ഇടപ്പള്ളി സ്വരൂപം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇടപ്പള്ളി രാജവംശത്തിന് ഇളങ്ങല്ലൂർ സ്വരൂപം എന്നും പേരുണ്ട്. കാൽക്കരെ നാട്ടിലെ തൃക്കാക്കര ക്ഷേത്രത്തിൽ പൂജ നടത്തിയിരുന്ന പ്രതാപശാലിയായ ഒരു നമ്പൂതിരി ആയിരുന്നു ഇതിന്റെ സ്ഥാപകൻ. കുലശേഖരരാജ്യത്തിന്റെ പതന(1102) ത്തെ തുടന്ന് കാൽക്കരെനാട് ഛിന്നഭിന്നമായി. ഇടപ്പള്ളി ആസ്ഥാനമായി നമ്പൂതിരി ഒരു സ്വതന്ത്രരാജ്യം സ്ഥാപിച്ചു. 1740-ൽ ഡച്ച് ഈസ്റ്റിന്ത്യാകമ്പനിയുമായി ഇടപ്പള്ളി ഒരു കരാർ ഉണ്ടാക്കി. നാടുവാഴി നമ്പൂതിരി ആയതുകൊണ്ട് മാർത്താണ്ഡവർമ്മ ഇടപ്പള്ളി ആക്രമിച്ചില്ല. മുവാറ്റുപുഴ താലൂക്കിലെ വാഴപ്പിള്ളി, കാർത്തികപ്പള്ളിതാലൂക്കിലെ തൃക്കുന്നപ്പുഴ, തിരുവല്ല താലൂക്കിലെ കല്ലൂപ്പാറ എന്നിവ ഇടപ്പള്ളി സ്വരൂപത്തിൽ ഉൾപ്പെട്ടിരുന്നു. 1820-ൽ ബ്രിട്ടീഷുകാർ ഈ രാജ്യം കൊച്ചിരാജാവിന്റെ സംരക്ഷണയിലാക്കിയിലെങ്കിലും, ഇടപ്പള്ളിത്തമ്പുരാന്റെ പ്രതിഷേധം മൂലം 1825-ൽ തിരുവിതാംകൂർ ഭരണത്തിൽ കീഴിലാക്കി.

രാജ്യവിസ്ത്രിതി കുറവയിരുന്നെക്കിലും കേരളത്തെ സ്വതന്ത്രരാജവംശങ്ങളിൽ പ്രധാനപെട്ട സ്ഥാനമായിരുന്നു ഇടപ്പളിക്കുണ്ടായിരുന്നത് .കുലശേഖരചക്രവർത്തിയുടെ തേവാരിയും ,തൃക്കാക്കര ക്ഷേത്രത്തിലെ പൂജാരിയുമായിരുന്ന പ്രതാപശാലിയുമായിരുന്ന ഒരു നമ്പൂതിരിയാണ് ഈ രാജവംശത്തിന്റെ സ്ഥാപകൻ. പിൽക്കാലത്തും സ്ഥാനാരോഹണത്തിനു മുൻപ് തൃക്കാക്കര ക്ഷേത്രത്തിൽ ഇദ്ദേഹം പൂജ ചെയ്യണമെന്നുള്ളത് ഒരു ചടങ്ങായിരുന്നു. വൈപ്പിൻകരയും കൊച്ചിയും മട്ടാഞ്ചേരിയും ആദ്യ കാലത്ത് ഇടപള്ളിയുടെയായിരുന്നു .

