വാഹന ഇൻഷുറൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കാറുകൾ, മോട്ടോർ ബൈക്കുകൾ, ട്രക്കുകൾ, മറ്റു വാഹനങ്ങൾ എന്നിവയ്ക്കു നൽകുന്ന ഇൻഷുറൻസാണ് വാഹന ഇൻഷുറൻസ് (Vehicle insurance). വാഹനാപകടം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്കും ശാരീരിക പരിക്കുകൾക്കും സാമ്പത്തിക സഹായം നൽകുക എന്നതാണ് വാഹന ഇൻഷുറൻസുകൾ കൊണ്ട് ലക്ഷ്യമാക്കുന്നത്.[1] വാഹനാപകടങ്ങൾക്കു പുറമേ ഉണ്ടാകുന്ന നാശനഷ്ടത്തിനും വാഹനം മോഷ്ടിക്കപ്പെട്ടാലും സാമ്പത്തിക സഹായം നൽകുന്ന ഇൻഷുറൻസുകളും ഇന്ന് ലഭ്യമാണ്.

ചരിത്രം[തിരുത്തുക]

ഒന്നാം ലോകമഹായുദ്ധത്തിനു ശേഷമാണ് നഗരങ്ങളിൽ വലിയതോതിൽ വാഹനങ്ങളുടെ ഉപയോഗം കൂടിയത്. നല്ല വേഗത്തിൽ പോകുന്ന കാറുകൾ ഉണ്ടായിരുന്നെങ്കിലും കാർ ഇൻഷുറൻസ് എടുക്കുന്നത് നിർബന്ധമല്ലായിരുന്നു. ഇതുകാരണം, അപകടത്തിൽപ്പെടുന്നവർക്ക് ഒരു തരത്തിലുമുള്ള നഷ്ടപരിഹാരം ലഭിച്ചിരുന്നില്ല.

യു.കെ.യിൽ റോഡ്‌ ട്രാഫിക്ക് ആക്ട്‌ 1930 പ്രകാരം കാർ ഇൻഷുറൻസ് നിർബന്ധമാക്കി. തങ്ങളുടെ വാഹനം റോഡിൽ ഉപയോഗിക്കുന്ന സമയത്ത് മറ്റൊരാൾക്ക് ഉണ്ടാകുന്ന അപകടങ്ങൾക്കും നഷ്ടങ്ങൾക്കും പരിഹാരം നൽകാനായി വാഹന ഇൻഷുറൻസ് വഴി കണ്ടെത്താം. 1939-ൽ ജർമ്മനിയും സമാനമായ നിയമം കൊണ്ടുവന്നു.

പൊതു നയങ്ങൾ[തിരുത്തുക]

അന്താരാഷ്ട്ര മോട്ടോർ ഇൻഷുറൻസ് കാർഡ്

ഒരു മോട്ടോർ വാഹനം നിരത്തിലിറക്കുന്ന മുൻപായി കാർ ഇൻഷുറൻസ് എടുത്തിരിക്കണം എന്നത് അനവധി രാജ്യങ്ങളിൽ നിർബന്ധമാണ്‌. അധിക രാജ്യങ്ങളിലും കാറിനും ഡ്രൈവർക്കും ചേർത്താണ് ഇൻഷുറൻസ് എടുക്കുന്നത്. പല രാജ്യങ്ങളും ‘പേ-ആസ്-യു-ഡ്രൈവ്’ മാതൃകയിൽ പെട്രോൾ ടാക്സ് ആയി വാഹന ഇൻഷുറൻസ് അടക്കുന്നത് പരീക്ഷിച്ചിട്ടുണ്ട്. ഇൻഷുറൻസ് എടുക്കാത്ത വാഹനങ്ങളുടെ ഇൻഷുറൻസും ഇതുവഴി ലഭിക്കും, മാത്രമല്ല യാത്ര ചെയ്യുന്ന ദൂരത്തിനു അനുസൃതമായുള്ള ഇൻഷുറൻസാണ്, ഇതു വളരെ പ്രയോഗക്ഷമമാണ്.[2]

