കടയ്ക്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കടക്കൽ
അപരനാമം: കടയ്ക്കൽ

കടക്കൽ
8°50′00″N 76°55′00″E / 8.8333333°N 76.9166667°E / 8.8333333; 76.9166667
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കൊല്ലം
ഭരണസ്ഥാപനം(ങ്ങൾ) പഞ്ചായത്ത്
അദ്ധ്യക്ഷൻ
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 30719.[1]
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
691536
+0474
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ കടയ്ക്കൽ തിരുവാതിര ഉത്സവം

കേരളത്തിൽ കൊല്ലം ജില്ലയുടെ തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് കടയ്ക്കൽ. കേരളത്തിൽ നടന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ കടക്കൽ വിപ്ലവം (1938) ശ്രദ്ധേയമാണ്‌. കുരുമുളകിന്റെയും, നെല്ലിന്റെയും, റബ്ബറിന്റെയും ഉൽപാദന കാര്യത്തിൽ ജില്ലയിൽ ഒന്നാമതാണ്‌.[അവലംബം ആവശ്യമാണ്] ഏറെ പ്രശസ്തിയാർജ്ജിച്ച കടക്കൽ ഭഗവതി ക്ഷേത്രത്തിലെ തിരുവാതിര ഉത്സവം ഈ പ്രദേശത്തെ പ്രധാന ആഘോഷം ആണ്‌. വിവിധ മതത്തിൽപ്പെട്ടവർ മതാനുസാരികളായി നടത്തുന്ന ഉത്സവങ്ങൾ സാംസ്കാരിക തനിമയെ വിളിച്ചോതുന്നു. പള്ളികൾ, ക്ഷേത്രങ്ങൾ എന്നിവയെ കേന്ദ്രമാക്കി സംഘടിപ്പിക്കുന്ന ഉത്സവങ്ങൾ എല്ലാ വിഭാഗം ജനങ്ങളെയും ആകർഷിക്കുന്നു. പന്ത്രണ്ടു വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന മുടിയേറ്റുത്സവം ഈ നാടിന്റെ സർവ്വമത സാഹോദര്യത്തിന്റെ പ്രതീകമാണ്.[1] Archived 2019-12-21 at the Wayback Machine.

ഭൂമിശാസ്ത്രം[തിരുത്തുക]

കേരളത്തിലെ പ്രധാന റോഡ്‌ ആയ എം സി റോഡിൽ തിരുവനന്തപുരത്തുനിന്നും പോകുമ്പോൾ കിളിമാനൂരിനുശേഷം; കുറവൻകുഴി നിന്ൻ വലതു ഭാഗത്തേക്ക് തിരിഞ്ഞു തൊളിക്കുഴി വഴി സഞ്ചരിച്ചാൽ കടയ്ക്കൽ എത്താം. കുറവൻകുഴിക്കു ശേഷം നിലമേൽ നിന്നും വലതു ഭാഗത്തേക്ക്‌ തിരിഞ്ഞ്‌ സഞ്ചരിച്ചാലും കടയ്ക്കൽ എത്താം. സ്റ്റേറ്റ് ഹൈവേ - 64 കടയ്ക്കൽ കൂടി കടന്നു പോകുന്നു.

സമ്പദ് വ്യവസ്ഥ [2][തിരുത്തുക]

ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിലെ താരതമ്യേന വികസിതമായ പ്രദേശമാണ് കടയ്ക്കൽ ഗ്രാമപഞ്ചായത്ത്.കടയക്കൽ ഗ്രാമപഞ്ചായത്തിന് 48.90 ച:കി.മീ വിസ്തീർണ്ണമുണ്ട്. പട്ടണസദൃശ്യമായ കടയ്ക്കൽ ഗ്രാമപഞ്ചായത്ത്. ചടയമംഗലം ബ്ലോക്കിലെ ഏറ്റവും വികസിതവും സാമ്പത്തിക അടിത്തറയുമുള്ള ഏക പഞ്ചായത്താണ്. കൃഷിക്കനുയോജ്യമായ 4536 ഹെക്ടർ ഭൂമിയുണ്ട്. ഇതിൽ 378 ഹെക്ടർ നിലമാണ്. റബ്ബർ കൃഷി പ്രധാനം. ഏകദേശം ഒന്നര ശതാബ്ദക്കാലത്തെ വളർച്ചയുടെ ഫലമായിട്ടാണ് പഞ്ചായത്തിലെ പൊതു വിദ്യാഭ്യാസ മേഖല ഇന്നത്തെ വളർച്ച കൈവരിച്ചിട്ടുള്ളത്.

അവലംബം[തിരുത്തുക]

  1. Ministry of Home Affairs, Government of India. "Primary Census Abstract Data Tables". Government of India. Retrieved 12 November 2016.
  2. Local Governing Bodies, Government of Kerala. "കടയ്ക്കൽ പഞ്ചായത്ത്". Government of Kerala. Archived from the original on 2016-11-12. Retrieved 12 November 2016.
"https://ml.wikipedia.org/w/index.php?title=കടയ്ക്കൽ&oldid=3995376" എന്ന താളിൽനിന്ന് ശേഖരിച്ചത്