പുനലൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുനലൂർ
Kerala locator map.svg
Red pog.svg
പുനലൂർ
9°00′N 76°56′E / 9.0°N 76.93°E / 9.0; 76.93
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല [[കൊല്ലം ജില്ല|കൊല്ലം]]
ഭരണസ്ഥാപനങ്ങൾ
ചെയർമാൻ, വൈസ് ചെയർമാൻ, നഗര സഭാകൌൺസിൽ LDF (from 2010)
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 47,226
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

++91 0475
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ പുനലൂർ തൂക്കുപാലം

കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു പ്രധാന പട്ടണം ആണ് പുനലൂർകിഴക്കൻ മേഘയിൽ തമിഴ്നാട് സംസ്ഥാനവുമായി ഏറ്റവും സമീപം സ്ഥിതി ചെയുന്ന നഗരം ആണ് പുനലൂർ . കൊല്ലം നഗരത്തിൽ നിന്നും 45 കിലോമീറ്റർ വടക്കുകിഴക്കും തിരുവനന്തപുരംനഗരത്തിൽ നിന്നും 65 കിലോമീറ്റർ വടക്കും . പത്തനംതിട്ട യിൽ നിന്നും 50 കിലോമീറ്റരറും ആണ് പുനലൂർ അക്ഷാംശം 76.92 ഡിഗ്രീ കിഴക്കും 9 ഡിഗ്രീ വടക്കും ആണ് പുനലൂർ. കടൽനിരപ്പിൽ നിന്ന് 34 മീറ്റർ ഉയരത്തിൽ ആണ് പുനലൂർ സ്ഥിതിചെയ്യുന്നത്. പട്ടണത്തിലെ പ്രധാന സന്ദർശന സ്ഥലങ്ങൾ പുനലൂർ പേപ്പർ മിൽ‍സ് (1888ൽ ഒരു ബ്രിട്ടീഷുകാരൻ സ്ഥാപിച്ചത്, ഇന്ന് ഡാൽമിയ ഗ്രൂപ്പിന്റെ നിയന്ത്രണത്തിൽ), കല്ലടയാറിനു കുറുകെ ഉള്ള പുനലൂർ തൂക്കുപാലം എന്നിവയാണ്. പുനലൂർ ഇന്ന് നഗരസഭാ (municipality) ഭരണത്തിൻ കീഴിലാണ്. ,

പുതുതായി രൂപികരിച്ച പുനലൂർ താലൂക്കിന്റെ ആസ്ഥാനം ആണ് പുനലൂർ. 2014 വരെ പത്തനാപുരം താലൂക്ക്ന്റെ ആസ്ഥാനം ആയിരുന്നു

ചരിത്രം[തിരുത്തുക]

പേരിനു പിന്നിൽ[തിരുത്തുക]

പുനലൂർ എന്ന പേര് വന്നത് പുനൽ , ഊര് എന്നീ മലയാളം വാക്കുകളിൽ നിന്നാണ്. പുനൽ എന്നാൽ പുഴ എന്നും ഊര് എന്നാൽ സ്ഥലം എന്നും അർത്ഥം. അതിനാൽ പുനലൂർ എന്നാൽ പുഴ ഉള്ള സ്ഥലം എന്നർത്ഥം. കല്ലടയാറ് ഉള്ളതിനാലാകണം ഈ പേര് ലഭിച്ചത്.

ജല നഗരം എന്നർത്ഥം വരുന്ന കൊല്ലത്തെ നഗരമാണ് പുനലൂർ. പശ്ചിമഘട്ടത്തിന്റെ മടിത്തട്ട് എന്നും അറിയപ്പെടുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

അക്ഷാംശം 76.92 ഡിഗ്രീ കിഴക്കും 9 ഡിഗ്രീ വടക്കും ആണ് പുനലൂർ. 9°00′N 76°56′E / 9.0°N 76.93°E / 9.0; 76.93[1]. സമുദ്രനിരപ്പിൽ നിന്ന് 56 മീറ്റർ (183 അടി) ആണ് പുനലൂരിന്റെ ശരാശരി ഉയരം.

