Jump to content

തെക്കുംകൂർ രാജവംശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kingdom of Thekkumkur

തെക്കുംകൂർ
1103–1750
തെക്കുംകൂർ രാജവംശം
പതാക
{{{coat_alt}}}
കുലചിഹ്നം
തെക്കുംകൂർ രാജ്യം
തെക്കുംകൂർ രാജ്യം
തലസ്ഥാനംവെന്നിമല, മണികണ്ഠപുരം
(എ.ഡി.1100~1445)
ചങ്ങനാശ്ശേരി, തളിയന്താനപുരം
(എ.ഡി. 1445~1750)
പൊതുവായ ഭാഷകൾമലയാളം, തമിഴ്
മതം
ഹിന്ദു
ഗവൺമെൻ്റ്Absolute monarchy
Princely state (1103-1750)
ഇടത്തിൽ രാജാക്കന്മാർ
 
• 1103 – (സ്ഥാപകൻ)
ഇരവി മണികണ്ഠൻ
• 
കോത രാമവർമ്മൻ മണികണ്ഠൻ
• 1720–1750 (അവസാനത്തേത്)
ആദിത്യ വർമ്മ മണികണ്ഠൻ
ചരിത്രം 
• സ്ഥാപിതം
1103
• ഇല്ലാതായത്
1750
മുൻപ്
ശേഷം
വെമ്പൊലിനാട്
തിരുവിതാംകൂർ
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്: ഇന്ത്യ, കേരളം

ഇന്നത്തെ ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, തിരുവല്ല, കോട്ടയം താലൂക്കുകളും, മീനച്ചിൽ താലൂക്കിന്റെ ഒരു ഭാഗം, കോട്ടയം ജില്ലയിലെ ഹൈറേഞ്ച് ഇവ ചേർന്ന പണ്ടത്തെ വെമ്പൊലിനാടിന്റെ തെക്കൻ ഭാഗങ്ങളായിരുന്നു തെക്കുംകൂർ രാജ്യം. ഏ.ഡി 1750 വരെ തിരുവിതാംകൂറിനും കൊച്ചിയ്ക്കും ഇടയിൽ നിലനിന്നിരുന്ന ഒരു സ്വതന്ത്ര രാജ്യമാണിത്. വെമ്പൊലി നാട് തെക്കുംകൂറും വടക്കുംകൂറുമായി പിരിഞ്ഞു. ഇരു രാജ്യത്തേയും രാജാക്കന്മാർ ബിംബിലീശരന്മാർ അഥവാ മണികണ്ഠന്മാർ എന്നറിയപ്പെട്ടു. ഈ രാജാക്കന്മാർ തമ്മിൽ വൈരം നിലനിന്നിരുന്നു. കായംകുളം ആസ്ഥാനമായ ഓടനാട് രാജ്യവുമായി തെക്കുംകൂർ രാജാക്കന്മാർ വേണാടിനെതിരെ സൈനികസഖ്യം രൂപീകരിച്ചിരുന്നു.

ഏ.ഡി 1100 കാലത്താണ് വെമ്പൊലി എന്ന വേമ്പന്റെ നാട് (വേമ്പനാട് കായൽ ആ സ്മരണ നിലനിർത്തുന്നു) രണ്ടായി വേർപിരിയുന്നത്. തെക്കുംകൂറിന്റെ തലസ്ഥാനം വെന്നിമല, മണികണ്ഠപുരം, ചങ്ങനാശ്ശേരി, താഴത്തങ്ങാടിതളി എന്നിവിടങ്ങളിൽ മാറിമാറി വന്നു. കാഞ്ഞിരപ്പള്ളിയിലും അവർക്കു ഇടം(കൊട്ടാരം) ഉണ്ടായിരുന്നു. കൊല്ലവർഷം മൂന്നാം ശതകത്തിൽ മുഞ്ഞനാടും നൻറുഴി നാടും അപ്രത്യക്ഷമായപ്പോൾ ആ പ്രദേശങ്ങൾ തെക്കുംകൂറിലും ഓടനാട്ടിലുമായി ലയിച്ചു. മാവേലിപ്പാട്ടിൽ പരാമർശിക്കപ്പെടുന്ന മാവേലി വാണാദിരായന്റെ ശിലാശാസനം കാഞ്ഞിരപ്പള്ളി മധുര മീനാ​ക്ഷി ക്ഷേത്രത്തിൽ ഇന്നും കാണാം. ഇത് കാഞ്ഞിരപ്പള്ളി ശാസനം എന്നറിയപ്പെടുന്നു.

