കരുനാഗപ്പള്ളി സ്വരൂപം
യൂറോപ്യൻ രേഖകളിൽ ‘മാർത്ത്’ എന്നും ‘കർനാപൊളി’ എന്നും പരാമർശിക്കുന്ന ഈ രാജ്യം കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര എന്നീ താലൂക്കുകളുടെ ഭാഗങ്ങൾ കൂടിച്ചേർന്നതാണ്. മരുതൂർകുളങ്ങരയായിരുന്നു ഈ രാജ്യത്തിന്റെ ആസ്ഥാനം. കാലക്രമേണ ഈ രാജ്യം കായംകുളത്തിന്റെ അധീനത്തിലാകുകയും മാർത്താണ്ഡവർമ്മ കായംകുളം പിടിച്ചടക്കിയതോടുകൂടി തിരുവിതാംകൂറിന്റെ ഭാഗമായി മാറുകയും ചെയ്തു.