മംഗളവനം പക്ഷിസങ്കേതം

Coordinates: 9°54′N 76°18′E / 9.9°N 76.3°E / 9.9; 76.3
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mangalavanam Bird Sanctuary എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മംഗളവനം പക്ഷിസങ്കേതകേന്ദ്രം
Map of India showing location of Kerala
Location of മംഗളവനം പക്ഷിസങ്കേതകേന്ദ്രം
മംഗളവനം പക്ഷിസങ്കേതകേന്ദ്രം
Location of മംഗളവനം പക്ഷിസങ്കേതകേന്ദ്രം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ഏറ്റവും അടുത്ത നഗരം എറണാകുളം
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
0.0274 km² (0 sq mi)
0 m (0 ft)
കാലാവസ്ഥ
താപനില
• വേനൽ
• ശൈത്യം


     34 °C (93 °F)
     22 °C (72 °F)

9°54′N 76°18′E / 9.9°N 76.3°E / 9.9; 76.3

കേരളത്തിലെ പക്ഷിസങ്കേതങ്ങളിൽ നഗര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതമാണ് മംഗളവനം പക്ഷി സങ്കേതകേന്ദ്രം. കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഒരു ദ്വീപിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 0.0274 ചതുരശ്ര കിലോമീറ്റർ ആണ് ഇതിന്റെ വിസ്തൃതി. കണ്ടൽക്കാടുകളും മരങ്ങളും നിറഞ്ഞ ഇവിടെ ധാരാളം ദേശാടനപ്പക്ഷികൾ എത്താറുണ്ട്‌.ചിലന്തികളൂം വവ്വാലുകളും ഇവിടുത്തെ പ്രധാന ആകർഷണീയതയാണ്. 2004ൽ നിലവിൽ വന്ന മംഗളവനം പക്ഷി സങ്കേതം സംസ്ഥാന വനംവകുപ്പിന്റെ കീഴിലുള്ള ഏറ്റവും ചെറിയ സംരക്ഷിത പ്രദേശമാണ്. കണ്ടൽ വനങ്ങളിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക പക്ഷിസങ്കേതവുമാണിത്[1]. മംഗൾ എന്ന വാക്കിന് പോർച്ചുഗീസ്ഭാഷയിൽ കണ്ടൽ എന്നാണ് അർത്ഥം[2] ഈയിടെ നിലവിൽ വന്ന പുതിയ കെട്ടിടങ്ങളും മറ്റും ഇവിടുത്തെ പക്ഷികളുടെ സ്വൈരവിഹാരത്തിനു തടസ്സമായിട്ടുണ്ട്. [3]

മേയ് 2006 ൽ നടത്തിയ ഒരു സർവ്വേ പ്രകാരം ഇവിടെ 32 ഇനത്തിൽ പെടുന്ന 194 ലധികം പക്ഷികൾ ഉള്ളതായി കണക്കാക്കപ്പെടുന്നു. ഈ ഭാഗത്ത് നിന്ന് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള പക്ഷികളുടെ തരങ്ങൾ 72 ആണ്. ഇത് കൂടാതെ 17 തരത്തിൽ പെട്ട ചിത്രശലഭങ്ങളും ഇവിടെ ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. കുടാതെ 51 തരം വർഗ്ഗത്തിൽപ്പെട്ട ചിലന്തികളും ഉണ്ട്.

ഇതും കൂടി[തിരുത്തുക]

അവലംബം[തിരുത്തുക]

  1. മനോരമ പഠിപ്പുര. 2011 നവംബർ 16
  2. അരണ്യംമാസിക,മംഗളവനം,പി.എം പ്രഭു,നവംബർ2013
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2006-08-29. Retrieved 2009-11-14.
  • മാതൃഭൂമി ഹരിശ്രീ 2009 സെപ്റ്റംബർ 19

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മംഗളവനം_പക്ഷിസങ്കേതം&oldid=3639808" എന്ന താളിൽനിന്ന് ശേഖരിച്ചത്