വടക്കുംകൂർ ദേശം
പണ്ടത്തെ വെമ്പോലിനാട് എ.ഡി.1100-ഓടെ[1] രണ്ട് ശാഖകളായി പിരിഞ്ഞതിൽ ഒന്നാണ് വടക്കുംകൂർ ദേശം. ഏറ്റുമാനൂർ , വൈക്കം പ്രദേശങ്ങളും മീനച്ചിൽ താലൂക്കിന്റെ ഒരു ഭാഗവും ഈ രാജ്യത്തിന്റെ ഭാഗങ്ങൾ ആണ്. ഇവരുടെ ആദ്യത്തെ രാജധാനി കടുത്തുരുത്തി ആയിരുന്നു. പിന്നീട് അത് വൈക്കത്തേക്ക് മാറ്റി[1]. കാരിക്കോട് തലസ്ഥാനമായി (ഇന്നത്തെ മൂവാറ്റുപുഴ, തൊടുപുഴ താലൂക്കുകൾ ഉൾപ്പെട്ടിരുന്ന ) ഉണ്ടായിരുന്ന കീഴ്മലനാട് വടക്കുംകൂറിൽ ലയിച്ചതോടെ (1600) വേമ്പനാട്ടുകായൽ മുതൽ പാണ്ഡ്യരാജ്യത്തിന്റെ പശ്ചിമാതിർത്തി വരെ ഈ രാജ്യം വ്യാപിച്ചിരുന്നു[1]. തെക്ക് തെക്കുംകൂറും, വടക്ക് കോതമംഗലവുമായിരുന്നു അതിർത്തി. ഏറെക്കാലം പെരുമ്പടപ്പുസ്വരൂപത്തിന്റെ സാമന്ത രാജ്യമായിട്ടായിരുന്നു വടക്കുംകൂർ നിലനിന്നുപോന്നത്. കായംകുളത്തെ സഹായിച്ചതിന്റെ പേരിൽ ഈ രാജ്യം മാർത്താണ്ഡവർമ്മ പിടിച്ചടക്കുകയും രാജാവ് കോഴിക്കോട് അഭയം പ്രാപിക്കുകയും ചെയ്തു (1750). പിന്നീട് മാർത്താണ്ഡവർമ്മ അദ്ദേഹത്തെ അടുത്തൂൺ നൽകി ആദരിച്ചു.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 A, Sreedhara Menon (2007). A Survey Of Kerala History. D C Books. p. 165. ISBN 9788126415786.