രണ്ടുതറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

രണ്ടുതറ. ഇന്നത്തെ കണ്ണൂർ താലൂക്കിന്റെ ചിലഭാഗങ്ങൾ ചേർന്നതാണ് പോയനാട് എന്നുകൂടി പേരുള്ള ഈ നാട്ടുരാജ്യം. എടക്കാട്‌, അഞ്ചരക്കണ്ടി, മാവിലായി മുതലായ സ്ഥലങ്ങൾ ഇതിൽ ഉൾപ്പെട്ടിരുന്നു.

ചരിത്രം[തിരുത്തുക]

കോലത്തുനാടിന്റെ ഭാഗമായിരുന്ന രണ്ടുതറ ആദ്യം ഭരിച്ചിരുന്നത് അച്ഛന്മാർ എന്ന നാലു നമ്പ്യാർ തറവാട്ടുകാരാ‍യിരുന്നു. 1741-ൽ രണ്ടുതറ അച്ചന്മാർ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിയുടെ പ്രത്യേക സംരക്ഷണയിലായിരുന്നു.[1] ചിറക്കൽ രാജാവിന്റെ നായർ പട മൈസൂർ സൈന്യത്തിന്റെ കുടകിലേക്കുള്ള യാത്രയിൽ അനുഗമിക്കുന്ന കാലം വരേയും രണ്ടത്തറ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിയുടെ കൈവശമായിരുന്നു. ഈ സമയം രാജാവും അച്ഛന്മാരും ചേർന്ന് രണ്ടത്തറ പിടിച്ചടക്കി. ഇതിൽ ഈസ്റ്റ് ഇന്ത്യാ കമ്പനി പ്രധിഷേധിക്കുകയും ടിപ്പു സുൽത്താന് പരാതി നൽകുകയും ച്യ്തു. തന്റെ നിർദ്ദേശത്താലാണ് ആ സ്ഥലം അവർ കയ്യടക്കിയതെന്ന് സുൽത്താൻ കമ്പനിയെ അറിയിക്കുകയും ചെയ്തു. കുരുമുളകും ഏലവും ചന്ദനവും ഇംഗ്ലീഷുകാർക്ക് വിൽക്കുന്നത് തടയാനുള്ള സുൽത്താന്റെ ഒരു തന്ത്രമായിരുന്നു ഇത്. [2]


അവലംബം[തിരുത്തുക]

  1. http://www.gutenberg.us/articles/randu_thara_achanmar
  2. നവാബ് ടിപ്പുസുൽത്താൻ:ഒരു പഠനം. Dr KKN കുറുപ്പ്. മാതൃഭൂമി ബുക്സ്
"https://ml.wikipedia.org/w/index.php?title=രണ്ടുതറ&oldid=3175422" എന്ന താളിൽനിന്ന് ശേഖരിച്ചത്