി റോഡിൽ ബസ്സ് ഇറങ്ങി 2 കിലോമീറ്റർ നടന്നാൽ മീൻ‌മുട്ടി വെള്ളച്ചാട്ടത്തിൽ എത്താം.

അനുബന്ധം

[തിരുത്തുക]

11°56′55.53″N 75°52′52.61″E / 11.9487583°N 75.8812806°E / 11.9487583; 75.8812806