കല്ല്യാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിൽപ്പെടുന്ന പടിയൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് കല്ല്യാട്. സമീപ പട്ടണം അഞ്ചു കിലോമീറ്റർ പടിഞ്ഞാറുള്ള ഇരിക്കൂർ ആണ്. ബ്ലാത്തൂർ ഇരിക്കൂർ റോഡിൽ ,പറ്റയ്ക്കൽ മുതൽ കല്ലിയാഡ് കരി വരെയുള്ള സ്ഥലമാണ് കല്ലിയടിന്റെ ഭാഗമായി വരുന്നത്.

സ്ഥലനാമ ഐതിഹ്യം[തിരുത്തുക]

ശ്രീരാമൻ കല്ലായിക്കിടന്ന അഹല്യക്ക് മോക്ഷം കൊടുത്ത സ്ഥലമായിരുന്നു എന്നും അതാണ് പിന്നീട് അഹല്യാടും കല്ല്യാടും ആയി മാറിയതത്രെ

ചരിത്ര പ്രസക്തി[തിരുത്തുക]

ചിറക്കൽ താലൂക്കിലെ ഇരിക്കൂർ ഫർക്കയിൽ പെട്ട പ്രധാന നാടു വാഴി കുടുംബമായ താഴത്ത് വീട് തറവാട് കല്ല്യാട്ട് ആണ്. കൂടാളി, പടിയൂർ എന്നിവിടങ്ങളിലും ഈ കുടുംബത്തിനു താവഴിയുണ്ട്.

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

  • ഏ .എൽ.പി സ്കൂൾ കല്യാട്
  • കല്യാട് സർവീസ് സഹകരന ബാങ്ക്
  • കൃഷി ഭവൻ
  • വില്ലേജ് ഓഫീസ്
  • പോസ്റ്റ് ഓഫീസ്

ആരാധനാലയങ്ങൾ[തിരുത്തുക]

  • കല്യാട് ശിവക്ഷേത്രം
  • തെരു ഗണപതി മണ്ഡപം
  • പുള്ളി വേട്ടക്കരുമകൻ ക്ഷേത്രം
  • മുച്ചിലോട്ട് ഭഗവതി കാവ്
"https://ml.wikipedia.org/w/index.php?title=കല്ല്യാട്&oldid=3763656" എന്ന താളിൽനിന്ന് ശേഖരിച്ചത്