സാർവ്വദേശീയ ഗാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(The Internationale എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
The Internationale
Internationalen in Swedish.

International anthem of International Communist Movement
International Socialist Movement
International Social Democratic Movement
International Anarchist Movement

Also known asL'Internationale (French)
LyricsEugène Pottier, 1871
MusicPierre De Geyter, 1888
Adopted1890s

പാരിസ് കമ്മ്യൂണിലെ അംഗമായിരുന്ന യൂജിൻ പോഷ്യർ (1816-1887), 1871-ൽ ഫ്രഞ്ച് ഭാഷയിൽ രചിച്ചതാണ് സാർവ്വദേശീയഗാനം (ഇംഗ്ലീഷിൽ The Internationale). പിയറി ഡിഗെയ്റ്റർ (1848-1932) അതിന് 1888-ൽ സംഗീതം പകർന്നു[1].

സാർവ്വദേീയഗാനം വിവിധ കാലഘട്ടങ്ങളിൽ പ്രേംജി, സച്ചിദാനന്ദൻ, രാമചന്ദ്രൻ മൊകേരി, എൻ. പി. ചന്ദ്രശേഖരൻ എന്നിവർ മലയാളത്തിലേയ്ക്ക് മൊ‍ഴി മാറ്റിയിട്ടുണ്ട്.

സച്ചിദാനന്ദന്റെ വിവർത്തനം[തിരുത്തുക]

ഉണരുവിൽ, ഉയരുവിൻ, പട്ടിണിയുടെ തടവുകാരേ,

നിങ്ങളുണരുവിൻ, നിങ്ങളുയരുവിൻ!

ഭൂമിയലെ പീഡിതരേ, നിങ്ങളുയരുവിൻ

പട്ടിണിയുടെ തടവുകാരേ, നിങ്ങളുയരുവിൻ

ഇടിമുഴക്കിയലറിനിൽപ്പു നീതിയന്ത്യശാസനം

പട്ടിണിയുടെ തടവുകാരേ, നിങ്ങളുണരുവിൻ

പറവികൊൾകയായ്, പിറവികൊൾകയായ്

പുതിയ ലോകമൊന്നിതാ പിറന്നുവീഴുകയായ്

പഴമതൻ വിലങ്ങിനോ വഴങ്ങുകില്ല നാമിനി

അടിമകൾ നുകം വലിച്ചെറിഞ്ഞുയിർത്തെണീക്കുവിൻ

ഇന്നലെവരെയൊന്നുമല്ല നമ്മളെങ്കിലും

നാളെ നമ്മൾ നാളെ നമ്മൾ നമ്മളാം സമസ്തവും

ഒടുവിലത്തെ യുദ്ധമായ്

നിലയെടുത്തുനിൽക്കുവിൻ

അഖിലലോക ഗാനമിത്

മനുഷ്യ വംശമാകും…

വേണ്ട വേണ്ട മുകളിൽ നിന്നിറങ്ങി വന്ന രക്ഷകൻ

വേണ്ട രാജസഭയിൽനിന്നു നമ്മളെ ഭരിക്കുവോർ

തൊഴിലെടുക്കുവോർക്കു വേണ്ട അവരെറിഞ്ഞ തുട്ടുകൾ

കളളനെപ്പിടിച്ചു കളവുമുതൽ തിരിച്ചുവാങ്ങുവാൻ

തടവിൽനിന്നു മനുജ ചേതനയ്ക്കു മുക്തിനൽകുവാൻ

സകലവർക്കുമായ് നമുക്കു വഴി തിരക്കിടാം

നമ്മളെന്തു ചെയ്യണം? നമ്മൾ നിശ്ചയിക്കണം

നമ്മൾ നിശ്ചയിച്ചുറച്ചു വേണ്ടപോലെ ചെയ്യണം

ഒടുവിലത്തെ യുദ്ധമായ്

നിലയെടുത്തുനിൽക്കുവിന്

അഖിലലോക ഗാനമിത്

മനുഷ്യവംശമാകും…

അവലംബങ്ങൾ[തിരുത്തുക]

  1. കെ.എൻ., ഗംഗാധരൻ (2012). മാർക്സിസ്റ്റ് പദാവലി (1st പതിപ്പ്.). തിരുവനന്തപുരം: ചിന്താ പബ്ലിഷേഴ്സ് (പ്രസിദ്ധീകരിച്ചത് March 2012). പുറങ്ങൾ. 94–96. {{cite book}}: |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=സാർവ്വദേശീയ_ഗാനം&oldid=3620232" എന്ന താളിൽനിന്ന് ശേഖരിച്ചത്