Jump to content

കടയ്ക്കൽ ദേവീക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കടക്കൽ ഭഗവതിക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊല്ലം ജില്ലയിലെ കടക്കൽ പഞ്ചായത്തിൽ ആൽത്തറമൂട് എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് കടയ്ക്കൽ ദേവി ക്ഷേത്രം. കടയ്ക്കലമ്മ എന്നപേരിലാണ് കടയ്ക്കൽ ദേവിക്ഷേത്രത്തിലെ മൂർത്തി അറിയപ്പെടുന്നത്. "പരാശക്തിയുടെ" അവതാരമായ "ഭദ്രകാളിയാണ്" കടയ്ക്കലമ്മ. ഉഗ്രഭാവത്തിലെന്നാണ് സങ്കൽപ്പം. ദേവിയുടെ തൃപ്പാദം (കടയ്ക്കൽ) എന്ന അർത്ഥത്തിലാണ് ഈ പ്രദേശത്തിന് കടയ്ക്കൽ എന്ന പേരു കിട്ടിയതെന്ന് കരുതുന്നു. നാനാജാതി മതസ്ഥരെയും ആകർഷിക്കുന്ന പ്രശസ്തമായ കടയ്ക്കൽ തിരുവാതിര ഉത്സവം ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് എല്ലാ വർഷവും കുംഭമാസത്തിൽ ആഘോഷിക്കുന്നത്. ഇവിടെ പ്രതിഷ്ഠയില്ല എന്നതാണ് ഒരു പ്രത്യേകത[1].

കടക്കൽ ദേവി ക്ഷേത്രം

പേരിനുപിന്നിൽ

[തിരുത്തുക]

അനവധി ആരാധനാലയങ്ങളും ക്ഷേത്ര സമുച്ചയങ്ങളും ഉള്ള കടയ്ക്കൽ ഗ്രാമത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് കടയ്ക്കൽ ദേവി ക്ഷേത്രം. കടയ്ക്കലമ്മ എന്നറിയപ്പെടുന്ന ഈ ദേവിയുടെ തൃപ്പാദത്തിൻ കടയ്ക്കൽ എന്ന അർത്ഥത്തിലാണ് ഈ പ്രദേശത്തിന് കടയ്ക്കൽ എന്ന പേരു കിട്ടിയതെന്ന് വിശ്വസിക്കപ്പെടുന്നു. [2]

ചരിത്രം

[തിരുത്തുക]

കൊല്ലം ജില്ലയിൽ നിലമേലിനും ചിതറയ്ക്കും ഇടയിലുള്ള കടയ്ക്കൽ എന്ന നഗരം കേരള ചരിത്രത്തിൽ അറിയപ്പെടുന്നത് കടയ്ക്കൽ വിപ്ലവം എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമരത്തിന്റെ പേരിലാണ്. സർ സി.പി ക്കെതിരെ പോരാടി സ്വന്തമായി ഒരു സ്റ്റേറ്റ് തന്നെ പ്രഖ്യാപിക്കുകയും ജനാധിപത്യത്തിലൂന്നിയ മന്ത്രിസഭ ഉണ്ടാക്കുകയും ചെയ്ത കടയ്ക്കൽ വിപ്ലവം സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായിരുന്നു. ഈ മലയോരഗ്രാമത്തിന്റെ പ്രധാന ഉപജീവന മാർഗ്ഗം കൃഷിയും കാലിവളർത്തലുമാണ്. കടയ്ക്കൽ ചന്ത മലഞ്ചരക്കു വിൽപ്പനയ്ക്ക് പ്രസിദ്ധമാണ്. അനവധി ആരാധനാലയങ്ങളും ക്ഷേത്ര സമുച്ചയങ്ങളും ഉള്ള കടയ്ക്കൽ ഗ്രാമത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് കടയ്ക്കൽ ദേവി ക്ഷേത്രം. കടയ്ക്കൽ ദേശത്തെ നാനാജാതി മതസ്ഥരുടെ ഉത്സവമാണ് കടയ്ക്കൽ തിരുവാതിര.

