Jump to content

ചെങ്ങഴിനാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഇപ്പോഴത്തെ തൃശൂർ ജില്ലയിലുള്ള ചൊവ്വന്നൂർ, ചൂണ്ടൽ, എരുമപ്പെട്ടി, വരവൂർ, കടങ്ങോട്, വേലൂർ, മുണ്ടത്തിക്കോട്, അവണൂർ ചേർന്ന 18 പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നിലനിന്നിരുന്ന ഒരു ചെറിയ നാട്ടുരാജ്യമാണ്‌ ചെങ്ങഴിനാട് (Chengazhinad). ഇവിടത്തെ ഭരണാധികാരി ചെങ്ങഴി നമ്പ്യാർ (ചെങ്ങഴി നമ്പി) ആയിരുന്നു. ആഴ്വാഞ്ചേരി തമ്പ്രാക്കന്മാരുടെ വംശത്തിൽപ്പെട്ടതാണ് ഇവരെന്ന് ഒരു ഐതിഹ്യമുണ്ട്. ഇവർ മാറിമാറി കൊച്ചിരാജാവിനോടും സാമൂതിരിയോടും,കൂറുപുലർത്തിപോന്നിരുന്നു.

AD1503 ൽ സാമൂതിരി കൊച്ചി രാജ്യം ആക്രമിച്ചു ഈ യുദ്ധത്തിൽ കൊച്ചി രാജാവക്കം മൂന്ന് രാജ്യ കുടുബാംങ്കങ്ങൾ കൊല ചെയ്യപ്പെട്ടു. ഇതിന് പ്രതികാരം എന്നോണം AD 1505-ലെ മാമാങ്കത്തിൽ ചെങ്ങഴി നാട് നാടുവാഴി ചെങ്ങഴി നമ്പ്യാർ സാമൂതിരിക്കെതിരെ പടനീക്കം നടത്തി, ചെങ്ങഴി നമ്പ്യാരുടെ നേതൃത്വത്തിൽവന്ന ചാവേർപട സാമൂതിരിയെ വധിക്കാൻ ശ്രമിച്ചു. പതിനാറായിരത്തോളം വരുന്ന സാമൂതിരിയുടെ സുരക്ഷാസന്നാഹങ്ങൾ നിഷ്പ്രഭമാക്കി മുന്നേറിയ പടനീക്കം സാമൂതിരി പക്ഷത്ത് വലിയ ആൾനാശമുണ്ടാക്കാൻ കഴിഞ്ഞു എങ്കിലും, ചെങ്ങഴി നമ്പ്യാർ ഇൾപ്പടെ എല്ലാ ചാവേറുകളും വീരസ്വർഗ്ഗം പ്രാപിച്ചതായി കെടിക്കുന്നിൽ ക്ഷേത്രലിഖിതങ്ങളിലെ ചെങ്ങഴി നമ്പ്യർ പാട്ട്, കണ്ടർ മേനവൻ പാട്ട് എന്നിവയിൽ പരാമർശമുണ്ട്. പടനീക്കത്തിൻ്റെ ചുമതല പാറംകുളം പണിക്കർക്കായിരുന്നു. [അവലംബം ആവശ്യമാണ്]

വേലൂർ വെങ്ങിലശ്ശേരിയിൽ സ്ഥിതി ചെയ്യുന്ന മണിമലർക്കാവ് ക്ഷേത്രം ചെങ്ങഴി നമ്പ്യാരുടെ പരദേവതാ ക്ഷേത്രമാണ് , ഇവിടെ AD 1505 ൽ നടന്ന മാമാങ്കം പടപ്പുറപ്പാടിനെ അനുസ്മരിച്ച് കൊണ്ട് നടക്കുന്ന കുംഭഭരണി കുതിരവേലയിൽ എല്ലാ ദേശക്കാരും ദേശവാഴികളും നിബന്ധമായും പങ്കെടുക്കണമായിരുന്നു വേലയുടെ അവസാന ദിവസം ദേശവഴക്കുകൾ തിർക്കുവാൻ ദേശവാഴികളും , തൻ്റ നിലപാട് പറയുവാനായി നാടുവാഴി നിലപാട് തറയിലും എത്തിയിരുന്നു .

