യുഗാദി (പുതുവത്സരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ugadi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യുഗാദി
(ഉഗാദി)
യുഗാദി പച്ചടിയോടു കൂടിയ പുതുവത്സര പൂജാപാത്രം
ഇതരനാമംഉഗാദി, തെലുഗു പുതുവർഷദിനം, കന്നഡ പുതുവർഷദിനം
ആചരിക്കുന്നത്ആന്ധ്രാ, തെലുങ്കാന, കർണാടക സംസ്ഥാനങ്ങളിലെ ഹൈന്ദവർ
തരംമതപരം, സാമൂഹികം, സാംസ്കാരികം
ആഘോഷങ്ങൾമുഗ്ഗു രംഗോലി, ക്ഷേത്രദർശനം , ഹോളിഗേയും ബേവു-ബെല്ലയും ചേർന്ന വിഭവസമൃദ്ധമായ സദ്യ
തിയ്യതിചൈത്രമാസ, ശുക്ല പക്ഷ, പ്രഥമ തിഥി
2023-ലെ തിയ്യതി22 മാർച്ച് (ബുധൻ)
ആവൃത്തിഎല്ലാ വർഷവും
യുഗാദി പച്ചടി
യുഗാദി പച്ചടി

കർണാടകത്തിന്റേയും ആന്ധ്രാപ്രദേശിന്റേയും തെലുങ്കാനയുടെയും പുതുവത്സരാരംഭ ദിനമാണ് യുഗാദി എന്നറിയപ്പെടുന്നത്[1]. കേരളീയർക്ക് വിഷു എന്നപോലെ വളരെ ആഘോഷപൂർവം ഇത് കൊണ്ടാടുന്നു. മഹാവിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരമായി കരുതപ്പെടുന്ന ശ്രീ കൃഷ്ണൻ മരിച്ച ദിവസം ആരംഭിച്ച കലിയുഗത്തിന്റെ തുടക്കമായിട്ടാണ് യുഗാദി കണക്കാക്കപ്പെടുന്നത്[2]. വിവിധ തരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങൾ ഈ അവസരത്തിൽ ഉണ്ടാക്കുന്നു. യുഗാദി പച്ചടി എന്ന് തെലുങ്കിലും ബേബു ബെള്ള എന്ന് കന്നഡത്തിലും അറിയപ്പെടുന്ന ഒരുതരം പാനീയം ഈ സമയത്ത് വളരെ പ്രാധാന്യത്തോടെ ഉണ്ടാക്കിവരുന്നു. മാങ്ങ, പുളി, ശർക്കര, ഉപ്പ്, മുളക്, വേപ്പിൻ പൂവ് എന്നിവ യഥാവിധം ചേർത്താണ് ഈ ഭക്ഷണ പദാർത്ഥം ഉണ്ടാക്കുന്നത്.

പേരിനു പിന്നിൽ[തിരുത്തുക]

യുഗാരംഭം എന്ന അർത്ഥത്തിൽ സംസ്കൃത വാക്കുകളായ യുഗ, ആദി എന്നീ വാക്കുകൾ കൂടിച്ചേർന്ന് യുഗാദി എന്നു പറയുകയും പിന്നീടത് മാറി ഉഗാദിയായി[അവലംബം ആവശ്യമാണ്] മാറുകയും ചെയ്തതാണ്.

അവലംബം[തിരുത്തുക]

  1. "Ugadi 2022: Where it is Celebrated? History and Significance" (in ഇംഗ്ലീഷ്). 2022-04-02. Retrieved 2022-04-02.
  2. Menon, Subodini (2018-03-18). "Ugadi 2022: The legends associated with This Festival" (in ഇംഗ്ലീഷ്). Retrieved 2022-04-02.
"https://ml.wikipedia.org/w/index.php?title=യുഗാദി_(പുതുവത്സരം)&oldid=3728484" എന്ന താളിൽനിന്ന് ശേഖരിച്ചത്