ശ്രീകൃഷ്ണ ജന്മാഷ്ടമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അഷ്ടമിരോഹിണി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ശ്രീകൃഷ്ണ ജന്മാഷ്ടമി
Baby Krishna Sleeping Beauty.jpg
കൃഷ്ണൻ
ഇതരനാമംജന്മാഷ്ടമി/ ശ്രീകൃഷ്ണ ജയന്തി
തരംReligious
ആഘോഷങ്ങൾ2-8 ദിവസങ്ങൾ
അനുഷ്ഠാനങ്ങൾഉപവാസം, പ്രാർഥനകൾ
തിയ്യതിചിങ്ങം, കൃഷ്ണപക്ഷം, രോഹിണി

മഹാവിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി ആയി ഹിന്ദുക്കൾ ആഘോഷിക്കുന്നത്. (Devanagari कृष्ण जन्माष्टमी kṛṣṇa janmāṣṭamī).[4] ചിങ്ങമാസത്തിൽ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി വരുന്ന രോഹിണി നക്ഷത്രദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഈ പുണ്യദിനം കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു. ഹൈന്ദവതയിൽ വൈഷ്ണവ പാരമ്പര്യത്തെ സംബന്ധിച്ചിടത്തോളം ഇത് ഒരു പ്രധാന ഉത്സവമാണ്.[5] ജന്മാഷ്ടമി ദിവസം അർധരാത്രിയാണ് ശ്രീകൃഷ്ണൻ പിറന്നത് എന്നാണ് വിശ്വാസം. അതിനാൽ അഷ്ടമിരോഹിണി ദിവസം അർദ്ധരാത്രി ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും പ്രാർത്ഥനയും നടക്കും. ഗ്രിഗോറിയൻ കലണ്ടറിൽ ആഗസ്ത്, സെപ്തംബർ മാസങ്ങളിലാണ് ശ്രീകൃഷ്ണ ജയന്തി വരിക.

References[തിരുത്തുക]

  1. "Holiday Calendar - August 2014". India.gov. ശേഖരിച്ചത് 3 August 2014. CS1 maint: discouraged parameter (link)
  2. "Krishna Janmashtami 2014". Drik Panchang. ശേഖരിച്ചത് 16 August 2014. CS1 maint: discouraged parameter (link)
  3. "Gaurabda Calendar". International Society for Krishna Consciousness. ശേഖരിച്ചത് 16 August 2014. CS1 maint: discouraged parameter (link)
  4. "Sri Krishna Janamashtami celebrated in the city". The Hindu. 24 August 2008. ശേഖരിച്ചത് 12 August 2009. CS1 maint: discouraged parameter (link)
  5. J. Gordon Melton (2011). Religious Celebrations: An Encyclopedia of Holidays, Festivals, Solemn Observances, and Spiritual Commemorations. ABC-CLIO. p. 396. ISBN 978-1-59884-205-0.


"https://ml.wikipedia.org/w/index.php?title=ശ്രീകൃഷ്ണ_ജന്മാഷ്ടമി&oldid=3200360" എന്ന താളിൽനിന്ന് ശേഖരിച്ചത്