1560– AD കാലഘട്ടത്തിൽ കുറൂർ മനയിലെ മൂത്ത കാരണവരും പാലക്കാട്ടെ നാട്ടുരാജാവിനും തമ്മിൽ സ്വൈരക്കേടുണ്ടാവുകയും അതുവഴി ജീവഹാനി ഉണ്ടാവുമെന്ന് പേടിച്ച് കുറൂർ മനക്കാർ, ചെങ്ങഴിനാട് നാടുവാഴി ആയിരുന്ന ചെങ്ങഴി നമ്പ്യാരുടെ സഹായം തേടി. ചെങ്ങഴി നമ്പ്യാർ ആചാരപൂർവ്വം ക്ഷണിച്ച് കുറൂര് മനക്കാരെ ചെങ്ങഴിനാട്ടിലേക്ക് കൊണ്ടുവന്ന് നാട്ടിൽ ഇരുത്തുകയും മനക്കാർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്യ്ത് കൊടുക്കുകയും ചെയ്യ്തു . എന്നാൽ ഇത് പാലക്കാട് നാടുവാഴിയുമായുള്ള യുദ്ധത്തിന് കാരണമായി . ചെങ്ങഴി നമ്പ്യരും , പാലക്കാട് നാട്ടുവാഴിയും തമ്മിൽ നടന്ന യുദ്ധത്തിൽ വിജയിച്ച ചെങ്ങഴി നമ്പ്യാർ തൻ്റെ പടനായകരായ പാറംകുളം പണിക്കൻമ്മാരുടെ സഹായത്തോടെ കീഴടക്കിയ പ്രദേശത്തിന്റെ സ്ഥാനം നിർണ്ണയിച്ചുകൊണ്ട് സ്ഥാപിച്ച ആദൂരിലെ കാൽനാട്ടിപ്പാറ ഒരു ചരിത്രസ്മാരകമാണ്. അന്ന് കുറൂമന നിന്നിരുന്ന സ്ഥലത്ത് വെങ്ങിലശേരിയിൽ ചരിത്രസ്മരണ നിലനിർത്തി കൊണ്ട് ഇന്ന് കുറുരമ്മയുടെ പേരിൽ പ്രസിദ്ധമായ ഒരു ശ്രീകൃഷ്ണ ക്ഷേത്രവും കാണാൻ കഴിയും.

AD 1700-ൽ സാമൂതിരിയുടെ ആക്രമണഫലമായി പെരുമ്പടപ്പ് പ്രദേശം അന്യാധീനപ്പെട്ടു. തൃശ്ശൂരും, വടക്കുന്നാഥ ക്ഷേത്രവും സാമൂതിരിയുടെ നിയന്ത്രണത്തിലായി, ശക്തൻ തമ്പുരാൻ വരുന്നതു വരെ.സാമൂതിരി ഭക്തരായ വടക്കുന്നാഥൻ, പെരുവനം യോഗാതിരിപ്പാടുമാർ സാമൂതിരിയെ സഹായിച്ചു കൂടെ നിന്നു.. ഈ കാലഘട്ടത്തിൽ തലപ്പിള്ളി രാജാവ് , കൊടുങ്ങല്ലൂർ രാജാവ് ചെങ്ങഴിക്കോട് നാട്ട് രാജാവ് എന്നിവർ സാമൂതിരിയുടെ മേൽകോയ്മ സ്വീകരിച്ചതിന് ശേഷം സാമൂതിരിക്ക് വേണ്ട സൈനിക സഹായങ്ങൾ നൽകി കൂടെ നിന്നതായി കാണാൻ കഴിയും.

എന്നാൽ തിരുവിതംകൂറിൻ്റെ സഹായത്തോട്കൂടി സാമൂതിരിയെ ഒഴിപ്പച്ചതിന് ശേഷം . സാമൂതിരിയെ യുദ്ധത്തിൽ സഹായിച്ചതിന് പകരമായി 940-മാണ്ട് കർക്കിടകം 30-ന് തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ വെച്ച് പെരുമ്പടപ്പ് സ്വരൂപം, ചെങ്ങഴി നമ്പ്യാന്മാരെ കൊണ്ട് പ്രായശ്ചിത്തം ചെയ്യിച്ചു എന്നും വടക്കുംനാഥക്ഷേത്രഗ്രന്ഥവരിയിൽ കാണുന്നു. പിന്നീട് അങ്ങോട്ട് സ്വതന്ത്ര ഭരണം നഷ്ടമയ ചെങ്ങഴിനാട് പൂർണ്ണമായും കൊച്ചിരാജ്യത്തിന്റെ ഭാഗമാവുകയും ചെയ്തു.

അവലംബം

[തിരുത്തുക]

1) Kochi Rajya Charithram Author K.P. Padmanabha Menon

2) History of Kerala - (R. Leela Devi)

3) Proceedings of the Indian History Congress, Volume 37

4) http://www.deshabhimani.com/special/latest-news/506825

5) GOVERNMENT OF INDIA GEOGRAPHICAL INDICATIONS JOURNAL NO.62

6) A History of Kerala, 1498-1801 (Kavalam Madhava Panikkar )

"https://ml.wikipedia.org/w/index.php?title=ചെങ്ങഴിനാട്&oldid=4115291" എന്ന താളിൽനിന്ന് ശേഖരിച്ചത്