തേഡ്പാർട്ടി ഇൻഷുറൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മൂന്നാമതൊരാൾക്കു ലഭിക്കുന്ന ഇൻഷുറൻസ് പരിരക്ഷയാണ് തേഡ് പാർട്ടി ഇൻഷുറൻസ് എന്ന് വിളിക്കുന്നത്. പോളിസി എടുത്ത വാഹനയുടമക്ക് പുറമെ ബാക്കി വരുന്നവരുടെ കൂടി ജീവനും സ്വത്തിനും പരിരക്ഷ നൽകുന്ന പോളിസിയാണിത്. ഇതിൽ ആദ്യ പാർട്ടി വാഹനഉടമയും രണ്ടാമത്തെ പാർട്ടി ഇൻഷുറൻസ് കമ്പനിയുമാണ്. ആദ്യ വ്യക്തിയുടെ വാഹനം കാരണം മറ്റൊരാൾക്കുണ്ടാകുന്ന (മൂന്നാം പാർട്ടി-തേഡ് പാർട്ടി) ജീവനാശത്തിനും നാശ നഷ്ടങ്ങൾക്കും നഷ്ടപരിഹാരം നൽകാമെന്നു രണ്ടാമത്തെ പാർട്ടി കരാർ വെയ്ക്കുന്ന സംവിധാനമാണിത്.[1] നാലു ഘടകങ്ങളാണ് ഒരു വാഹനത്തിന്റെ തേഡ് പാർട്ടി ഇൻഷുറൻസിൽ ഉൾപ്പെടുന്നത്. തേഡ് പാർട്ടി ബേസിക് പ്രീമിയം, ഓണർ കം ഡവർക്കുള്ള കംപൽസറി പഴ്സനൽ ആക്സിഡന്റ് പ്രീമിയം, യാത്രക്കാരെ കയറ്റുന്ന വാഹനമാണെങ്കിൽ യാത്രക്കാർക്കു നഷ്ടപരിഹാരം നൽകാനുള്ള പാസഞ്ചർ പ്രീമിയം, ഡവർ അല്ലെങ്കിൽ ക്ലീനർക്കുള്ള ലീഗൽ ലയബിലിറ്റി പ്രകാരമുള്ള വൈഡർ കവറേജ് പ്രീമിയം എന്നിവയാണവ.

ഇന്ത്യയിൽ വാഹന ഇൻഷുറൻസ് പ്രധാനമായും രണ്ടുതരത്തിലാണുള്ളത്. മോട്ടോർ വാഹന നിയമപ്രകാരം, പൊതു നിരത്തിലോടുന്ന വാഹനങ്ങൾക്ക് നിർബന്ധമായും എടുത്തിരിക്കേണ്ട തേർഡ് പാർട്ടി ഇൻഷുറൻസ് അഥവാ ലയബിലിറ്റി ഒൺലി പോളിസി,വാഹന വിലയെ അടിസ്ഥാനമാക്കി വാഹനത്തിനും യാത്രക്കാർക്കും ചരക്കുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടുത്തിയുള്ള പാക്കേജ് പോളിസി എന്നിവയാണവ. ഒരു തേഡ് പാർട്ടി ഇൻഷുറൻസ് പൂർണമാകണമെങ്കിൽ സേവന നികുതിയും ഇതോടൊപ്പം അടക്കേണ്ടതുണ്ട്. വാഹനാപകടത്തെ തുടർന്ന് മൂന്നാമതൊരു വ്യക്തിക്കോ വസ്തുവകകൾക്കോ ഉണ്ടാകുന്ന നഷ്ടങ്ങളുണ്ടാകുമ്പോൾ തേഡ് പാർട്ടി ബേസിക് പ്രീമിയത്തിൽ നിന്നാണ് ഇൻഷുറൻസ് കമ്പനികൾ തുക കൊടുക്കുന്നത് .


അവലംബം[തിരുത്തുക]

  1. "Claiming compensation under third-party motor insurance". economictimes.indiatimes.com. 24 September 2015.
"https://ml.wikipedia.org/w/index.php?title=തേഡ്പാർട്ടി_ഇൻഷുറൻസ്&oldid=2874449" എന്ന താളിൽനിന്ന് ശേഖരിച്ചത്