Jump to content

മാനാഞ്ചിറ

Coordinates: 11°15′15.9″N 75°46′47.9″E / 11.254417°N 75.779972°E / 11.254417; 75.779972
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാനാഞ്ചിറ
മാനാഞ്ചിറ
സ്ഥാനംകോഴിക്കോട്, കേരളം, ഇന്ത്യ
നിർദ്ദേശാങ്കങ്ങൾ11°15′15.9″N 75°46′47.9″E / 11.254417°N 75.779972°E / 11.254417; 75.779972
Typeമനുഷ്യനിർമ്മിതം
പരമാവധി നീളം130 മീറ്റർ
പരമാവധി വീതി109 മീറ്റർ
ഉപരിതല വിസ്തീർണ്ണം14,120 ചതുരശ്രമീറ്റർ

കോഴിക്കോട് നഗരമധ്യത്തിലുള്ള മനുഷ്യനിർമ്മിതമായ ഒരു കുളമാണ് മാനാഞ്ചിറ (Mananchira). 3.49 ഏക്കർ വിസ്താരമുള്ള ചതുരാകൃതിയിലുള്ള ഈ കുളത്തിലേക്ക് പ്രകൃതിദത്തമായ ഒരു അരുവി ഒഴുകിയെത്തുന്നുണ്ട്. ടിപ്പു സുൽത്താൻ 3000 സ്വാർണ്ണ നാണയംകൊടുത്ത് ഉണ്ടാക്കിയ മനാഞ്ചിറ കുളം. ടിപ്പു സുൽത്താൻ മൈസൂർ ഭരണാധികാരിയുടെ കാലത്ത് അദ്ദേഹം ഇത് കുടിവെള്ള സ്രോതസ്സായി സയ്യിദ് ജിഫ്രിക്ക് സമ്മാനമായി നൽകി. ഈ കുളം ഉണ്ടാക്കിയപ്പോൾ കിട്ടിയ വെട്ടുകല്ല് ഉപയോഗിച്ച് കിഴക്കും പടിഞ്ഞാറും ഓരോ കൊട്ടാരങ്ങൾ ഉണ്ടാക്കുകയുണ്ടായി.[1]

19 -നൂറ്റാണ്ടിന്റെ അവസാനം കോഴിക്കോട് മുൻസിപ്പൽ കൗൺസിൽ ഇറക്കിയ ഉത്തരവ് അനുസരിച്ച് കുടിക്കാനുള്ള ആവശ്യത്തിനുമാത്രം ഉപയോഗിക്കാൻ തീരുമാനിച്ച ഈ കുളത്തിലെ വെള്ളം കുളിക്കാനും അലക്കാനും ഉല്ലസിക്കാനും ഉപയോഗിക്കുന്നത് തടഞ്ഞു. ഇന്നും ആ ഉത്തരവ് അങ്ങനെത്തന്നെ നിലനിൽക്കുന്നു.[2] കോഴിക്കോട് നഗരത്തിന്റെ പ്രധാന കുടിവെള്ള സ്രോതസ്സായ മാനാഞ്ചിറ മുനിസിപ്പാലിറ്റി മാലിന്യങ്ങളാലും അടുത്തുള്ള തുണിനിർമ്മാണകേന്ദ്രത്തിൽ നിന്നുള്ള മാലിന്യങ്ങളാലും മലിനപ്പെടുന്നുണ്ട്. പോണ്ടിച്ചേരി സർവ്വകലാശാലയിലെ ഗവേഷകർ 2000 -ത്തിൽ നടത്തിയ പഠനങ്ങളിൽ ഈ കുളം ബാക്ടീരിയകളാൽ, പ്രത്യേകിച്ചും മഴക്കാലത്ത് മലിനമാകാറുണ്ടത്രേ. അതിനു ശേഷം കുളത്തിൽ ക്ഷാരാംശവും കൂടുതലാണ്.[3]

മാനാഞ്ചിറ 1850 -ൽ

മാനാഞ്ചിറയ്ക്കടുത്തു തന്നെയാണ് മാനാഞ്ചിറ മൈതാനം.

മാനാഞ്ചിറ മൈതാനം

അവലംബം

[തിരുത്തുക]
  1. Ayyar, K.V. Krishna (1966). A short history of Kerala. Pai. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. Nagarlok. Centre for Training and Research in Municipal Administration. 6. 1974. {{cite journal}}: Missing or empty |title= (help)
  3. "Water Quality Status on Mananchira Lake in Kozhikode, Kerala". Environmental crisis and security in the new millennium. Delhi: Anmol Publications. 2000. ISBN 81-261-2178-5. {{cite book}}: Cite has empty unknown parameter: |coauthors= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മാനാഞ്ചിറ&oldid=4019159" എന്ന താളിൽനിന്ന് ശേഖരിച്ചത്