കോലത്തിരി രാജവംശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോലത്ത് നാട്ടിലെ പ്രാചീന രാജവംശമായ മൂഷകരാജവംശത്തിലെ ഏറ്റവും മുതിർന്ന കാരണവരുടെ സ്ഥാനപ്പേര്. മൂഷകരാജവംശത്തിന്റെ ക്ഷയത്തെത്തുടർന്ന് അതിന്റെ തുടർച്ചയായി കോലത്ത് നാട്ടിൽ ഉദയംകൊണ്ട രാജവംശമാണിത്. കോലസ്വരൂപം എന്നും ഈ രാജകുടുംബം അറിയപ്പെട്ടിരുന്നു. കേരളത്തിലെ യാദവരെന്ന് കരുതുന്നമണിയാണി സമുദായത്തിൽ പെട്ടവരാണ് കോലത്തിരിമാർ.ഭാരതത്തിലെ ചന്ദ്ര വംശ ക്ഷത്രിയരായിരുന്നത്രേ യാദവ വംശം

ചിറക്കൽ കോവിലകത്തിലെ രാജാക്കന്മാരും കോലത്തിരിമാർ എന്നറിയപ്പെട്ടിരുന്നു. പന്ത്രണ്ടാം ശതകത്തിൽ മഹോദയപുരത്തെ കുലശേഖരപെരുമാളിന്റെ കാലശേഷം ഏറ്റവും ശക്തരായ രാജവംശം ഏഴിമല ആസ്ഥാനമാക്കിയ ഈ രാജകുടുംബത്തിന്റേതായിരുന്നു.

ഉദയവർമ്മൻ കോലത്തിരിയുടെ ആസ്ഥാന കവിയായിരുന്നു ചെറുശ്ശേരി.ചെറുശ്ശേരി കോലത്തിരിയുടെ സുഹൃത്തായിരുന്നു. കേരളോൽപ്പത്തി, കേരളമാഹാത്മ്യം എന്നീ കൃതികളിൽ കോലത്തിരിയുടെ ആവിർഭാവത്തെക്കുരിച്ച് പരാമർശമുണ്ട്

"https://ml.wikipedia.org/w/index.php?title=കോലത്തിരി_രാജവംശം&oldid=3822070" എന്ന താളിൽനിന്ന് ശേഖരിച്ചത്