Jump to content

അടുത്തൂൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സാധാരണ ഒരു വ്യക്തി ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുമ്പോൾ ഗവൺമെന്റോ വ്യക്തി ഔദ്യോഗികവൃത്തി നിർവ്വഹിച്ച സ്ഥാപനങ്ങളോ ഒരു നിശ്ചിത തുക ഒന്നിച്ചായോ ഗഡുക്കളായോ നൽകാറുണ്ട്. ഈ തുകയ്ക്കാണ്‌ അടുത്തൂൺ അല്ലെങ്കിൽ പെൻഷൻ എന്ന് പറയുന്നത്.

മുൻ കാലങ്ങളിൽ ചെയ്ത സേവനത്തിന് ` തൊഴിൽ ദാതാവ് പിൽക്കാലത്ത് നൽകുന്ന തുകയാണ് പെൻഷൻ. നല്ല കാലങ്ങളിൽ തൊഴിൽ ദാതാവിനു വേണ്ടി ചിലവഴിച്ച സമയത്തിനും സേവനത്തിനും പകരമായി തന്റെ ശിഷ്ടകാല സുരക്ഷക്കായി തൊഴിൽ ദാതാവ് പകരം നൽകേണ്ടുന്ന തുകയായി ഇതിനെ കണക്കാക്കുന്നു. സർക്കാരിനു വേണ്ടി ജോലി ചെയ്യേണ്ടി വരുന്നതിനാൽ ജീവനക്കാർക്ക് സർക്കാരാണ്‌ പെൻഷൻ തുക നൽകേണ്ടുന്നത്.

മേൽ പറഞ്ഞവ കൂടാതെ സ്വകാര്യ ഇൻഷുറൻസ് കമ്പനികുൾ വ്യക്തികളിൽ നിന്ന് പണം തവണകളായി സ്വീകരിച്ച് പിൽക്കാലത്ത് തുക ഒന്നിച്ചായോ ഗഡുക്കളായോ നൽകുന്നതും പെൻഷൻ എന്ന പേരിൽ അറിയപ്പെടുന്നുണ്ട്.

അവലംബം

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

പങ്കാളിത്ത പെൻഷൻ

"https://ml.wikipedia.org/w/index.php?title=അടുത്തൂൺ&oldid=3342962" എന്ന താളിൽനിന്ന് ശേഖരിച്ചത്