Jump to content

കുംഭാവുരുട്ടി വെള്ളച്ചാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുംഭാവുരുട്ടി വെള്ളച്ചാട്ടം

ചെങ്കോട്ട-അച്ചൻകോവിൽ പാതയിൽ നിന്നും നാല് കിലോമീറ്റർ ഉൾവനത്തിലാണ് കുംഭാവുരുട്ടി വെള്ളച്ചാട്ടം. അച്ചൻകോവിൽ ആറിന്റെ കൈവഴിയാറും, പുലിക്കവല, കാനയാർ എന്നീ പ്രദേശങ്ങളിലെ നദികളിലൂടെ ഒഴുകിയെത്തുന്ന അരുവികളും സംഗമിച്ചാണ് കുംഭാവുരുട്ടി ജലപാതത്തിൽ എത്തുന്നത്. കാൽനടയായി നാല് കിലോമീറ്റർ താണ്ടിയെത്തുന്ന വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്നവയാണ് ജലപാതം. 250 അടി ഉയരത്തിൽ നിന്നും ശക്തമായി എത്തുന്ന വെള്ളച്ചാട്ടത്തിന് കീഴെ കുളിച്ച് നിർവൃതിയടഞ്ഞ് സ്ത്രീകൾ അടക്കം നൂറുകണക്കിന് ആളുകളാണ് കുംഭാവുരുട്ടിയിൽ നിന്നുമടങ്ങുന്നത്. ഏറെ സാഹസികമായി മാത്രമേ ജലപാതത്തിനരികിൽ എത്താൻ കഴിയൂ. അപകടം പതിയിരിക്കുന്ന ഈ പാറകളിൽ അതീവശ്രദ്ധയോടെ നീങ്ങിയില്ലെങ്കിൽ അപകടം ഉറപ്പാണ്. 250 അടി ഉയരത്തിൽ നിന്നും എത്തുന്ന വെള്ളച്ചാട്ടം പാറമടക്കുകളിൽ പതിച്ചശേഷം നിരവധി ചുഴികളിലൂടെ ഒഴുകിയ ശേഷമാണ് അരുവിയായിത്തീരുന്നത്. വഴുവഴുപ്പൻ പാറകളിൽ ശ്രദ്ധയോടെ ചവുട്ടി നീങ്ങിയില്ലെങ്കിൽ ചുഴിയിൽ അകപ്പെടാം.

വനസംരക്ഷണസമിതിയുടെ പൂർണ്ണനിയന്ത്രണത്തിലാണ് കുംഭാവുരുട്ടി ജലപാതം. ഇവിടെയെത്തുന്ന ടൂറിസ്റ്റുകൾക്ക് അപകടം സംഭവിക്കാതിരിക്കാൻ പ്രത്യേക പരിശീലനം സിദ്ധിച്ച ഗൈഡുകളെ അധികൃതർ നിയമിച്ചിട്ടുണ്ട്. ജലപാതത്തിൽ എത്താൻ ഒരാൾക്ക് 10 രൂപയാണ് ടിക്കറ്റ് ചാർജ്ജ്.

ജില്ലയുടെ കിഴക്കൻമലയോരമേഖലയായ അച്ചൻകോവിൽ വനത്തിൽ നിന്നും ഒഴുകിഎത്തുന്ന വെള്ളച്ചാട്ടത്തിൽ കുളിച്ച് ഉല്ലസിക്കാൻ എത്തുന്ന വിനോദസഞ്ചാരികളിൽ ഏറെയും തമിഴ്‌നാട്ടുകാരാണ്. പ്രകൃതി കനിഞ്ഞ് ഒഴുകിയെത്തുന്ന ഔഷധഗുണമുള്ള വെള്ളച്ചാട്ടത്തിൽ കുളിച്ചുകഴിഞ്ഞാൽ തീരാവ്യാധി അടക്കമുള്ള അസുഖങ്ങൾ മാറിക്കിട്ടുമെന്നാണ് തമിഴ്‌നാട്ടിൽ നിന്നെത്തുന്നവരുടെ വിശ്വാസം.

അവലംബം

[തിരുത്തുക]



കൊല്ലം ജില്ലയിലെ പ്രധാന സന്ദർശന സ്ഥലങ്ങൾ

അച്ചങ്കോവിൽആലുംകടവ്അമൃതപുരിഅഞ്ചൽആര്യങ്കാവ്ചവറചടയമംഗലംകരുനാഗപ്പള്ളികൊട്ടാരക്കരകുളത്തൂപ്പുഴകുണ്ടറകുന്നിക്കോട്മയ്യനാട്നീണ്ടകരഓച്ചിറപാലരുവിപരവൂർപത്തനാപുരംപട്ടാഴിപുനലൂർശാസ്താംകോട്ടതങ്കശ്ശേരിതെന്മലതഴവാതിരുമുല്ലവാരംചിന്നക്കടആശ്രാമം;വെള്ളിമൺ