ദൈവത്തിന്റെ പ്രവൃത്തി
![]() | ഈ ലേഖനം വിക്കിപീഡിയയുടെ നയങ്ങൾക്ക് എതിരാണെന്ന സംശയത്താൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്ന താളിൽ ഈ ലേഖനത്തിന്റെ വിവരണത്തിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. ഒരു ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നത് എങ്ങിനെ?
|
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ദൈവത്തിന്റെ പ്രവൃത്തി എന്നത് ഒരു നിയമ സംബന്ധമായ വാക്കാണ്. ആർക്കും ഉത്തവാദിത്വം ഏറ്റെടുക്കാൻ കഴിയാത്ത മനുഷ്യന്റെ നിയന്ത്രണത്തിലല്ലാത്ത സംഭവങ്ങൾ, പെട്ടെന്നുണ്ടാവുന്ന ദുരന്തങ്ങൾ എന്നിവയെല്ലാം കുറിക്കാനാണ് ഈ പദം ഉപയോഗിക്കുന്നത്.
കരാറുകളിൽ[തിരുത്തുക]
വിവിധ കരാറുകളിൽ കരാർകക്ഷികളുടെ നിയന്ത്രണത്തിലല്ലാത്ത കാരണങ്ങളാലുണ്ടാവുന്ന കഷ്ടനഷ്ടങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്നും വിമുക്തമാവാനായുള്ള മുന്നറിയിപ്പിനായാണ് ഈ പദം ഉപയോഗിക്കുന്നത്. ദൈവത്തിന്റെ പ്രവൃത്തി മൂലം എന്തെങ്കിലും തരത്തിലുള്ള കഷ്ടനഷ്ടങ്ങൾ ഉണ്ടായാൽ അത് കരാർകക്ഷികൾ ഏറ്റെടുക്കില്ല എന്ന് എതിർകക്ഷിക്ക് മുന്നറിയിപ്പ് നൽകുന്നു.
ഉദാഹരണത്തിന് ഒരു കല്യാണമണ്ഡപം ഒരു നിശ്ചിത ദിവസത്തേക്ക് ഒരുമാസം മുൻപ് ബുക്കുചെയ്യുന്നു. കല്യാണദിവസത്തിനുമുൻപ് സംഭവിക്കുന്ന ഒരു ഭൂകമ്പത്തിൽ ഈ മണ്ഡപം നശിച്ചുപോകുന്നു. കല്യാണമണ്ഡപം പുനർനിർമ്മിച്ച് കല്യാണത്തിന് നൽകുക എന്നത് ചെറിയ കാലയളവിൽ സാധ്യമല്ല. അങ്ങനെ ചെയ്യണമെങ്കിൽ വളരെയധികം പണച്ചെലവും മനുഷ്യാധ്വാനവും വേണ്ടിവരും. ഇതിൽനിന്നും ഒഴിവാകാനായി കല്യാണമണ്ഡപത്തിന്റെ ഉടമസ്ഥൻ ഈ ഭൂകമ്പത്തിന്റെയും അതുമൂലം കല്യാണപാർട്ടികൾക്ക് മണ്ഡപം നൽകാനാവാതെവരുന്ന അവസ്ഥയുടെയും തന്മൂലമുണ്ടാവുന്ന നഷ്ടങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കുകയില്ല എന്ന് കരാറിൽ എഴുതിച്ചേർക്കാനായാണ് ഈ പദം ഉപയോഗിക്കുന്നത്.