ഇൻഷുറൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാവിയിൽ ഉണ്ടേയാക്കാവുന്ന ഒരു നഷ്ടത്തിനു സാമ്പത്തികപരിഹാരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മുൻകൂറായി പണം ഒരു സ്രോതസ്സിൽ ശേഖരിക്കുന്ന രീതിയെ ഇൻഷുറൻസ് എന്നു പറയുന്നു. മനുഷ്യരുടേയോ ജന്തുക്കളുടേയോ ജീവൻ, ആരോഗ്യം കൂടാതെ വൈദ്യുതോപകരണങ്ങൾ, ഭവനം, വാഹനങ്ങൾ, കാർഷിക വിളകൾ തുടങ്ങിയ മേഖലകളിൽ ഇൻഷുറൻസ് നടപ്പാക്കിവരുന്നു. ഏതെങ്കിലും ഒരു ഇൻഷുറൻസ് സ്ഥാപനം ആയിരിക്കും ഇൻഷുറൻസ് നൽകുന്നത്. ഇൻഷുറസ് നേടുന്ന ആളിനെ പോളിസിയുടമ എന്നാണ് അറിയപ്പെടുന്നത്. അതിലേയ്ക്കായി പ്രസ്തുത സ്ഥാപനത്തിലേയ്ക്ക് നിശ്ചിത തുക അടയ്ക്കുന്നു. ഇതിനെ ഇൻഷുറൻസ് പ്രീമിയം എന്നു പറയുന്നു. പോളിസികളിൽ മാസം തോറുമോ വർഷം തോറുമോ പ്രിമീയം അടയ്ക്കാവുന്നതാണ്. ഓരോ പോളിസിയിലും ഒരു നിശ്ചിത കാലയളവിലേയ്ക്കാണ് പ്രിമീയം അടയ്ക്കുന്നത്. കാലാവധിക്കുശേഷം ഒരു നിശ്ചിത തുക കഴിച്ച് ബാക്കി തുക ലഭിക്കുന്ന പോളിസിയാണ് ജീവനുമായി ബന്ധപ്പെട്ട പോളിസികൾ. പക്ഷേ വാഹന ഇൻഷുറൻസിൽ തുകയൊന്നും തിരികെ ലഭിക്കുന്നില്ല. പോളിസിയുടെ കാലാവധിക്കുള്ളിൽ അപകടം, വേറെ ഏതെങ്കിലും രീതിയിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ എന്നിവയ്ക്ക് പോളിസി ഉടമയ്ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നു.

ചരിത്രം[തിരുത്തുക]

ഇൻഷുറൻസ് എന്ന ആശയം എവിടെയാണ് നിലവിൽ വന്നതെന്നോ എങ്ങനെയാണ് വന്നതെന്നോ ഉള്ളതിനെപറ്റിയുള്ള വിവരങ്ങൾ അജ്ഞാതമാണ്, എന്നാൽ 4500 ബി.സി.യിൽ പുരാതന റോം, ബാബിലോണിയൻ സംസ്കാരങ്ങളിൽ ഇൻഷുറൻസിനോട് സാമ്യമുള്ള ഏതോ ആശയം നിലവിലുണ്ടായിരുന്നു, ഭാരതത്തിന്റെ പുരാതന നിയമഗ്രന്ഥമായ മനുസ്മൃതിയിലും ഇതിനോട് സാമ്യമുള്ള ആശയങ്ങൾ കാണാം. എന്നാൽ ആധുനിക രീതിയിലുള്ള ഇൻഷുറൻസിന് തുടക്കം കുറിച്ചത് [എ.ഡി.]] 12-ആം നൂറ്റാണ്ടിൽ മാത്രമാണ്. മറൈൻ ഇൻഷുറൻസാണ് ഏറ്റവും പഴക്കമുള്ള ഇൻഷുറൻസ് മേഖല. ഭാരതത്തിലെ ആദ്യത്തെ ഇൻഷുറൻസ് കമ്പനി 1818 ആരംഭിച്ച ഓറിയന്റൽ ലൈഫ് ഇൻഷുറൻസ് കമ്പനിയാണ്.[1]

വിവിധ തരം ഇൻഷുറൻസുകൾ[തിരുത്തുക]

ഇൻഷുറൻസുകളെ പൊതുവേ രണ്ടായി തിരിച്ചിരിക്കുന്നു;

ലൈഫ് ഇൻഷുറൻസ്[തിരുത്തുക]

വ്യക്തികളാണ് ഇതിൽ ഇൻഷുറൻസിന് വിധേയമാകുന്നത്.

നോൺ ലൈഫ് ഇൻഷുറൻസ്[തിരുത്തുക]

ഏതെങ്കിലും വസ്തുക്കളോ ആസ്തികളോ ആണ് ഇതിൽ ഇൻഷുറൻസിന് വിധേയമാകുന്നത്. വിവിധ തരത്തിലുള്ള നോൺ ലൈഫ് ഇൻഷുറൻസുകൾ താഴെപ്പറയുന്നവയാണ്;

അവലംബം[തിരുത്തുക]

  1. ഡോ. സണ്ണിക്കുട്ടി തോമസ്. പ്രിൻസിപ്പിൾസ് ഓഫ് ഇൻഷുറൻസ്. പ്രതിഭ പബ്ലിക്കേഷൻസ്. p. 11. 
"https://ml.wikipedia.org/w/index.php?title=ഇൻഷുറൻസ്&oldid=2213775" എന്ന താളിൽനിന്നു ശേഖരിച്ചത്