ഇന്ത്യയുടെ നയം[തിരുത്തുക]

ഇന്ത്യയിലെ ഒരു വാഹന ഇൻഷുറൻസ് സർട്ടിഫിക്കറ്റ്

മനുഷ്യൻ കാരണമായതോ പ്രകൃതി കാരണമായതോ ആയ വാഹനത്തിനു നാശം സംഭവിക്കുന്ന എല്ലാ കാര്യങ്ങൾക്കും ഇന്ത്യയിലെ വാഹന ഇൻഷുറൻസ് കവർ ചെയ്യുന്നു. വാഹനം ഓടിക്കുന്ന ഡ്രൈവർക്കും കൂടെയുള്ള യാത്രക്കാർക്കും തേർഡ് പാർട്ടികൾക്കും ആക്സിഡന്റ്റ് കവർ നൽകുന്നു. ഇതിനെ തേഡ്പാർട്ടി ഇൻഷുറൻസ് എന്ന് വിളിക്കുന്നു. വാഹനങ്ങൾക്കു ഓൺലൈൻ ഇൻഷുറൻസ് സർവീസുകൾ നൽകുന്ന ജനറൽ ഇൻഷുറൻസ് കമ്പനികളുമുണ്ട്.[3]

സ്വാകാര്യ ആവശ്യത്തിനോ വാണിജ്യ ആവശ്യത്തിനോ ഉപയോഗിക്കുന്ന എല്ലാ പുതിയ വാഹനങ്ങൾക്കും വാഹന ഇൻഷുറൻസ് എടുത്തിരിക്കണം എന്നത് ഇന്ത്യൻ നയമാണ്. പ്രമുഖ വാഹന നിർമാതാക്കളുമായി ഇൻഷുറൻസ് കമ്പനികൾ ധാരണകൾ ഉണ്ടാക്കിയിട്ടുണ്ട്. പ്രൈവറ്റ് കാർ ഇൻഷുറൻസ്, ടു വീലർ ഇൻഷുറൻസ്, കൊമാർഷ്യൽ വെഹിക്കിൾ ഇൻഷുറൻസ് എന്നിങ്ങനെ വിവിധ തരം ഇൻഷുറൻസുകൾ ഇന്ത്യൻ ഇൻഷുറൻസ് കമ്പനികൾ നൽകുന്നു.[4]

വാഹന ഇൻഷുറൻസിൽ സാധാരണയായി ഇവ ഉൾപ്പെടുന്നു:

 • അപകടം, തീ, മിന്നൽ, തീപിടിത്തം, പുറത്തുള്ള പൊട്ടിത്തെറി, മോഷണം, തുടങ്ങിയവ കാരണമുണ്ടാകുന്ന നഷ്ടമോ കേടുപാടുകളോ
 • തേർഡ് പാർട്ടിയുടെ അപകടം / മരണം, തേർഡ് പാർട്ടിയുടെ സ്വത്ത്‌, ഡ്രൈവറുടെ നഷ്ടം എന്നിവയുടെ ഉത്തരവാദിത്തം
 • അധിക പ്രീമിയം നൽകുകയാണെങ്കിൽ, വാഹനത്തിലെ ഇലക്ട്രിക്കൽ / ഇലക്ട്രോണിക്ക് ആക്സസറീസുകളുടെ നഷ്ടം / കേടുപാട്


വാഹന ഇൻഷുറൻസിൽ ഇവ ഉൾപ്പെടുന്നില:

 • മെക്കാനിക്കൽ ഇലക്ട്രിക്കൽ ബ്രേക്ക്ഡൌൺ, പൊട്ടൽ, വില കുറയുന്നത്
 • വാഹനം ഭൂമിശാസ്ത്ര മേഖലയുടെ പുറത്ത് ഉപയോഗിക്കുമ്പോൾ
 • യുദ്ധം അല്ലെങ്കിൽ ന്യൂക്ലിയർ അപകടം, മദ്യപ്പിച്ചു വാഹനം ഓടിക്കൽ

കവറേജ് നിലകൾ[തിരുത്തുക]