ഐതിഹ്യം

[തിരുത്തുക]

പാണ്ടി നാട്ടിൽ നിന്നും രണ്ട് സ്ത്രീകൾ അഞ്ചലിൽ വന്നെന്നും അവരെ കണ്ട് സ്ഥലത്തെ പ്രമാണിയായ കടയാറ്റുണ്ണിത്താൻ കുടിയ്ക്കാൻ ഇളനീർ നൽകുകയും വിശ്രമിക്കാൻ തണലിനായി പാലകൊമ്പ് വയൽ വരമ്പിൽ നാട്ടി കൊടുക്കുകയും ചെയ്തു. രാത്രി ഉറങ്ങാൻ ഒഴിഞ്ഞ് കിടന്നൊരു വീടും ഏർപ്പാടാക്കി. പിറ്റേന്ന് ഉണ്ണിത്താൻ വന്ന് ന്നോക്കിയപ്പോൾ ഒരു സ്ത്രീയെ മാത്രമെ കണ്ടുള്ളൂ. ഉണ്ണിത്താന് അവിടെ ഒരു ദിവ്യാനുഭൂതി അനുഭവപ്പെട്ടു. ആ സ്ത്രീയും അവിടെ നിന്ന് ഉടൻ അപ്രത്യക്ഷമായി. ഉണ്ണിത്താന്റെ മൂന്നിൽ നിന്നും അപ്രത്യക്ഷയായ സ്ത്രീ പാണ്ടിയിൽ നിന്നും ചരക്കുമായി വന്ന ആളുടെ കൂടെ കടയ്ക്കൽ എത്തുകയും അവിടേ സ്വയംഭൂവാവുകയും ചെയ്തു എന്നാണ് ഐതിഹ്യം. കടയാറ്റിൽ അപ്രത്യക്ഷയായ സ്ത്രീ കടയാറ്റ് ഭഗവതി എന്ന പേരിൽ അറിയപ്പെട്ടു. കടയ്ക്കൽ ഭഗവതിയും കടയാറ്റ് ഭഗവതിയും സഹോദരീമാരായിരുന്നു എന്ന് കരുതുന്നു. സ്വയംഭൂവായ കടയ്ക്കൽ ദേവിയുടെ ദർശനം ദേവിയുടെ കിരീടമായ തിരുമുടിയിലൂടെ മാത്രമേ സാദ്ധ്യമാകൂ എന്നാണ് വിശ്വാസം.കടയ്ക്കൽ ദേവിക്ഷേത്രം, ശിവക്ഷേത്രം, തളിയിൽ ക്ഷേത്രം എന്നിവ കടയ്ക്കൽ ചിറ എന്നറിയപ്പെടുന്ന ക്ഷേത്രകുളത്തിൽ നിന്നും തുല്യ അകലത്തിൽ സ്ഥിതി ചെയ്യുന്നു. കടയ്ക്കൽ ഭഗവതി ക്ഷേത്തിലെ പൂജാരികൾ ബ്രാഹ്മണരല്ല. നെട്ടൂർ‌ കുറുപ്പന്മാരാണ് പൂജകൾ നടത്തുന്നത്. കടയാറ്റു കളരീക്ഷേത്രത്തിൽ ഒരു പ്രത്യേക പ്രതിഷ്ഠയില്ല. പീഠത്തെയാണ് ആരാദിച്ചു വരുന്നത്. ഭക്തജനങ്ങൾ നേർച്ചയായി നൽകിയിട്ടുള്ളവയുമുണ്ട്. പന്ത്രണ്ടു വർത്തിലൊരിക്കൽ കടയ്ക്കൽ ക്ഷേത്രത്തിൽ നിന്നും ഭഗവതിയുടെ തിരുമുടി ആഘോഷപൂർവ്വം എഴുന്നള്ളിച്ച് കടയുറ്റു കളരി ക്ഷേത്രസന്നിധിയിൽ എത്തിക്കുന്ന ഉത്സവമാണ് 'മുടിയെഴുന്നള്ളത്ത്'. ജ്യേഷ്ഠത്തി കടയ്ക്കൽ ഭഗവതിയും അനുജത്തി കളരി ഭഗവതിയുമായുള്ള പുനഃസമാഗമമാണിതെന്നാണ് സങ്കല്പം. രാജഭരണകാലത്തും മുടിയെഴുന്നള്ളത്ത് നടന്നിട്ടുണ്ട്. അഞ്ചൽ കളരി ഭഗവതിയുടെ തിരുനാളായ മീനമാസത്തിലെ തിരുവാതിര നാളിൽ പ്രസ്തുത ഉത്സവം ആരംഭിച്ച് ഏഴുദിവസക്കാലം നീണ്ടുനില്ക്കുന്നു.

