Jump to content

ആറന്മുള ഉതൃട്ടാതി വള്ളംകളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആറന്മുള ഉത്രട്ടാതി വള്ളംകളി

കേരളത്തിലെ പത്തനം തിട്ട ജില്ലയിലെ ആറന്മുളയിലാണ് ആറന്മുള ഉതൃട്ടാതി വള്ളംകളി നടക്കുന്നത്. അർജ്ജുനനും കൃഷ്ണനും സമർപ്പിച്ചിരിക്കുന്ന, ദക്ഷിണ ഭാരതത്തിലെ പ്രധാനപ്പെട്ട വൈഷ്ണ വ ക്ഷേത്രങ്ങളിലൊന്നായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിനടുത്ത് പമ്പാനദിയിലാണ് വള്ളംകളി നടക്കുന്നത്. . ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ടാദിനമായ ചിങ്ങമാസത്തിലെ ഉതൃട്ടാതിനാളിലാണ് പമ്പാനദിയിൽ ആറന്മുള വള്ളംകളി നടക്കുന്നത്. തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി കാട്ടൂർ മങ്ങാട്ടില്ലത്തുനിന്നും തിരുവാറന്മുള ക്ഷേത്രത്തിലേക്ക‌് വരുന്ന തോണിയെ അകമ്പടി സേവിച്ചിരുന്ന പള്ളിയോടങ്ങളുടെ പ്രൗഢിയും, കായികക്ഷമതയും, കലാമേന്മയും പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുന്.[അവലംബം ആവശ്യമാണ്]. 52 ചുണ്ടൻ വള്ളങ്ങൾ ഈ വള്ളംകളിയിൽ പങ്കെടുക്കുന്നു. നെടുംപ്രയാർ പള്ളിയോടം ആണ് ഇതിൽ ആദ്യമായി നിർമിച്ച പള്ളിയോടം എന്നു വിശ്വസിക്കുന്നു. വള്ളംകളിയിൽ വെള്ള മുണ്ടും തലപ്പാവുമണിഞ്ഞ തുഴച്ചിൽക്കാർ വള്ളപ്പാട്ടുകൾ പാടുന്നു. പള്ളിയോടങ്ങളുടെ അമരച്ചാർത്തും നടുവിലായി ഉളള മുത്തുക്കുടയും കൊടി ചാമരങ്ങളും ഇത് ഒരു നയനാനന്ദകരമായ ജലോത്സവമാക്കുന്നു. 4-ം ന്നൂറ്റാണ്ടുമുതൽ നടന്നുവരുന്ന ഈ ജലമേള, കലാസാംസ്കാരിക പൈതൃകത്തിന്റെ ഉദാത്തമായ ഉദാഹരണമാണ്‌. മനോഹരമായി അലങ്കരിക്കപ്പെട്ട പള്ളിയോടങ്ങളുടെ വർണാഭമായ ഘോഷയാത്രയും തുടർന്ന് മത്സരവള്ളംകളിയുമാണ്‌ നടക്കുന്നത്.

ഓരോ ചുണ്ടൻ വള്ളവും പമ്പയുടെ കരയിലുള്ള ഓരോരോ ഗ്രാമങ്ങളുടേതാണ്. എല്ലാ വർഷവും മത്സ്യ എണ്ണ, കൊപ്ര, കരി, മുട്ടയുടെ വെള്ളക്കരു എന്നിവ ഇട്ട് വള്ളങ്ങൽ മിനുക്കി എടുക്കുന്നു. വള്ളം ഈടും ബലവുമുള്ളതാവാനും ജലത്തിൽ തെന്നി നീങ്ങുന്നതിനുമാണ് ഇത്. ഗ്രാമത്തിലെ ആശാരി വള്ളത്തിന്റെ കേടുപാടുകൾ തീർക്കുന്നു. അതതു ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന ഈ വള്ളങ്ങൾ ഗ്രാമത്തിലെ ജനങ്ങളുടെ അഭിമാനമാണ്.

