കോയിപ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Koipuram

കോയിപ്രം
Census Village
Country India
StateKerala
DistrictPathanamthitta
TalukTiruvalla
Population
 (2011)
 • Total26,425
Languages
 • OfficialMalayalam, English
Time zoneUTC+5:30 (IST)
PIN
689548
വാഹന റെജിസ്ട്രേഷൻKL-27
വെബ്സൈറ്റ്http://rto.inmap.in/Thiruvalla/Kerala

കോയിപ്രം, കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലുക്കിലുള്ള ഒരു വലിയ ഗ്രാമം ആണ്. കുമ്പനാട്, മുട്ടുമൺ, പുല്ലാട് എന്നിവയാണ് ഈ ഗ്രാമത്തിലെ പ്രധാന സ്ഥലങ്ങൾ. ഈ ഗ്രാമത്തിൽ അനേകം ബാങ്കുകളും മതസ്ഥാപനങ്ങളും ഉണ്ട്. കോയിപ്രത്ത് പ്രവാസികളുടെ എണ്ണം തിരുവല്ലയുടെ മറ്റു ഭാഗങ്ങളേപോലെ കൂടുതലാണ്. പ്രവാസികളുടെ പണമാണ് ഇവിടത്തെ പ്രധാന സാമ്പത്തികസ്രോതസ്സ്. കോയിപ്രത്ത്, പ്രത്യേകിച്ചും കോയിപ്രത്തിന്റെ ഭാഗമായ കുമ്പനാട് മിക്ക പൊതുമേഖലാ-സ്വകാര്യ ബാങ്കുകളുടേയും ശാഖകൾ ഉണ്ട്. അതിനാൽ വളരെ വികസനം ഉള്ള പ്രദേശം ആണിത്. കോയിപ്രം ബ്ലോക്കിലാണ് ഈ വില്ലേജ്.

വിസ്തീർണ്ണം[തിരുത്തുക]

2226 ഹെക്ടാർ വിസ്തീർണ്ണമുണ്ട്.

ജനസംഖ്യാവിവരം[തിരുത്തുക]

കോയിപ്രത്ത് 7319 കുടുമ്പങ്ങളാണ് താമസിക്കുന്നത്. 2011ലെ സെൻസസ് പ്രകാരം കോയിപ്രത്തെ ജനസംഖ്യ, 26425 വരും. അതിൽ, 14194 സ്ത്രീകളാണുള്ളത്. പുരുഷന്മാർ 12231 വരും. കോയിപ്രത്തെ ജനസംഖ്യാനുപാതം കേരളത്തിലെ ജനസംഖ്യാനുപാതത്തേക്കാൾ വലുതാണ്. ഇവിടെ 1000 പുരുഷന്മാർക്ക് 1160 സ്ത്രീകളാണുള്ളത്. കേരളത്തിലെ ജനസംഖ്യാനുപാതം 1084 മാത്രമാണ്. കുട്ടികളുടെ ലിംഗാനുപാതവും കോയിപ്രത്തു കൂടുതലാണ്. 989 ആണിവിടത്തെ കുട്ടികളുടെ ലിംഗാനുപാതം. കേരളത്തിൽ ഇത്, 964 ആണ്. അതുപോലെ കോയിപ്രത്തെ സാക്ഷരതാനിരക്കും കൂടുതലാണ്. 2011ലെ സെൻസസ് പ്രകാരം കോയിപ്രം ഗ്രാമത്തിലെ സാക്ഷരതാനിരക്ക് 97.31% ആണ്. കേരളത്തിലെ സാക്ഷരതാനിരക്ക് 94.00% ആണ്. ഇവിടെ പുരുഷന്മാരുടെ സാക്ഷരതാനിരക്ക് 97.57% വരും. സ്ത്രീകളുടെ സാക്ഷരതാനിരക്ക് 97.09% ആണ്. [1]

ഭാഷ[തിരുത്തുക]

പ്രാദേശികമായി മലയാളമാണ് കോയൊപ്രത്തെ ഭാഷ. എങ്കിലും, ഇംഗ്ലിഷ് ഇവിടത്തുകാരിൽ വലിയ ഒരു വിഭാഗത്തിന് നന്നായി കൈകാര്യം ചെയ്യാൻ പ്രയാസമില്ല.

വിദ്യാഭ്യാസം[തിരുത്തുക]

കോയിപ്രത്ത്, 1 പ്രീ പ്രൈമറി സ്കൂളും 20 പ്രൈമറി സ്കൂളുകളും 8 മിഡിൽ സ്കൂളുകളും 5 സെക്കന്ററി സ്കൂളുകളും 3 സീനിയർ സെക്കന്ററി സ്കൂളുകളുമുണ്ട്.

  1. http://www.censusindia.gov.in/2011census/dchb/3212_PART_A_PATHANAMTHITTA.pdf
"https://ml.wikipedia.org/w/index.php?title=കോയിപ്രം&oldid=2459385" എന്ന താളിൽനിന്ന് ശേഖരിച്ചത്