യുഗാദി (പുതുവത്സരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
യുഗാദി പച്ചടി

കർണാടകത്തിന്റേയും ആന്ധ്രാപ്രദേശിന്റേയും പുതുവത്സരാരംഭമാണ് യുഗാദി എന്നറിയപ്പെടുന്നത്. കേരളീയർക്ക് വിഷു എന്നപോലെ വളരെ ആഘോഷപൂർവം ഇത് കൊണ്ടാടുന്നു. മഹാവിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരമായി കരുതപ്പെടുന്ന ശ്രീ കൃഷ്ണൻ മരിച്ച ദിവസം ആരംഭിച്ച കലിയുഗത്തിന്റെ തുടക്കമായിട്ടാണ് യുഗാദി കണക്കാക്കപ്പെടുന്നത്. വിവിധ തരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങൾ ഈ അവസരത്തിൽ ഉണ്ടാക്കുന്നു. യുഗാദി പച്ചടി എന്ന് തെലുങ്കിലും ബേബു ബെള്ള എന്ന് കന്നഡത്തിലും അറിയപ്പെടുന്ന ഒരുതരം പാനീയം ഈ സമയത്ത് വളരെ പ്രാധാന്യത്തോടെ ഉണ്ടാക്കിവരുന്നു. മാങ്ങ, പുളി, ശർക്കര, ഉപ്പ്, മുളക്, വേപ്പിൻ പൂവ് എന്നിവ യഥാവിധം ചേർത്താണ് ഈ ഭക്ഷണ പദാർത്ഥം ഉണ്ടാക്കുന്നത്.

പേരിനു പിന്നിൽ[തിരുത്തുക]

യുഗാരംഭം എന്ന അർത്ഥത്തിൽ സംസ്കൃത വാക്കുകളായ യുഗ, ആദി എന്നീ വാക്കുകൾ കൂടിച്ചേർന്ന് യുഗാദി എന്നു പറയുകയും പിന്നീടത് മാറി ഉഗാദിയായി[അവലംബം ആവശ്യമാണ്] മാറുകയും ചെയ്തതാണ്.

"https://ml.wikipedia.org/w/index.php?title=യുഗാദി_(പുതുവത്സരം)&oldid=2181404" എന്ന താളിൽനിന്ന് ശേഖരിച്ചത്