Jump to content

ചെങ്കല്ല്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Laterite എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വെട്ടിവച്ചിരിക്കുന്ന ചെങ്കല്ല്
ചെങ്കല്ല് നിറഞ്ഞ ഒരു പ്രദേശം - കാസർഗോഡ് ജില്ലയിലെ കോടോത്തുനിന്നുള്ള ചിത്രം
ചെങ്കല്ല് ശിൽപം

ലാറ്ററൈറ്റ് എന്ന് ഇംഗ്ലീഷിൽ വിളിക്കുന്ന കായാന്തരിതശിലകളിൽ നിന്നും വെട്ടിയെടുക്കുന്ന ചുവന്ന നിറമുള്ള കല്ലാണ് ചെങ്കല്ല് അഥവാ വെട്ടുകല്ല്. ചില പ്രത്യേകതരം പാറ പ്രദേശങ്ങളിൽ നിന്നാണ് ഇത് വെട്ടിയെടുക്കുന്നത്. ചെങ്കല്ല് ഉപയോഗിക്കുന്നത് പ്രധാനമായും കെട്ടിടങ്ങൾ, ചുറ്റുമതിലുകൾ ഇവയുടെ നിർമ്മാണത്തിനാണ് . കോൺക്രീറ്റ് മേൽക്കൂരയുളള ഇരുനില വീടുകളുടെ ഭാരവാഹകങ്ങളായ ഭിത്തികൾ നിർമ്മിക്കുന്നതിനും കേരളത്തിലെമ്പാടും വെട്ടുകല്ല് ഉപയോഗിച്ചു വരുന്നു. ചെങ്കല്ല് വെട്ടിയെടുക്കുന്ന സ്ഥലങ്ങളാണ് ചെങ്കല്ല് മട അല്ലെങ്കിൽ കപ്പണ (കൽ പണ) എന്നുപറയുന്നത്. മുൻപ് നീളമുള്ള പ്രത്യേകയിനം മഴു ഉപയോഗിച്ച് വെട്ടിയെടുത്തിരുന്ന ചെങ്കല്ല് ഇപ്പോൾ യന്ത്രം ഉപയോഗിച്ചാണ് പ്രധാനമായും വെട്ടിയെടുക്കുന്നത്. വടക്കൻ മലബാറിൽ വ്യാപകമായി ചെങ്കൽ കുന്നുകൾ ഉണ്ട്. കണ്ണൂർ ജില്ലയിലെ ബ്ലാത്തൂർ കേളകം,കല്ല്യാട്,ഊരത്തൂർ,കുറുമാത്തൂർ,ചേപ്പറമ്പ്തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണു പ്രധാനമായും ചെങ്കല്ല് ഖനനം നടത്തുന്നത്.ആയിരക്കണക്കിനു അന്യ ദേശ തൊഴിലാളികൾ ഇവിടങ്ങളിൽ പണിയെടുക്കുന്നു.വായു സ്പർശനത്തേത്തുടർന്ന് കൂടുതൽ ഉറപ്പാ നേടുന്ന ലാറ്ററൈറ്റ് ശിലകൾ സിമന്റ് തേക്കാതിരുന്നാലും കാലക്രമത്തിൽ കൂടുതൽ ഉറപ്പുള്ളതായി തീരും.

മടയിൽ നിന്നും വെട്ടിയെടുക്കുന്ന ചെങ്കല്ല് വിണ്ടും മഴുവുപയോഗിച്ച് ചെത്തി മിനുസപ്പെടുത്തിയതിനു ശേഷമാണ് പണികൾക്കുപയോഗിക്കുന്നത്. കിണറിന്റെ അരികുകൾ പോലെ വൃത്താകൃതിയിലുള്ള മതിലുകൾ കെട്ടുന്നതിന് അൽപ്പം ചാപാകൃതിയിലും വെട്ടുകല്ല് ചെത്തിയെടുക്കാറുണ്ട്. തറയിൽ വിരിക്കുന്നതിനും വെട്ടുകല്ല് ഉപയോഗിക്കുന്നുണ്ട്.

കോഴിക്കോട് നഗര മദ്ധ്യത്തിലുള്ള മാനാഞ്ചിറ മൈതാനത്തിന്റെയും , കോട്ടയം നഗര മദ്ധ്യത്തിലുള്ള തിരുനക്കര മൈതാനത്തിന്റെയും നവീകരണത്തിന്റെ ഭാഗമായി നിർമ്മിച്ച ചുറ്റുമതിലുകൾ ചെങ്കല്ല് ഉപയോഗിച്ചുള്ള നിർമ്മാണ രീതിയുടെ മനോഹാരിതക്ക് ഉദാഹരണമാണ്.

ചരിത്രം

[തിരുത്തുക]

1807 ൽ മലബാർ സന്ദർശിച്ച ഹാമിൽട്ടൻ ബുക്കാനൻ ആണ് ഇത്തരം പാറകളെ ലാറ്ററൈറ്റ് ശിലകൾ എന്ന് പേരു നൽകിയത്. അങ്ങാടിപുറത്ത് വച്ചാണ് അദ്ദേഹം ഈ പാറകളുടെ സവിശേഷതകൾ ശ്രദ്ധിച്ചത്.വടക്കൻ കേരളത്തിലെ പുരാതന കോട്ടകളും ക്ഷേത്രങ്ങളും നിർമ്മിച്ചിരിക്കുന്നത് ഇത്തരം കല്ലുകൾ ഉപയോഗിച്ചാണ്

രാസഘടന

[തിരുത്തുക]

ഇരുമ്പ് അയിർ അധികമായി കാണുന്ന കല്ലുകൾ ചുവപ്പ് നിറത്തോടെയും,അലൂമിനിയം കൂടുതലുള്ളവ വെളുപ്പ് കലർന്ന മഞ്ഞ നിറത്തിലും,മാംഗനീസ് അധികമുള്ളവ കറുപ്പ് കലർന്ന ചുവപ്പ് നിറത്തിലും കാണപ്പെടുന്നു.

ചിത്രശാല

[തിരുത്തുക]

ഒരു ചെങ്കൽപ്പണയുടെ വിശാലദൃശ്യം, കൂവേരിയിൽ നിന്നും

"https://ml.wikipedia.org/w/index.php?title=ചെങ്കല്ല്&oldid=2608237" എന്ന താളിൽനിന്ന് ശേഖരിച്ചത്