തെക്കുംകൂറിന്റെ വടക്കേ അതിർത്തി വടക്കുംകൂറും, കീഴ്മല നാടും. തെക്കേ അതിർത്തി കായംകുളം. കുരുമുളക് എന്ന കറുത്തപൊന്നിന്റെ വിളനിലം ആയിരുന്നു തെക്കുംകൂർ. പോർട്ടുഗീസ്സുകാരും ഡച്ചുകാരും തെക്കുംകൂറിൽ കണ്ണുവച്ചു. തമിഴ്നാട്ടിലെ കുംഭകോണത്തു നിന്നും കർഷകരായ വെള്ളാളരും കാവേർപൂമ്പട്ടണത്തു നിന്നും വ്യാപാരികളായ വെള്ളാളരും കാഞ്ഞിരപ്പള്ളിയിലേക്കു കുടിയേറി. സമീപപ്രദേശങ്ങളിലേക്കു അനന്തര തലമുറകൾ കുടിയേറി കൃഷിയിടങ്ങൾ നിർമ്മിച്ചു. കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലുമവർ മധുര മീനാക്ഷി(മീനാച്ചി) ക്ഷേത്രങ്ങൾ പണിതു. തുടർന്ന് കവണാർ എന്ന ഗൗണാർ മീനച്ചിൽ ആറായി.സ്ഥലം മീനച്ചിലും. പുണ്യാർ ഒഴുകുന്ന സ്ഥലം പൂഞ്ഞാറും ആയി.

കൊച്ചിയുടെ സാമന്തരായിരുന്നു തെക്കും കൂർ. 1663,1674 എന്നീ വർഷങ്ങളിൽ കൊച്ചിയുടെ അറിവോടെ ഡച്ചുകാർ തെക്കുംകൂറുമായി സന്ധിയുണ്ടാക്കി. തിരുവിതാംകൂർ - കായംകുളം യുദ്ധത്തിൽ കായംകുളത്തെ സഹായിച്ചു എന്ന കാരണം പറഞ്ഞ് 1749 ൽ രാമയ്യൻ തെക്കുംകൂർ പിടിച്ചടക്കി തിരുവിതാംകൂറിൽ ലയിപ്പിച്ചു. അടുത്ത വർഷം കവണാർ വരെയുള്ള പ്രദേശം ശ്രീപദ്മനാഭന് തൃപ്പടി ദാനം നൽകുകയും ചെയ്തു. പിടിച്ചെടുക്കാൻ സഹായിച്ച ചെങ്ങന്നൂരിലെ വഞ്ഞിപ്പുഴ തമ്പുരാന് തെക്കുംകൂറിലെ ചിറക്കടവ്, ചേനപ്പാടി, പെരുവന്താനം പ്രദേശങ്ങൾ മാർത്താണ്ഡവർമ്മ കരമൊഴിവായി നൽകി.

തെക്കുംകൂറിലെ ഭരണാധികാരികൾ[തിരുത്തുക]