ഇൻഷുറൻസ് എടുക്കാത്ത കാറുകൾ പോലീസ് പിടിച്ച് ഇട്ടിരിക്കുന്നു

വാഹന ഇൻഷുറൻസിൽ ഇവയിൽ എല്ലാം അല്ലെങ്കിൽ ചിലത് ഉൾപ്പെടുന്നു:

 • ഇൻഷുറൻസ് എടുത്ത വ്യക്തി (മെഡിക്കൽ ചിലവ്)
 • ഇൻഷുറൻസ് എടുത്ത വാഹനം കാരണമുണ്ടായ സ്വത്ത്‌ നഷ്ടം
 • ഇൻഷുറൻസ് എടുത്ത വാഹനം (കേടുപാടുകൾ)
 • തേർഡ് പാർട്ടി (കാറും വ്യക്തികളും, സ്വത്ത്‌ നഷ്ടവും ബോഡി പരിക്കുകൾ)
 • തേർഡ് പാർട്ടി, തീ, മോഷണം
 • ചില നിയമപരിധികളിൽ വാഹനം ഓടിക്കുന്നവർക്കുള്ള ഇൻഷുറൻസ് ലഭിക്കുന്നു
 • നിങ്ങളുടെ വാഹനം കേടുവന്നാൽ മറ്റൊരു വാഹനം വാടകക്ക് എടുക്കാനുള്ള ചിലവ്
 • നിങ്ങളുടെ വാഹനം റിപ്പയർ ചെയ്യാനുള്ള സ്ഥലത്തേക്ക് എത്തിക്കാനായി വാഹനം വലിച്ചു കൊണ്ടുവരാനുള്ള ചിലവ്
 • ഇൻഷുറൻസ് എടുക്കാത്ത വാഹനങ്ങളും ഉൾപ്പെടുന്ന അപകടം

പ്രീമിയം നിരക്കുകൾ[തിരുത്തുക]

രാജ്യങ്ങൾക്കു അനുസരിച്ചു ഇൻഷുറൻസ് പ്രീമിയത്തിൻറെ നിരക്ക് തീരുമാനിക്കുന്നത് സർക്കാരോ, സർക്കാർ നിബന്ധനകൾക്കു അനുസൃതമായി ഇൻഷുറൻസ് കമ്പനികളോ ആകാം. സർക്കാരല്ല പ്രീമിയം തീരുമാനിക്കുന്നതെങ്കിൽ അതു വിവിധ കണക്കുകൾക്കും ഡാറ്റകൾക്കും അനുസരിച്ചാകും. ഭാവിയിലെ ക്ലെയിമുകളുടെ പ്രതീക്ഷിക്കപ്പെടുന്ന ചിലവിനു കാരണമാകുന്ന വിവിധ കാര്യങ്ങൾക്കു അനുസരിച്ചാണ് പ്രീമിയം നിശ്ചയിക്കുന്നത്.[5] ആ കാര്യങ്ങളിൽ കാറിൻറെ സവിശേഷതകൾ, തിരഞ്ഞെടുത്ത കവറേജ്, ഡ്രൈവരുടെ പ്രൊഫൈൽ, കാറിൻറെ ഉപയോഗം എന്നിവ ഉൾപ്പെടുന്നു. ഡ്രൈവറുടെ ലിംഗവും ചിലപ്പോൾ മാനദണ്ഡമാകാം.

അവലംബം[തിരുത്തുക]

 1. "What Determines the Price of My Auto Insurance Policy?". iii.org. Retrieved 28 May 2016.
 2. "Analysis of national pay-as-you-drive insurance systems". osti.gov. Retrieved 28 May 2016.
 3. "Claiming compensation under third-party motor insurance". economictimes.indiatimes.com. 24 September 2015.
 4. "Get More Information About Car Insurance - Turtlemint". turtlemint.com. Retrieved 28 May 2016.
 5. "E.U. Court to Insurers: Stop Making Men Pay More". time.com. 2 March 2011.
"https://ml.wikipedia.org/w/index.php?title=വാഹന_ഇൻഷുറൻസ്&oldid=2868049" എന്ന താളിൽനിന്ന് ശേഖരിച്ചത്