തൃക്കുലശേഖരപുരം ശ്രീകൃഷ്ണക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തൃക്കുലശേഖരപുരം ശ്രീകൃഷ്ണക്ഷേത്രം

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത്, മേത്തല പഞ്ചായത്തിൽ തൃക്കുലശേഖരപുരം എന്ന സ്ഥലത്താണ് ഈ ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ ആദ്യം പണിതീർത്ത വിഷ്ണുക്ഷേത്രം എന്ന് വിശ്വാസം. പ്രധാനമൂർത്തി യൗവനയുക്തനും, വിവാഹിതനുമായ ശ്രീകൃഷ്ണനാണ്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

ചരിത്രം[തിരുത്തുക]

കുലശേഖരസാമ്രാജ്യ സ്ഥാപകനായ കുലശേഖര ആഴ്‌വാർ നിർമ്മിക്കുകയോ പുതുക്കിപണിയുകയോ ചെയ്ത ക്ഷേത്രമാണെന്ന് കരുതപ്പെടുന്നു. ഹിന്ദു നവോത്ഥാനകാലത്ത് ചേരന്മാരുടെ പിൻഗാമികളായ കുലശേഖരന്മാർ വൈഷ്ണവമതാനുയായികളാക്കപ്പെട്ടു. കേരളക്കരയിൽ ആദ്യമായി അക്കാലത്ത് ഈ വൈഷ്ണവക്ഷേത്രം സ്ഥാപിച്ചു എന്ന് കരുതപ്പെടുന്നു. കുലശേഖര ആഴ്‌വാർ വൈഷ്ണവൻ ആയിരുന്നെങ്കിലും, പിന്നീട് വന്ന കുലശേഖരന്മാർ ശൈവർ ആയതിനാലാണ് ഈ ക്ഷേത്രത്തിൻ വേണ്ടത്ര പ്രോത്സാഹനം കിട്ടാതെ പോയതെന്ന് കരുതുന്നു. കൊടുങ്ങല്ലൂർ രാജകുടുംബത്തിന്റെ കുലദേവതയാണ്. കൊടുങ്ങല്ലൂർ തമ്പുരാക്കന്മാരുടെ അരിയിട്ടുവാഴ്ച ഈ ക്ഷേത്രത്തിലായിരുന്നു.

പ്രതിഷ്ഠ[തിരുത്തുക]

പ്രധാന പ്രതിഷ്ഠ ശ്രീകൃഷ്ണൻ. യൗവനയുക്തനായ ശ്രീകൃഷ്ണൻ എന്നൊരു സങ്കല്പമുണ്ട്. കല്യാണകൃഷ്ണൻ എന്നും ഒരു പഴമയുണ്ട്. കിഴക്കോട്ടാണ് ദർശനം. ശംഖചക്രഗദാപദ്മധാരിയായ ഭഗവാനാണ്. ആറടി ഉയരം വരുന്ന വിഗ്രഹം നിൽക്കുന്ന രൂപത്തിലാണ്.

ഉപദേവത[തിരുത്തുക]

ക്ഷേത്രപാലൻ, വസുദേവർ, നന്ദഗോപർ, മോഹിനി, പാർത്ഥസാരഥി, ഗോവർദ്ധനൻ, ഗരുഡൻ, നാഗദൈവങ്ങൾ, ഗണപതി, ശിവൻ, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഹനുമാൻ, നവഗ്രഹങ്ങൾ.

ഇവരിൽ പാർത്ഥസാരഥിയും ഗോവർദ്ധനനും ഭഗവാന്റെ രണ്ടുരൂപങ്ങളാണ്.