വിനായക ചതുർഥി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിനായക ചതുർഥി
വിനായക ചതുർഥി
ആചരിക്കുന്നത് ഹിന്ദു
ആരംഭം ശുക്ല ചതുർത്ഥി
അവസാനം ആനന്ദചതുർദശി
തിയതി ഓഗസ്റ്റ്/സെപ്തംബർ[1]
ആഘോഷങ്ങൾ 10 ദിവസം

ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഒരുത്സവമാണ് വിനായക ചതുർഥി. പ്രധാന ആരാധനാ മൂർത്തി ഗണപതി(ഗണേശൻ) ആയതിനാൽ ഗണേശ ചതുർഥി എന്നും ഇതിന് പേരുണ്ട്. മഹാരാഷ്ട്രയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുമാണ്‌ ഇത് ഏറ്റവും അധികം ആഘോഷിക്കപ്പെടുന്നത്. ]],[2]

ഈ ദിവസം ആളുകൾ ഗണപതി വിഗ്രഹങ്ങൾ വാങ്ങി അലങ്കരിക്കുകയും പൂജിക്കുകയും ചെയ്യുന്നു. പൂജക്കായി താമരയും കറുകപ്പുല്ലും മോദകം എന്ന മധുരപലഹാരവും ഉപയോഗിക്കുന്നു. ചതുർഥി ദിവസത്തേത്തുടർന്ന് നടക്കുന്ന ഗണേശോത്സവം പത്ത് ദിവസം നീണ്ട് നിൽക്കുന്നു.

ഉത്സവത്തിന് ശേഷം ഗണപതി വിഗ്രഹങ്ങൾ പുഴയിലോ, കടലിലോ ഒഴുക്കുന്നതോടെ ആഘോഷങ്ങൾ സമാപിക്കുന്നു. അടുത്ത വർഷവും ഗണപതി വരണേയെന്ന പ്രാർത്ഥനയോടെയാണ് വിഗ്രഹങ്ങൾ ഒഴുക്കിവിടുന്നത്. [3] [4]

കേരളത്തിൽ[തിരുത്തുക]

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഗണപതി ക്ഷേത്രങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു ക്ഷേത്ര ആചാരമാണ് വിനായക ചതുർത്ഥി. ഗണപതി ക്ഷേത്രങ്ങളിൽ വളരെ പ്രധാന്യത്തോടെയാണ് വിനായക ചതുർത്ഥി ആഘോഷിക്കുന്നത്. ചിലക്ഷേത്രങ്ങളിൽ അന്നേദിവസം ആനയെ പൂജിക്കുകയും ആനയൂട്ട് നടത്താറും പതിവുണ്ട്.

അവലംബം[തിരുത്തുക]

  1. http://hinduism.about.com/od/festivalsholidays/a/ganeshchaturthi.htm
  2. "Festivals, Cultural Events and Public Holidays in Mauritius". Mauritius Tourism Authority. ശേഖരിച്ചത് 28 January 2012. 
  3. Bharat Ke Tyohar Ganesh Chaturthi - ISBN-13: 978-9382562658 - Publisher: Jr Diamond
  4. http://www.webonautics.com/ethnicindia/festivals/ganesh_chaturthi.html

http://www.webonautics.com/ethnicindia/festivals/ganesh_chaturthi.html

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിനായക_ചതുർഥി&oldid=2033755" എന്ന താളിൽനിന്നു ശേഖരിച്ചത്