പുനലൂർ തൂക്കുപാലം[തിരുത്തുക]

PunalurBridge2.jpg

പുനലൂരിലെ തൂക്കുപാലം ഇത്തരത്തിലെ തെക്കേ ഇന്ത്യയിലെ ഒരേയൊരു തൂക്കുപാലം ആണ്. ആൽബർട്ട് ഹെന്റി എന്ന ബ്രിട്ടീഷ് എഞ്ചിനീയർ 1877-ൽ കല്ലടയാറിനു കുറുകേ നിർമ്മിച്ച ഈ തൂക്കുപാലം 2 തൂണുകൾ കൊണ്ട് താങ്ങിയിരിക്കുന്നു. വാഹനഗതാഗതത്തിന് മുൻപ് ഈ തൂക്കുപാലം ഉപയോഗിച്ചിരുന്നു എങ്കിലും ഇന്ന് ഇത് ഒരു സ്മാരകം ആയി നിലനിർത്തിയിരിക്കുന്നു. (ഇന്ന് ഈ പാലത്തിലൂടെ വാഹനഗതാഗതം ഇല്ല). പാലത്തിന്റെ നിർമ്മാണം 6 വർഷം കൊണ്ടാണ് പൂർത്തിയായത്.


തീവണ്ടിപ്പാത [2][തിരുത്തുക]

പുനലൂർ തീവണ്ടിയാപ്പീസ്

തിരുവിതാംകൂറിലെ ആദ്യത്തെ റെയിൽ‌പ്പാത പുനലൂർ വഴിയായിരുന്നു. കാർഷികമായും വ്യാവസായികമായും അതിപ്രാധാന്യമുണ്ടായിരുന്ന ഈ ഭൂപ്രദേശങ്ങളിലൂടെ പശ്ചിമഘട്ടത്തിനു് ഇരുവശത്തേക്കും കേരളവും തമിൾനാടുമായി യാത്രാസൌകര്യം ഒരുക്കുന്നതിനു് ഈ പാത നിർണ്ണായകമായിത്തീർന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തിരുവിതാംകൂർ രാജാവ് ശ്രീമൂലം തിരുനാളിന്റെ കാലത്താണു് കൊല്ലത്തുനിന്നും പുനലൂർ - ഇടമൺ- ഭഗവതിപുരം - ചെങ്കോട്ട വഴി തിരുനെൽ‌വേലി വരെ മീറ്റർഗേജ് വീതിയിൽ പണികഴിച്ച ഈ പാത പണി നിർമ്മിക്കപ്പെട്ടതു്. ദുർഘടമായ മലമ്പ്രദേശങ്ങളിലൂടെ കടന്നുപോവുന്ന പാതയ്ക്കു് അന്നത്തെ കണക്കിൽ 1,12,65,637 രൂപയായിരുന്നു നിർമ്മാണച്ചെലവു്. തൂത്തുക്കുടി തുറമുഖത്തുനിന്നും പത്തേമാരിയിൽ തീവണ്ടിയുടെ എഞ്ചിൻ കൊല്ലം കൊച്ചുപിലാംമൂടു് തുറമുഖത്തെത്തിച്ചു. പിന്നീടു് ഭാഗങ്ങൾ ഓരൊന്നായി വേർപ്പെടുത്തി കാളവണ്ടിയിൽ കയറ്റി പുതുതായി നിർമ്മിക്കപ്പെട്ട കൊല്ലം റെയിൽ‌വേ സ്റ്റേഷനിൽ എത്തിച്ച് കൂട്ടിയോജിപ്പിച്ചു. 1904 ജൂൺ 1നു് ആദ്യത്തെ തീവണ്ടി കൊല്ലം മുതൽ പുനലൂർ വരെ ഓടിച്ചു.

രാജ്യത്തെ എല്ലാ മീറ്റർഗേജ് (1000mm) പാതകളും ബ്രോഡ്‌ഗേജ് (1676mm) ആക്കി നവീകരിക്കുന്ന യുണിഗേജ് പദ്ധതിയനുസരിച്ച് ക്രമേണ ഈ പാതയും പരിഷ്ക്കരിക്കപ്പെടുകയാണു്. ആദ്യഘട്ടം പൂർത്തിയായപ്പോൾ 2010 മേയ് 12നു് കൊല്ലം-പുനലൂർ പാതയിൽ ഗതാഗതം പുനരാരംഭിച്ചു. മീറ്റർഗേജായി ശേഷിച്ചിരുന്ന 45 കിലോമീറ്റർ ദൈർഘ്യമുള്ള പുനലൂർ -ചെങ്കോട്ട പാതയിൽ 2010 സെപ്റ്റംബർ 20 മുതൽ ഗതാഗതം നിർത്തലാക്കി. പർവ്വതപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഈ യാത്രാമാർഗ്ഗം പുനർനിർമ്മാണപ്രവർത്തനങ്ങൾക്കുശേഷം വീണ്ടും ആരംഭിക്കുന്നതു് പുതിയ ബ്രോഡ്‌ഗേജ് പാതയിലൂടെയായിരിക്കും. കഴിഞ്ഞ നൂറ്റാണ്ടിൽ ദക്ഷിണകേരളത്തിലെ സാമ്പത്തിക സാമൂഹ്യചരിത്രത്തിൽ ഗണ്യമായ ഒരു പങ്കുവഹിച്ചിട്ടുള്ള ഈ തീവണ്ടിപ്പാതയുടെ മൂലരൂപം അതോടെ കേവലചരിത്രമായിമാറും.