പ്രതിഷ്ഠ

[തിരുത്തുക]

വിഗ്രഹ പ്രതിഷ്ഠയില്ല.

ക്ഷേത്രക്കുളം

[തിരുത്തുക]

പുരാതന കാലം മുതൽ പേരുകേട്ട കടക്കൽ ക്ഷേത്രക്കുളം പഞ്ചമഹാക്ഷേത്രങ്ങളുടെയിടയിൽ ആൽത്തറമൂട് കവലയ്ക്ക് സമീപം സ്ഥിതിചെയ്യുന്നു. മൂന്ന് ഏക്കറിൽ കൂടുതൽ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന കുളത്തിൽ മുൻകാലത്ത് സ്ത്രീകൾക്ക് കുളിക്കാനായി കുളിപുരകൾ ഉണ്ടായിരുന്നു. ഉത്സവകാലങ്ങളിലും, മറ്റ് വിശോഷാൽ പൂജാ ദിവസങ്ങളിലും ഏറം, താഴം എന്നീ തറവാട്ടുകളിൽ നിന്നുംവരുന്ന സിത്രീകൾ ഈ കുളത്തിൽ നീരാടിയ ശേഷം പനവൂർ കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന ആഭരണപ്പെട്ടിയിലുള്ള ആഭരണങ്ങളും ധരിച്ചു കൊണ്ടാണ് ക്ഷേത്ര ദർശനം നടന്നിരുന്നത് . ഹൈന്ദവാചാരം അനുസരിച്ച് ക്ഷേത്രക്കുളത്തിന് വളരെ പ്രാധാന്യമുണ്ട്. ഇപ്പോൾ ഉത്സവകാലങ്ങളിൽ ക്ഷേത്രച്ചിറയും പരിസരവും വൃത്തിയാക്കാറുണ്ട്.

കടയ്ക്കൽ ക്ഷേത്രത്തിന്റെ പ്രത്യേകതകൾ

[തിരുത്തുക]

അബ്രഹ്മണരാണ് പൂജാരികൾ എന്നതും കടയ്ക്കൽ ക്ഷേത്രത്തെ വ്യതസ്തമാക്കുന്നു. പീടികയിൽ സ്വയം ഭൂവായ ദേവിയുടെ ചൈതന്യം ആദ്യമായി കണ്ട നെട്ടൂ‍ർ കുറുപ്പിന്റെ പിൻ‌തലമുറക്കാരാണ് ശാന്തിക്കാർ.വിഗ്രഹമില്ല. അരി വച്ച് നിവേദ്യമില്ല. മലർ, പഴം എന്നിവയാണ് നിവേദ്യ വസ്തുക്കൾ. കുങ്കുമവും കളപ്പൊടിയും പ്രസാദമായി ലഭിക്കുന്നു.

കടയ്ക്കൽ തിരുവാതിര

[തിരുത്തുക]

കുംഭമാസത്തിലെ തിരുവാതിര കടയ്ക്കൽ ദേവിയുടെ തിരുനാളായി ആഘോഷിക്കുന്നു. ഏഴ് ദിവസം നീ‍ണ്ടു നിൽക്കുന്ന തിരുവാതിര ഉത്സവം വ്രതാനിഷ്ടികളായ ബാലന്മാരുടെ കുത്തിയോട്ടത്തോടേ ആരംഭിയ്ക്കുന്നു. മകയിരം നാളിലെ പൊങ്കാലയ്ക്ക് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന സ്ത്രീക്കൾ പൊങ്കാലയിട്ട് കടയ്ക്കലമ്മയുടെ അനുഗ്രഹം നേടുന്നു. കടയ്ക്കൽ പീടിക ക്ഷേത്രത്തിന് മുന്നിൽ പ്രകൃതി ദത്ത നിറങ്ങൾ ഉപയോഗിച്ച് ഭദ്രകാളി രൂപം വരയ്ക്കുന്ന കളമെഴുത്തും ഉത്സവാഘോഷത്തിൽ പെടുന്നു.

