ക്ഷേമരാഷ്ട്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
% of GDP in social expenditures in OECD states, 2001.

സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും രാഷ്ട്രീയവും ആയ സമത്വവും സ്വാതന്ത്ര്യവും നീതിയും ഓരോ വ്യക്തിക്കും ഉറപ്പുവരുത്തുന്ന രാഷ്ട്രം ആണ് ക്ഷേമരാഷ്ട്രം[1].

സിദ്ധാന്തം[തിരുത്തുക]

സൈദ്ധാന്തികമായി ഒരു പ്രത്യയശാസ്ത്രത്തിന്റെയും പിന്തുണ ഈ സങ്കല്പത്തിനില്ല. തോമസ് കാർലൈൽ, ജോൺ റസ്കിൻ തുടങ്ങിയ ഗ്രന്ഥകാരന്മാരും വില്യം മോറിസ്, മാത്യു ആർനോൾഡ് തുടങ്ങിയ കവികളും ചാൾസ്ഡിക്കൻസ്, ചാൾസ്കിങ്‌സ്‌ലി തുടങ്ങിയ നോവലിസ്റ്റുകളും ജോൺസ്റ്റുവർട്ട്മിൽ, തോമസ് ഹിൽഗ്രീൻ തുടങ്ങിയ രാഷ്ട്രീയ തത്ത്വചിന്തകന്മാരുമായിരുന്നു 19-ാം ശതകാന്ത്യത്തിൽ ഈ വാദം ഉന്നയിച്ചത്. അക്കാലത്തെ അഭിപ്രായഗതികളെ മാറ്റിമറിക്കാൻ ഇതു സഹായിച്ചു. ഇപ്പോഴും വളർച്ച പ്രാപിച്ചുകൊിരിക്കുന്ന ഈ ആശയത്തിന് ചരിത്രപരവും രാഷ്ട്രീയവുമായ വ്യത്യസ്തതകളനുസരിച്ച് ഓരോ രാജ്യത്തിനും അതിന്റേതായ രൂപമുണ്ട് . യുദ്ധാനന്തര കാലത്ത് ഈ വ്യവസ്ഥിതിയെ ഒരു സാമൂഹിക തത്ത്വസംഹിതയുടെ ഭാഗമെന്ന നിലയിൽ വികസിപ്പിച്ചത് ബ്രിട്ടിഷ് ലേബർ പാർട്ടിയാണ്.

പ്രത്യേകതകൾ[തിരുത്തുക]

പ്രധാന വ്യവസായങ്ങളുടെ ദേശസാത്ക്കരണം, കേന്ദ്രസാമ്പത്തികാസൂത്രണം, സമ്പത്തിലും നികുതിയിലുമുള്ള നിയന്ത്രണം എന്നിവയാണ് ക്ഷേമരാഷ്ട്രത്തിന്റെ സാമ്പത്തിക മണ്ഡലത്തിലെ പ്രത്യേകതകൾ. സാമൂഹികമണ്ഡലത്തിലെ പ്രത്യേകതകൾ ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതി, ചികിത്സാ സൗകര്യങ്ങളിലൂടെ ദേശീയാരോഗ്യം, വിദ്യാഭ്യാസം, ശിശു-വൃദ്ധസംരക്ഷണം, സാംസ്കാരിക സേവനങ്ങൾ, പാർപ്പിടനിർമ്മാണം, നഗരാസൂത്രണം, ഗ്രാമസംവിധാനം തുടങ്ങിയവയാണ്. സാവധാനത്തിലുള്ള പരിണാമം വഴി സാമൂഹികപരിവർത്തനം വരുത്താനുള്ള ശ്രമമാണ് ക്ഷേമരാഷ്ട്രവാദം.

നിലവിലെ സ്ഥിതി[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Welfare state." Encyclopedia of Political Economy. Ed. Phillip Anthony O'Hara. Routledge, 1999. p. 1245

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ക്ഷേമരാഷ്ട്രം&oldid=3365853" എന്ന താളിൽനിന്ന് ശേഖരിച്ചത്