പുല്ലൂപ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പുല്ലൂപ്രം അല്ലെങ്കിൽ പുല്ലൂപ്പുറം കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലുള്ള റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ ഒരു സ്ഥലമാകുന്നു. ഇത്, റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിന്റെ പത്താം വാർഡ് ആകുന്നു. റാന്നി-ചെറുകോൽപ്പുഴ- കോഴഞ്ചേരി റോഡിന്റെ ഇരുവശങ്ങളിലും കിടക്കുന്ന ഈ സ്ഥലത്തിന്റെ അതിർത്തി പമ്പാ നദി, റാന്നി-വെണ്ണിക്കുളം റോഡ്, വരവൂർ-റാന്നി വാർഡ്, അങ്ങാടി ടൗൺ എന്നിവയാണ്. പണ്ട് ഇത് പുല്ലൂപ്രം കര ആയി അറിയപ്പെട്ടു.

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

പുല്ലൂപ്രത്ത് രണ്ടു സ്കൂളുകൾ ഉണ്ട്. ജി. എൽ. പി. സ്കൂൾ പുല്ലൂപ്രം, പി.സി.എച്ച്.എസ്. പുല്ലൂപ്രം എന്നിവയാണവ. പുല്ലൂപ്രം പോസ്റ്റാഫീസ്,[1] റേഷൻ കട, പ്രാഥമിക ആരോഗ്യകേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളും ഉണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പുല്ലൂപ്രം&oldid=2446318" എന്ന താളിൽനിന്നു ശേഖരിച്ചത്