പൂർണ്ണ സ്വരാജ്

പൂർണ്ണ സ്വരാജ് പ്രഖ്യാപനം അല്ലെങ്കിൽ ഇന്ത്യയുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കൽ.1929 ഡിസംബർ 19 ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സാണ് ഇത് പ്രഖ്യാപിച്ചത്. രാജ്യത്തെ കോൺഗ്രസ് പ്രവർത്തകരോടും ഇന്ത്യൻ ദേശീയവാദികളോടും പൂർണ്ണ സ്വരാജിനു വേണ്ടിയും, ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്നും സ്വാതന്ത്രമായി സ്വായംഭരണാവകാശ പ്രഖ്യാപനമായിരുന്നു ഇത്. ഇതിനോടനുബന്ധിച്ച് 1929 ഡിസംബർ 31 നു [ഇന്ത്യയുടെ ദേശീയപതാക]] ഇപ്പോഴത്തെ പാകിസ്താനിലെ ലാഹോറിലെ രവി നദിക്കരയിൽ ജവഹർലാൽ നെഹ്രു ഉയർത്തി.ജനുവരി 26 റിപ്പബ്ലിക്ക് ദിനമായി ആഘോഷിക്കാൻ കോൺഗ്രസ്സ് ആഹ്വാനം ചെയ്തു. കൂടാതെ അന്നേ ദിവസം പൊതു ഇടങ്ങളിലും മറ്റും ത്രിവർണ്ണപതാക ഉയർത്താനും ജനങ്ങളോട് കോൺഗ്രസ്സ് നേതൃത്വം ആവശ്യപ്പെട്ടു
പ്രഖ്യാപനം[തിരുത്തുക]
ബ്രിട്ടീഷുകാരിൽ നിന്നും പൂർണ്ണമായ സ്വാതന്ത്ര്യം എന്ന ആവശ്യം ആദ്യമായി മുന്നോട്ടുവെച്ചവരിൽ ഒരാൾ നെഹ്രുവാണ്. കോൺഗ്രസ്സ് ബ്രിട്ടനുമായുള്ള എല്ലാ സഖ്യങ്ങളും അവസാനിപ്പിക്കണമെന്ന് നെഹ്രു ആവശ്യപ്പെട്ടു. 1927 ൽ പൂർണ്ണസ്വാതന്ത്ര്യം എന്ന ആശയം നെഹ്രു മുന്നോട്ടുവച്ചുവെങ്കിലും, ഗാന്ധിജിയുടെ എതിർപ്പുമൂലം അദ്ദേഹം പിന്നീട് അത് ഉപേക്ഷിക്കുകയാണുണ്ടായത്. എന്നാൽ 1928 ൽ ഗാന്ധി നെഹ്രുവിന്റെ ആവശ്യങ്ങളോട് അനുകൂലമാവുകയും ബ്രിട്ടനോട് പൂർണ്ണ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പ്രമേയം പാസ്സാക്കുകയും ചെയ്തിരുന്നു. ഈ അധികാരകൈമാറ്റത്തിനു നൽകിയിരുന്ന രണ്ടുവർഷകാലാവധിയിൽ നെഹ്രു തൃപ്തനായിരുന്നില്ല. ഉടനടിയുള്ള ഒരു മാറ്റം ആണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്. നെഹ്രുവിന്റെ സമ്മർദ്ദങ്ങളുടെ ഫലമായി ബ്രിട്ടനുകൊടുത്തിരുന്ന രണ്ടുകൊല്ലക്കാലം എന്ന കാലാവധി, ഒരുകൊല്ലമായി ചുരുക്കാൻ ഗാന്ധി നിർബന്ധിതനായി. ഈ പ്രമേയം ബ്രിട്ടീഷ് സർക്കാർ തള്ളി, പിന്നാലെ ഇന്ത്യക്ക് പൂർണ്ണ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പ്രമേയം നെഹ്രുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് പാസ്സാക്കി.
1929 ലെ പുതുവത്സരതലേന്ന് നെഹ്രു ലാഹോറിലെ രവി നദിക്കരയിൽ ത്രിവർണ്ണപതാക ഉയർത്തി അവിടെ കൂടിയിരുന്നവരെ അഭിസംബോധനചെയ്തു സംസാരിച്ചു.[1][2] അവിടെ കൂടിയിരുന്നവരെല്ലാം തന്നെ നെഹ്രുവിന്റെ ആവശ്യത്തോട് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ജനുവരി 26 റിപ്പബ്ലിക്ക് ദിനമായി ആഘോഷിക്കാൻ കോൺഗ്രസ്സ് ആഹ്വാനം ചെയ്തു. കൂടാതെ അന്നേ ദിവസം പൊതു ഇടങ്ങളിലും മറ്റും ത്രിവർണ്ണപതാക ഉയർത്താനും ജനങ്ങളോട് കോൺഗ്രസ്സ് നേതൃത്വം ആവശ്യപ്പെട്ടു.
അവലംബംങ്ങൾ[തിരുത്തുക]
- ↑ "കോൺഗ്രസ്സ് & ഫ്രീഡം മൂവ്മെന്റ്". ഓൾ ഇന്ത്യ കോൺഗ്രസ്സ് കമ്മിറ്റി.
{{cite news}}
:|access-date=
requires|url=
(help) - ↑ ലിയോൺ, അഗർവാൾ. ഫ്രീഡം ഫൈറ്റേഴ്സ് ഓഫ് ഇന്ത്യ. ഇഷ ബുക്സ്. പുറം. 128. ISBN 81-8205-470-2.