എടുപ്പ് കുതിരകൾ

[തിരുത്തുക]

ഉത്സവത്തിന്റെ മറ്റൊരു പ്രത്യേകതയാണ് എടുപ്പ് കുതിരകൾ. ശില്പസുന്ദരമായ എടുപ്പു കുതിരകൾക്ക് കെട്ടുകാഴ്ചളും,ഉമാ മഹേശ്വരരൂപം (അപ്പൂപ്പനും അമ്മൂമ്മയും ) കതിരുകാളകളും, നാടൻ കലാരൂ‍പങ്ങളും അകമ്പടി സേവിക്കുന്നു. 40 മുതൽ 80 അടി വരെ ഉയരവും 10 അടി വീതിയും ഉള്ള കൂറ്റൻ കുതിരകളെ തോ‍ളിലേറ്റി അമ്പലം പ്രദക്ഷിണവും എഴുന്നുള്ളത്തും നടത്തുന്നത് വ്രതാനുഷ്ടികളായ നൂറുകണക്കിനു ഭകതന്മാർ തോളിൽ ചുമന്നാണ്.

കടയ്ക്കൽ ക്ഷേത്രത്തിൽ നിന്നും എഴുന്നുള്ളത്ത് പുറപ്പെട്ട് പീ‍ടിക ദേവി ക്ഷേത്രത്തിലെത്തി , അവിടെ നിന്നും മൂന്നാമത്തെ കുതിരയെ കെട്ടുന്ന കിളിമരം കാവിലെത്തി നാളികേരമുടച്ചതിനു ശേഷമാണ് കുതിരയെടുപ്പ് ആരംഭിക്കുന്നത്. പല ഭാഗങ്ങളിൽ നിന്നും വരുന്ന കെട്ടു കാഴ്ചകൾ രാത്രിയോടെ അമ്പല മുറ്റത്തെത്തുന്നു. അവസാന ദിവസം, പണ്ട് നടന്നിരുന്ന മൃഗബലിയ്ക്ക് പ്രതീകമായി കുബളങ്ങ വെട്ടി അർപ്പിക്കുന്ന ഗുരുതിയോടെ ഉത്സവം സമാ‍പിക്കുന്നു.

ഉത്സവം

[തിരുത്തുക]

കടയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവാഘോഷമാണ് കടയ്ക്കൽ ഭഗവതി മുടിയെഴുന്നള്ളത്ത്. അഞ്ചൽ ആറുകരക്കാരും കടയ്ക്കൽ പ്രദേശത്തുകാരും ചേർന്നാണ് മുടിയെഴുന്നള്ളത്ത് നടത്തുന്നത്. [3]. മുടിയെഴുന്നെള്ളത്ത് നടത്തുവാനുള്ള സമ്മതം വാങ്ങാനായി അഞ്ചൽ കരക്കാർ കടക്കൽ കരക്കാരെ സമീപീക്കുന്നു. അഞ്ചൽ ആറ് കരക്കാർ ഒത്തുകൂടി തീരുമാനങ്ങൾ കൈകൊണ്ടാണ് മുടിയെഴുന്നള്ളത്ത് നടത്താനുള്ള തീരുമാനങ്ങൾ എടുക്കുന്നത്. കുറുക്കോട്, പുത്തൻ വീട്, പനവീട്ടിൽ, ചാമക്കാല, കുരുവിള, ചെറുവള്ളി, കാരായിക്കോണം എന്നിവ ഏറം കരയിലും പുലിയത്തു, കിഴക്കതിൽ കോമളത്ത് തെക്കേതിൽ എന്നിവ അഗസ്ത്യക്കോട് കരയിലും നെടുങ്ങോട്ട്, പുത്താറ്റ് കൈപള്ളിൽ നെല്ലിത്താരം ഇന ഇടമുളക്കയ്ക്കൽ കരയിലും,അറപ്പുര ഏരൂർകരയിലും, കണ്ണങ്കരനെല്ലിപള്ളി, പാലറ എന്നിവ അലയമൺ കരയിലും പെട്ടിരുന്നു. മുടിയെഴുന്നെള്ളത്തിനു മുന്നോടിയായി കുറ്റിയടി നടത്തിയിരുന്നു. എന്നാൽ പിൽക്കാലത്ത് ഈ ചടങ്ങ് വേണ്ടാ എന്നു വച്ചു. ഈ ചടങ്ങ് കാണാനായി ധാരാളമാൾക്കാർ വരാറുണ്ട്. ഉത്സവാകോഷത്തിന്റെ പ്രധാന ഇനം കെട്ടു കുതിരയായിരുന്നു. മുടിയെഴുന്നള്ളത്തിന്റെ ഏറ്റവും മുന്നിലായി ഭഗവതിയുടെ കിരീടമേത്നിയ രണ്ട് പേരുണ്ടാവും. അഞ്ചൽ തിരുമുടിയെഴുന്നള്ളത്തിനു കടയ്ക്കൽ ദേവിക്ഷേത്രത്തിൽ ആചാരവിധിപ്രകാരമുള്ള ഒരുക്കങ്ങൾ പൂർത്തിയായതിനുശേഷം ചടങ്ങുകളോടുകൂടി മുടിപ്പുര തുറക്കുന്നു. വ്രതം നിന്ന് മുടിയേറ്റുകാർ ദേവിയുടെ മൂന്ന് മുടികൾ എടുത്ത് പ്രധാന വേദിയിൽ ആ സമയം ആഘോഷ പരിപാടികൾ അരങ്ങേറുന്നു. രാജകൊട്ടാരത്തിൽ നിന്നും വിട്ട്കിട്ടിയിരുന്നതും ഇപ്പോൾ സർക്കാർ നൽകുന്നതും ആയ അശ്വരൂപസേന മുന്നിൽ നിരക്കുന്നു. ഏറ്റവും മുന്നിൽ കൊടിയുമായി വേലൻ നടക്കുന്നു. തൊട്ടുപിന്നിൽ വഴി വൃത്തിയാക്കാൻ ചൂലുമായി അണികൾ നിരക്കും. വൃത്തിയാക്കിയ വീഥിയിൽ കടൽജലം തളിക്കുന്നു. തുടർന്ന് പൂക്കൾ വിതറുന്നു. തുടർന്ന് അതിലൂടെ തിരുമുടിയേറ്റുകാർ നീങ്ങുന്നു. അവർക്കു പുറകിലായി ആഘോഷത്തിനകമ്പടി സേവിക്കാൻ വിവിധ ഫ്ളോട്ടുകൾ നിരക്കും.

പ്രധാന ചടങ്ങുകൾ

[തിരുത്തുക]

ആദ്യമായി മുടിയെഴുന്നള്ളത്ത് നടത്തുവാനുള്ള സമ്മതത്തിനായി അഞ്ചൽ കരക്കാർ കടയ്ക്കൽ കരക്കാരെ രേഖാമൂലം സമീപിക്കുന്നു. അഞ്ചൽ ആറുകരക്കാർ ചേർന്ന് തീരുമാനങ്ങൾ എടുക്കുന്നു. അവരിൽ പ്രധാനികൾ പ്രാഥമിക ചർച്ചകൾക്കു ശേഷം കടയ്ക്കൽ കരക്കാരെ സമീപിക്കുകയും ഇരുകൂട്ടരും മുടിയെഴുന്നള്ളത്തിനു വേണ്ട ക്രമീകരണങ്ങൾ ആരംഭിക്കുകയും ചെയ്യുന്നു. പന്ത്രണ്ട് വർഷത്തിലൊരിക്കലാണ് മുടിയെഴുന്നള്ളത്ത് നടക്കുന്നത്.പല പരീക്ഷണ ഘട്ടങ്ങളിലും സാക്ഷാൽ ശിവൻ വേഷം മാറി വന്നിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-12-11. Retrieved 2011-11-28.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-03-09. Retrieved 2009-10-04.
  3. "അഞ്ചൽ ഗ്രാമപഞ്ചായത്ത് സൈറ്റ്, ആമുഖം". Archived from the original on 2013-04-25. Retrieved 2012-10-14.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കടയ്ക്കൽ_ദേവീക്ഷേത്രം&oldid=3906536" എന്ന താളിൽനിന്ന് ശേഖരിച്ചത്