അമ്പനാടൻ മലനിരകൾ
അമ്പനാട് ഹിൽസ് | |
---|---|
ഹിൽ സ്റ്റേഷൻ | |
![]() അമ്പനാട് കുന്നുകൾ | |
Coordinates: 8°59′31.5054″N 77°5′4.5594″E / 8.992084833°N 77.084599833°E | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം |
സ്ഥാപകൻ | ഈസ്റ്റ് ഇന്ത്യാ കമ്പനി |
• ഭരണസമിതി | ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
ISO കോഡ് | IN-KL |
അടുത്തുള്ള നഗരം | കൊല്ലം |
അടുത്തുള്ള തീവണ്ടി നിലയം | Kazhuthurutty |
കൊല്ലം ജില്ലയിലെ പുനലൂരിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയാണ് അമ്പനാടൻ മലനിരകൾ സ്ഥിതിചെയ്യുന്നത്. മൂന്നാറിനെ വെല്ലുന്ന പ്രകൃതിഭംഗിയും തണുപ്പുമുള്ള മലനിരകളാണിത്. ട്രാവൻകൂർ റബ്ബർ ആൻഡ് ടീ ലിമിറ്റഡിൻറെ അധീനതയിലാണ് ഇപ്പോൾ ഇവിടം. കൊല്ലം ജില്ലയിലെ ഏക തേയിലമേഖലയാണിത്. [1]
പ്രത്യേകതകൾ[തിരുത്തുക]
കിഴക്ക് കോട്ടകെട്ടിയ പോലെ സഹ്യപർവ്വതം, ഒരു വശത്ത് അച്ചൻകോവിൽകാട്, മൂന്നു കുളങ്ങൾ, വ്യൂപോയിന്റുകൾ, കുടമുട്ടി വെള്ളച്ചാട്ടം, പെഡൽബോട്ടിങ്, 1920-കളിൽബ്രിട്ടീഷ്‌കാർ പണിത ബംഗ്ലാവുകൾ ഇപ്പോഴും ഇവിടെ കേടുപാടുകൾ കൂടാതെ ഉണ്ട്. ജാതിക്ക ഓറഞ്ച്,സപ്പോട്ട എന്നീ മരങ്ങളാണ് ഇവിടുത്തെ തേയിലചെടിയുടെ കൂട്ടുമരങ്ങൾ. സസ്യസമ്പത്ത് നിറഞ്ഞ ഇവിടുത്തെ വെള്ളചാട്ടത്തിൽ കുളിക്കാനും, ട്രക്കിങ്ങിനുമുള്ള സൗകര്യമുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്ത് സ്ഥാപിച്ച അമ്പനാട് എസ്റ്റേറ്റിൽ അന്നത്തെ തേയില ഫാക്ടറി ഇപ്പോഴുമുണ്ട്. ബ്രിട്ടീഷ് മെഷിനറി തന്നെ ഇപ്പോഴും.
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-08-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-08-02.