Jump to content

അരിപ്പാറ വെള്ളച്ചാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അരിപ്പാറ വെള്ളച്ചാട്ടം
അരിപ്പാറ വെള്ളച്ചാട്ടം - കാഴ്ച
Locationഅനക്കാം പൊയിൽ, കോഴിക്കോട് കേരളം, ഇന്ത്യ
TypeSegmented
Elevation12 m (39 ft)
Total height50 m (160 ft)
Number of drops4
Total width3 m (9.8 ft)
Average
flow rate
25 m3/s


അരിപ്പാറ വെള്ളച്ചാട്ടം

കോഴിക്കോട് ജില്ലയിൽ തിരുവമ്പാടിക്കടുത്ത് ആനക്കാമ്പൊയിലിലാണ് 'അരിപ്പാറ വെള്ളച്ചാട്ടം'. തിരുവമ്പാടി ടൗണിൽ നിന്ന് ഇവിടേക്ക്ആനക്കാമ്പൊയിൽ വഴിയിൽ ഏകദേശം 15 കിലോമീറ്ററോളം ദൂരമുണ്ട്. വേനലിലും തണുത്ത കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. ഡിടിപിസി ആണ് ഈ വെള്ളച്ചാട്ടത്തിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്. സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുഴയുടെ തീരങ്ങളിലായി ഇരുമ്പ് കൈവരി നിർമിച്ചിട്ടുണ്ട്. വർഷത്തിൽ ശരാശരി 50,000 പേർ എത്തുന്ന സ്ഥലത്ത്ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായി സ്വകാര്യസ്ഥലം ലഭ്യമാക്കി അവിടെ താത്കാലികമായി ഇൻഫർമേഷൻ സെന്റർ പ്രവർത്തിക്കുന്നു. സുരക്ഷാ ഗാർഡുകളൂം ഉണ്ട്. [1] അരിപ്പാറയിൽ സഞ്ചാരികൾക്കായി ഫസിലിറ്റേഷൻ സെന്ററിന്റെയും, ടോയ്ലറ്റ് ബ്ലോക്കിന്റെയും, ടൂറിസ്റ്റുകൾക്ക് വിശ്രമിക്കാനും, വെള്ളച്ചാട്ടവും പ്രകൃതി ഭംഗിയും ആസ്വദിക്കാനുമുള്ള പവലിയന്റേയും നിർമ്മാണം ആരംഭിച്ചിരുന്നു. പൊതുമേഖലാ സ്‌ഥാപനമായ സിഡ്കോയാണ് ഇതിന്റെ നിർമ്മാണ ചുമതല ഏറ്റെടുത്തത്. ഇവിടെ ഒരു തൂക്കുപാലത്തിനുള്ള അനുമതിയും ലഭിച്ചിട്ടുണ്ടെന്ന് അറിയുന്നു.

എത്തിച്ചേരാൻ[തിരുത്തുക]

കോഴിക്കോട്ട് നിന്നും വരുന്നവർക്ക് തിരുവമ്പാടി നിന്നും 15 കിലോമീറ്ററോളം ഉണ്ട്. മലപ്പുറം ജില്ലയിൽനിന്നാണെങ്കിൽ മുക്കത്തുനിന്നും പുല്ലൂരാം പാറ വഴിക്ക് 18 കിലോമീറ്റർ പോയാൽ മതി .രണ്ട് വഴിക്കും കെ എസ് ആർ ടി സി ബസ് സർവീസ് ഉണ്ട്.  അവിടുന്ന് അർ കിലോമീറ്ററോളം നടക്കണം നായാടമ്പൊയിൽ വഴിയിൽ പോകുമ്പോൾ കോഴിപ്പാറ വെള്ളച്ചാട്ടത്തിനടുത്തേത്താം.  പ്രദേശത്തിന്റെ പരിപാലനത്തിനായി ഒരു ചെറിയ പ്രവേശനഫീ ഈടാക്കുന്നുണ്ട്. 

പ്രകൃതി രമണീയത[തിരുത്തുക]

മനോഹരമായ കാടിനിടിക്ക് തോട്ടങ്ങൾക്ക് നടുവിലൂടെ ആണ് ഇരുവഞ്ഞിപ്പുഴപ്രകൃതിരമണീയമായ് ഈ വെള്ളച്ചാട്ടം സൃഷ്ടിച്ചിരിക്കുന്നത്. ഈ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. മിനുസമായ പാറകൾക്കിടയിലൂടെ ചെറുതും വലുതുമായ ചാട്ടങ്ങൾ ഒരുക്കി പുഴ ഒഴുകുന്നു. ഇടയിൽ കുളങ്ങളും രൂപപ്പെട്ടിട്ടുണ്ട്. യാത്രക്കാർ വാരാന്ത്യം ആഘോഷിക്കുന്നതിനു പറ്റിയതായതിനാൽ വാരാന്ത്യങ്ങളിൽ ധാരാളം ആൾക്കാർ ഇവിടെ എത്തുന്നു.

അപായം[തിരുത്തുക]

സിയാൽ എറ്റെടുത്തിട്ടുള്ള മിനി ജലവൈദ്യുതപദ്ധതി ആരംഭിച്ചാൽ നദിയിലേ ഒഴുക്ക് കുറയുമെന്നും വെള്ളച്ചാട്ടം തന്നെ അപ്രത്യക്ഷമാകുമെന്ന് ഭയപ്പെടുന്നു. ആവശ്യത്തിന് സുരക്ഷാക്രമീകരണങ്ങൾ ഇല്ലാത്തതിനാൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഏറ്റെടുത്തതിൽപിന്നെ 19 പേരുടെ ജീവൻ അരിപ്പാറയിൽ പൊലിഞ്ഞു. വർഷങ്ങൾക്ക് മുമ്പ് പാറയിൽ തെന്നി പുഴയിൽ പതിച്ച മാവൂർ കുറ്റിക്കാട്ടൂർ സ്വദേശിയുടെ മൃതദേഹം ഇനിയും കണ്ടുകിട്ടിയിട്ടില്ല. [2]

കൂടുതൽ വായിക്കാൻ[തിരുത്തുക]

  1. http://truevisionnews.com/news/arippara-waterfalls-kozhikkod/
  2. https://www.tripadvisor.in/Attraction_Review-g297635-d8736694-Reviews-Arippara_Waterfalls-Kozhikode_Kozhikode_District_Kerala.html
  3. https://www.keralatourism.org/destination/arippara-waterfalls-kozhikode/555

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/travel/features/aripara-waterfalls-1.1816385 Archived 2017-05-20 at the Wayback Machine..
  2. http://www.deepika.com/LocalNews/Localdetailnews.aspx?id=306597&Distid=KL11