ഇടപ്പള്ളി രാജാവിന് 71 വലിയ അമ്പലങ്ങളോടുകൂടി 244 ദേവസ്വങ്ങളുണ്ടായിരുന്നു .രാജ്യമെല്ലാം ക്ഷേത്രസങ്കെതങ്ങളായിരുന്നുവെന്ന് ചുരുക്കം. ക്ഷേത്രസങ്കേതങ്ങളിൽ അഭയം പ്രാപിച്ചവരെ ആക്രമിച്ചുകൂടാ എന്നായിരുന്നു കെരളീയാചാരം. പക്ഷെ ആ കേരളീയാചാരമൊന്നും പൊർച്ചുഗീസുകർക്കു ബാധകമായിരുന്നില്ല .15ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഒരു ഇടപ്പള്ളി രാജാവ് പെരുമ്പടപ്പ്‌ സ്വരൂപത്തിലെ ഒരു തമ്പുരാട്ടിയെ വിവാഹം കഴിച്ചു. അവരുടെ പുത്രന് കൊച്ചിയും വൈപ്പിൻകരയും ദാനമായി കൊടുത്തു. ഈ നടപടിയിൽ അതൃപ്തരായ അനന്തരാവകാശികൾ ആ പ്രദേശങ്ങൾ തിരിച്ചു പിടിക്കാൻ കിണഞ്ഞു പരിശ്രമിച്ചു. കൊച്ചിയും സാമൂതിരിയുമായുള്ള യുദ്ധങ്ങളിൽ ഇടപ്പള്ളി സാമൂതിരി പക്ഷത്തായിരുന്നു. കൊച്ചിയും വൈപ്പിൻകരയും വീണ്ടെടുത്തു കൊടുക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു അവർക്ക് .സാമൂതിരി അതിനായി പലവട്ടം ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല .തങ്ങളുടെ ശത്രുവായ സാമൂതിരിയെ ഇടപ്പള്ളി സഹായിച്ചതുകൊണ്ട് പോർച്ചുഗീസുകാർക്ക് ഇടപ്പള്ളി രാജാവിനോട് കടുത്ത ശത്രുതയായിരുന്നു .പൊർച്ചുഗീസ് സൈന്യം ഇടപ്പള്ളിയുടെ അതിർത്തി പ്രദേശങ്ങൾ കൊള്ളയടിച്ചിരുന്നു .

1503 ൽ അൽഫോൺസൊ ദ അൽബൂക്കറിന്റെയും,1504 ൽ പച്ചിക്കോവിന്റേയും ,1536 ൽ മാർട്ടിൻ ഡിസൂസയുടെയും നേത്രുത്വത്തിൽ കൊള്ളയടിക്കുക മാത്രമല്ല, അനേകം പേരെ കൊന്നൊടുക്കുകയും ചെയ്തു. രാജ്യവിസ്ത്രിതിക്കായുള്ള പടയോട്ടത്തിൽ മാർത്താണ്ഡവർമ്മ ഇടപ്പള്ളിക്ക് സമീപമെത്തിയെങ്കിലും ആക്രമിച്ചില്ല .പോർച്ചുഗീസുകാരുടെ ആക്രമണഭീഷണിയുണ്ടായപ്പോഴെല്ലാം സാമുതിരിയുടെ സൈന്യത്തിലെ ഒരു വിഭാഗം ഇടപള്ളിയുടെ സഹായത്തിനെത്തിയിരുന്നു.മുസ്ലിംകളായിരുന്നു അതിൽ കൂടുതലും .തന്നെ സഹായിച്ചതിന് പകരമായി മുസ്ലിംകൾക്ക് ഇടപ്പള്ളിയിൽ പണിയുവാനുള്ള സൗകര്യം ചെയ്തുകൊടുത്തു. എട്ടുവീടർ എന്ന് അറിയപ്പെട്ടിരുന്ന എട്ട് മുസ്ലിം നാവികകുടുംബങ്ങളെ ഇടപ്പള്ളി രാജാവിന്റെ സംരക്ഷണത്തിനായി സാമൂതിരി നിർത്തിയതാണ് എന്ന് പറയപ്പെടുന്നു .

"https://ml.wikipedia.org/w/index.php?title=ഇടപ്പള്ളി_സ്വരൂപം&oldid=1935912" എന്ന താളിൽനിന്ന് ശേഖരിച്ചത്