എത്തിച്ചേരാനുള്ള വഴികൾ[തിരുത്തുക]

പുനലൂർ കെ.എസ്.ആർ.ടി.സി. ജംഗ്ഷൻ

ഏറ്റവും അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ആണ്. കൊല്ലം-ചെങ്കോട്ട റെയിൽ‌വേ പാതയിൽ ആണ് പുനലൂർ റെയിൽ‌വേ സ്റ്റേഷൻ. കേരളത്തേയും തമിഴ്‌നാടിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന 265 കി.മീ ദൈർഘ്യമുള്ള ദേശീയ പാത ആണു് ദേശീയപാത 744 (NH 744) ഇത് കൊല്ലത് നിന്നും ആരംഭിച്ചു പുനലൂർ വഴി കടന്നു പോകുന്നു. ഇവിടെ നിന്നും കായംകുളം, കുളത്തൂപുഴ, തിരുവനന്തപുരം സംസ്ഥാന പാതകളും ഉണ്ട്.i പുനലൂരിന് അടുത്തുള്ള ചില പ്രധാന സ്ഥലങ്ങൾ കൊട്ടാരക്കര, അഞ്ചൽ, കുളത്തൂപ്പുഴ, പത്തനാപുരം, അടൂർഎന്നിവയാണ്.

വിനോദസഞ്ചാരം[തിരുത്തുക]

പുനലൂരിന് അടുത്തുള്ള പ്രശസ്ത വിനോദസഞ്ചാര സ്ഥലങ്ങൾ ആണ് തെൻ‌മല(21 കിലോമീറ്റർ അകലെ), പാലരുവി വെള്ളച്ചാട്ടം (35 കിലോമീറ്റർ അകലെ),അമ്പനാടൻ മലനിരകൾ (40കിലോമീറ്റർ അകലെ )എന്നിവ. അഗസ്ത്യമല വന്യജീവി സംരക്ഷണകേന്ദ്രത്തിന് പടിഞ്ഞാറേ അറ്റത്തായി ആണ് പുനലൂർ സ്ഥിതിചെയ്യുന്നത്.

പുനലൂർ മുനിസിപ്പാലിറ്റിയിലെ വിളക്കുവെട്ടത്തിനടുത്തുളള തേൻ പാറ തേനിച്ചകളുടെ കൂടുകളാൽ സമൃദ്ധമാണ്.

മനോഹരമായ വനപ്രദേശങ്ങൾ പുനലുരിന് സമീപം ഏറെയുണ്ട്. പലതും പുറംലോകം അധികം അറിയപ്പെടാതെ കിടക്കുന്നു.

കൃഷി[തിരുത്തുക]

പുനലൂരിലെ പ്രധാ‍ന കാർഷിക-നാണ്യവിഭവങ്ങൾ റബ്ബർ, കുരുമുളക്, മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയാണ്. ഇവിടെ നിന്നും പ്രധാനമായി മലഞ്ചരക്കുകൾ, കൈതച്ചക്ക, കുരുമുളക്, പ്ലൈവുഡ്, തടി തുടങ്ങിയവ മറ്റു സ്ഥലങ്ങളിലേക്ക് കയറ്റി അയക്കുന്നു.

ജനസാന്ദ്രത[തിരുത്തുക]

2001-ലെ ഇന്ത്യൻ കാനേഷുമാരി അനുസരിച്ച് പുനലൂരിന്റെ ജനസംഖ്യ 47,226 ആണ്. ഇതിൽ 49% പുരുഷന്മാരും 51% സ്ത്രീകളും ആണ്. പുനലൂരിന്റെ സാക്ഷരതാനിരക്ക് 84% ആണ്. (ദേശീയ സാക്ഷരതാനിരക്ക്: 84%). പുരുഷന്മാരിൽ സാക്ഷരതാനിരക്ക് 85%-ഉം സ്ത്രീകളിൽ 82%-ഉം ആണ്. ജനസംഖ്യയിലെ 10% 6 വയസ്സിൽ താഴെയുള്ള കുട്ടികൾ ആണ്.

അവലംബം[തിരുത്തുക]

  1. Falling Rain Genomics, Inc - Punalur
  2. മാദ്ധ്യമം ദിനപത്രം 2010 സെപ്റ്റംബർ 13
"https://ml.wikipedia.org/w/index.php?title=പുനലൂർ&oldid=3751736" എന്ന താളിൽനിന്ന് ശേഖരിച്ചത്