ഐതിഹ്യം

[തിരുത്തുക]

ആറന്മുള വള്ളംകളി ലോകപ്രസിദ്ധമായിട്ടുള്ളതാണ്‌. വള്ളംകളിയുമായി ബന്ധപ്പെട്ട് പല ഐതികങ്ങളും ചരിത്ര താളുകളിലുണ്ട്. മങ്ങാട്ട് ഇല്ലത്തുനിന്നും ആറന്മുളക്ക് ഓണക്കാഴ്ചയുമായി പമ്പയിലൂടെ വന്ന ഭട്ടതിരിയെ അക്രമികളിൽ നിന്നും സം‌രക്ഷിക്കുന്നതിനായി കരക്കാർ വള്ളങ്ങളിൽ തിരുവോണത്തോണിക്ക് അകമ്പടി വന്നതിന്റെ ഓർമ്മ പുതുക്കുന്നതിനാണ്‌ ചരിത്രപ്രസിദ്ധമായ ഈ വള്ളംകളി നടത്തുന്നത്[അവലംബം ആവശ്യമാണ്].

അവാർഡുകൾ

[തിരുത്തുക]

ആറന്മുള വള്ളംകളിയിൽ വിവിധ മേഖലകളിലെ മികച്ച പ്രകടനത്തിന് താഴെപ്പറയുന്ന അവാർഡുകൾ നൽകുന്നു[1];

  1. മന്നം മെമ്മോറിയൽ ട്രോഫി
  2. ആർ. ശങ്കർ മെമ്മോറിയൽ ട്രോഫി
  3. മാതൃഭൂമി ട്രോഫി
  4. മനോരമ ട്രോഫി
  5. തോഷിബാ ആനന്ദ് ട്രോഫി
  6. ചങ്ങംകേരി തങ്കപ്പനാചാരി ട്രോഫി

പള്ളിയോടങ്ങൾ

[തിരുത്തുക]

പള്ളിയോടങ്ങൾ ആറന്മുളയുടെ തനതായ ചുണ്ടൻ വള്ളങ്ങളാണ്. വളരെ ബഹുമാനപൂർവമാണ് ഭക്തർ പള്ളിയോടങ്ങളെ കാണുന്നത്. പാർത്ഥസാരഥിയുടെ ചൈതന്യം നിറഞ്ഞുനിൽക്കുന്നവയാണ് പള്ളിയോടങ്ങൾ എന്ന് ഭക്തർ വിശ്വസിക്കുന്നു. ഓരോ കരക്കാരുടെയും അഭിമാനങ്ങളാണ് അവിടുത്തെ പള്ളിയോടങ്ങൾ.

ക്രമ നമ്പർ പള്ളിയോടങ്ങൾ[2]
1 ആറാട്ടുപുഴ
2 അയിരൂർ
3 ചെന്നിത്തല
4 ചെറുകോൽ
5 ഇടനാട്
6 ഇടപ്പാവൂർ
7 ഇടപ്പാവൂർ പേരൂർ
8 ഇടശ്ശേരിമല
9 ഇടശ്ശേരിമല കിഴക്ക്
10 ഇടയാറന്മുള
11 ഇടയാറന്മുള കിഴക്ക്
12 കടപ്ര
13 കാട്ടൂർ
14 കീഴുകര
15 കീഴ്വന്മഴി
16 കീഴ്ചേരിമേൽ
17 കിഴക്കൻ ഓതറ
18 കോടിയാട്ടുകര
19 കോയിപ്രം
20 കൊറ്റാത്തൂർ
21 കോഴഞ്ചേരി
22 കുറിയന്നൂർ
23 ളാക ഇടയാറന്മുള
24 മാലക്കര
25 മല്ലപ്പുഴശ്ശേരി
26 മംഗലം
27 മാരാമൺ
28 മേലുകര
29 മുണ്ടങ്കാവ്
30 മുതവഴി
31 നെടുമ്പ്രയാർ
32 നെല്ലിക്കൽ
33 ഓതറ
34 പൂവത്തൂർ കിഴക്ക്
35 പൂവത്തൂർ പടിഞ്ഞാറ്
36 പ്രയാർ
37 പുല്ലൂപ്രം
38 പുന്നംതോട്ടം
39 പുതുക്കുളങ്ങര
40 റാന്നി
41 തെക്കേമുറി
42 തെക്കേമുറി കിഴക്ക്
43 തോട്ടപ്പുഴശ്ശേരി
44 തൈമറവുങ്കര
45 ഉമയാറ്റുകര
46 വന്മഴി
47 വരയന്നൂർ
48 വെൺപാല

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-02. Retrieved 2012-09-02.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-01-31. Retrieved 2012-09-02.