കുമ്പള ദേശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഒരു മുൻ‌കാല നാട്ടുരാജ്യമായിരുന്നു കുമ്പള ദേശം. തുളുനാട് പ്രദേശങ്ങളുടെ ഭാഗമാണ് കുമ്പള. കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്താണ് ഈ രാജ്യം നിലനിന്നിരുന്നത്. മായിപ്പാടി കോവിലകത്തെ രാജാക്കന്മാരായിരുന്നു ഇവിടെ ഭരിച്ചിരുന്നത്, ഇന്നത്തെ കാസർകോഡ് താലൂക്കിന്റെ ഏറിയഭാഗവും ഈ രാജ്യത്തുൾപ്പെട്ടിരുന്നു. വിജയനഗരരാജാക്കന്മാരുടെ ആധിപത്യകാലത്ത് അവരുടെ കീഴിലും കാസർകോഡ് പ്രദേശങ്ങളിൽ ബിദനൂർ രാജാക്കൻമാർ പടയോട്ടം നടത്തിയപ്പോൾ അവരുടെ ആധിപത്യത്തിലുമായി. പിന്നീട് ബ്രിട്ടീഷുകാരിൽ നിന്നും അടുത്തൂൺ പറ്റി.

പേരിനു പിന്നിൽ[തിരുത്തുക]

കുംഭിനി എന്ന പുഴയുടെ പേരിൽ നിന്നാണ് കുമ്പള എന്ന പേര് ഉണ്ടായത്. കുംഭിനി നദിയുടെ ഇന്നത്തെ പേര് കുമ്പള പുഴ എന്നാണ്. കണ്വമുനിയോട് ബന്ധപ്പെട്ടതിനാൽ കണ്വപുര എന്ന പേരും ഉണ്ട്. അടുത്തുള്ള ഗോപാലകൃഷ്ണ ക്ഷേത്രത്തിൻറെ പേര് തന്നെ കണിപുര ഗോപാലകൃഷ്ണ ക്ഷേത്രം എന്നാകുന്നു. കണ്വപുരം എന്ന പേരിൽ നിന്നാണ് കണിപുര ഉണ്ടായത്.

ചരിത്രം[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുമ്പള_ദേശം&oldid=3593445" എന്ന താളിൽനിന്ന് ശേഖരിച്ചത്