കൊടുങ്ങല്ലൂർ രാജവംശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊടുങ്ങല്ലൂർ രാജകുടുംബം പടിഞ്ഞാറ്റേടത്തുസ്വരൂപം എന്ന് അറിയപ്പെട്ടിരുന്നു. ഈ വംശത്തിന്റെ ഉത്ഭാവത്തെ കുറിച്ച് വ്യക്തമായ അറിവില്ല. പതിനൊന്നാം നൂറ്റാൺ‌ടിന്റെ ആരംഭത്തിൽ രാജേന്ദ്രചോളൻ തിരുവഞ്ചികുളം പിടിച്ചടക്കിയപ്പോൾ, അദ്ദേഹത്തെ അനുഗമിച്ചിരുന്ന ക്ഷത്രിയസേനാനിയാണ് ഈ വംശം സ്ഥാപിച്ചതെന്ന് ഒരു ഐതിഹ്യം. ഈ രാജവംശത്തിന്റെ അരിയിട്ടുവാഴ്ച തൃക്കുലശേഖരപുരം ശ്രീകൃഷ്ണക്ഷേത്രത്തിലായിരുന്നു.

കൊടുങ്ങല്ലൂർ സ്വരൂപത്തിന്റെ ഒരു ശാഖയായ അയിരൂരിന് പാപ്പിനിവട്ടം എന്നും പേരും ഉണ്ട്. തെക്ക് കൊടുങ്ങല്ലൂർ മുതൽ വടക്ക് ചേറ്റുവ വരെ ഈ ദേശം വ്യാപിച്ചിരുന്നു. ഏറെകാലം സാമൂതിരിയുടെ നിയന്ത്രണത്തിലായിരുന്നു. 1717ൽ ഡച്ചുകാർ ഈ നാട് സാ‍മൂതിരിയിൽ നിന്നും പിടിച്ചെടുത്തു. വെള്ളോസ് നമ്പ്യാർ(മാപ്രാണം പ്രമാണി), ചങ്കരങ്കണ്ടകൈമൾ, ചിറ്റൂർ നമ്പൂതിരി, പഴഞ്ച്ചേരി നായർ തുടങ്ങി ഒട്ടേറെ പ്രഭുക്കന്മാർ അരിയൂരിന്റെയും, കൊടുങ്ങല്ലൂരിന്റെയും സമീപപ്രദേശങ്ങളിൽ വാ‍ണിരുന്നു.

ഇന്ന് കൊടുങ്ങല്ലൂർ കോവിലകം രണ്ട് ശാഖകളിൽ വ്യാപിച്ച് കിടക്കുന്നു- പുത്തൻ കോവിലകം, ചിറയ്ക്കൽ കോവിലകം.

കളരി[തിരുത്തുക]

പ്രധാന ലേഖനം: കൊടുങ്ങല്ലൂർ കളരി

കൊടുങ്ങല്ലൂർ കോവിലകത്തെ പഠിക്കുവാൻ നാനാദേശത്ത് നിന്നും ആളുകൾ വന്നിരുന്നു. അതിനാൽ ഈ കൊടുങ്ങല്ലൂർ കളരി എന്നും ഗുരുകുലം എന്നും അറിയപ്പെട്ടിരുന്നു.

അമ്മന്നൂർ മാധവചാക്യാരും  പട്ടിക്കാം തൊടി രാവുണ്ണി മേനോനും കഥകളി കൂടിയാട്ടം എന്നിവയിലെ രസാഭിനയം പഠിച്ചത്[1] ഇവിടെ നിന്നായിരുന്നു. പണ്ഡിറ്റ് കറുപ്പന്റെ ഹൈസ്ക്കൂൾ വിദ്യാഭ്യാസവും ഇവിടെ ആയിരുന്നു[2]. മാണി മാധവ ചാക്യാർ തനിക്കു ലഭിച്ച ഏറ്റവും വലിയ പുരസ്കാരമായി കരുതിപ്പോന്ന മുദ്രമോതിരം ഈ ഗുരുകുലത്തിനെ ഭട്ടൻ തമ്പുരാൻ നല്കിയതാണ്. പ്രശസ്തമാന്ത്രികനായിരുന്ന വാഴക്കുന്നം നീലകണ്ഠൻ നമ്പൂതിരിപ്പാട് മാതംഗലീല പഠിച്ചതും ഇവിടെ ആയിരുന്നുവത്രെ[3]

പ്രശസ്തർ[തിരുത്തുക]

ഈ ഗുരുകുലത്തിലെ പ്രധാന അംഗങ്ങൾ :

  1. വീണ വിദ്വാൻ വലിയ തമ്പുരാൻ (കുഞ്ഞിരാമവർമ്മ തമ്പുരാൻ ). ഈ ഗുരുകുലത്തിലെ ആദ്യഗുരു
  2. വിദ്വാൻ ഇളയ തമ്പുരാൻ (ഗോദവർമ്മ തമ്പുരാന്), സ്വാതി തിരുനാളിന്റെ സമകാലീനൻ ആയിരുന്നു ഇദ്ദേഹം 
  3. ശക്രൻ ഗോദവർമ്മ തമ്പുരാൻ 
  4. വിദ്വാൻ കുഞ്ഞിരാമവർമ്മ തമ്പുരാൻ
  5. വലിയ കുഞ്ഞുണ്ണി തമ്പുരാൻ 
  6. വലിയ കൊച്ചുണ്ണി തമ്പുരാന്
  7. കുഞ്ഞൻ തമ്പുരാൻ 
  8. ചെറിയ കൊച്ചുണ്ണി തമ്പുരാൻ (കവി സാർവ്വ ഭൗമൻ)
  9. ഭട്ടൻ ഗോദവർമ്മ തമ്പുരാൻ
  10. ഭാഗവതർ കുഞ്ഞുണ്ണി തമ്പുരാൻ 
  11. കൊച്ചിക്കാവു തമ്പുരാട്ടി
  12. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ 

സ്രോതസ്സുകൾ[തിരുത്തുക]

  1. http://www.narthaki.com/info/rev11/rev1148.html
  2. http://www.stateofkerala.in/articles/pandit_karuppan_master.php
  3. http://www.indianmagicians.com/magichistory/index.php
"https://ml.wikipedia.org/w/index.php?title=കൊടുങ്ങല്ലൂർ_രാജവംശം&oldid=2317292" എന്ന താളിൽനിന്നു ശേഖരിച്ചത്