1498-ലെ ദക്ഷിണ കേരളത്തിലെ നാട്ടുരാജ്യങ്ങളുടെ മാപ്
 • ഇളയരാജാ വിമ്പിലീശ്വരൻ (വെമ്പൊളി കൊട്ടാരം): 1103 - 1150 C.E.; തെക്കുംകൂർ രാജ്യത്തിന്റെ ശില്പി.
 • ഇരവി മണികണ്ഠൻ വർമ്മൻ: 1150 - 1180 C.E.; രാജർഷിയായി ചരിത്രത്തിൽ ഇദ്ദേഹം ഇടമ്നേറ്റിയിരിക്കുന്നു. ഇദ്ദേഹത്തെക്കുറിച്ച് കൊട്ടാരത്തിൽ ശങ്കുണ്ണി തന്റെ ഐതിഹ്യമാലയിൽ പ്രതിപാധിച്ചിരിക്കുന്നു. വാകത്താനം, മണികണ്ഠപുരം ശ്രീകൃഷ്ണക്ഷേത്രം അദ്ദേഹമാണ് നിർമ്മിച്ചത്.
 • കുമാരൻ ഐക്യൻ മണികണ്ഠൻ: 1300 C.E.; തിരുവല്ല ഗ്രന്ഥവരികളിൽ (തിരുവല്ല ശാസനം) ഇദ്ദേഹത്തെ കൂറിച്ച് പ്രതിപാദിച്ചിരുന്നു.
 • രാമ വർമ്മ മണികണ്ഠൻ: 1350 - 1378 C.E.; മലയാളത്തിലെ ആദ്യ സന്ദേശ കാവ്യമായ ഉണ്ണുനീലി സന്ദേശത്തിൽ ഇദ്ദേഹത്തെ കുറിച്ച് പ്രതിപദിച്ചിരിക്കുന്നു.
 • കോത വർമ്മൻ മണികണ്ഠൻ: 1408 - 1440 C.E.; പൂഞ്ഞാർ ഉടമ്പടിയിലൂടെ തെക്കുംകൂറിന്റെ ഭാഗമായിരുന്ന പൂഞ്ഞാർ പ്രദേശം മധുരയിൽ നിന്നും വന്ന പാണ്ഡ്യരാജാവിനു വിൽക്കുകയും പൂഞ്ഞാർ രാജ്യം സ്ഥാപിക്കുന്നതും ഇദ്ദേഹത്തിന്റെ കാലത്താണ്.
 • ആദിത്യ വർമ്മൻ മണികണ്ഠൻ: 1520 - 1555 C.E.; താഴത്താങ്ങാടി പള്ളി പണിയിപ്പിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ്.
 • ഇരവി വർമ്മൻ മണികണ്ഠൻ: 1555 - 1579 C.E.; 1555 നാടുനീങ്ങിയ ആദിത്യ വർമ്മന്റെ അനുജനാണ്.
 • ഗോദ വർമ്മൻ മണികണ്ഠൻ: 1579 - 1606 C.E.; കോട്ടയം ചെറിയപള്ളി നിർമ്മിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ്.
 • കേരള ആദിത്യവർമ്മൻ മണികണ്ഠൻ: 1626 - 1629 C.E.; വഞ്ഞിപ്പുഴ മഠം ഗ്രന്ഥവരിയിലെ ഇദ്ദേഹത്തെക്കുറിച്ച് പ്രതിപാദിക്കുന്നു.
 • കേരളർ ഗോദ വർമ്മൻ മണികണ്ഠൻ: 1650 - 1674 C.E.; ഡച്ച് സ്കൂൾ താഴത്തങ്ങാടിയിൽ തുടങ്ങി; തളിക്കോട്ട ശിവക്ഷേത്രത്തിൽ ഒരു മിഴാവ് ഇദ്ദേഹം 1661-ൽ നടക്കു വെച്ചിരുന്നു.
 • ഉണ്ണി കേരള വർമ്മൻ മണികണ്ഠൻ: 1674 - 1691 C.E.; തിരുനക്കര ക്ഷേത്രത്തിനടുത്തായി കേരളപുരം ക്ഷേത്രം നിർമ്മിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ്.
 • ഉദയ മാർത്താണ്ഡ വർമ്മൻ മണികണ്ഠൻ: 1691 - 1717 C.E.; പുഴവാതിലെ നീരാഴിക്കെട്ടും,ചങ്ങനാശ്ശേരിക്കാവും, പ്രസിദ്ധിയാർന്ന ചിത്രക്കുളവും,ചിത്രകടവ് ശ്രീമഹാദേവ ക്ഷേത്രവും ഇദ്ദേഹത്തിന്റെ കാലത്താണ് നിർമ്മിച്ചത്.
 • ആദിത്യ വർമ്മൻ മണികണ്ഠൻ: 1717 - 1750 C.E.; തെക്കുംകൂറിലെ അവസാന രാജാവ്. 1750-ലെ ചങ്ങനാശ്ശേരി യുദ്ധത്തിൽ തിരുവിതാംകൂറിനോട് ഏറ്റുമുട്ടുകയും, അദ്ദേഹത്തെ നിഷ്കാസനസ്തനാക്കുകയും ചെയ്തു.

അവലംബം[തിരുത്തുക]

വിശ്വ വിജ്ഞാന കോശം എൻ.ബി.എസ്സ് വാള്യം 7


"https://ml.wikipedia.org/w/index.php?title=തെക്കുംകൂർ_രാജവംശം&oldid=3923128" എന്ന താളിൽനിന്ന് ശേഖരിച്ചത്