Jump to content

അഗർക്കർ, ഗോപാൽ ഗണേശ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gopal Ganesh Agarkar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Gopal Ganesh Aagarkar
Gopal Ganesh Agarkar
ജനനം(1856-07-14)14 ജൂലൈ 1856
മരണം17 ജൂൺ 1895(1895-06-17) (പ്രായം 38)
Pune, India

മറാഠി എഴുത്തുകാരനും വിദ്യാഭ്യാസചിന്തകനും ബാലഗംഗാധരതിലകന്റെ സമകാലികനുമായിരുന്ന അഗർക്കർ ഗോപാൽ ഗണേശ്. സാമൂഹികപരിഷ്കർത്താവ്, പത്രപ്രവർത്തകൻ എന്നീ നിലകളിലും പ്രശസ്തി ആർജിച്ചിട്ടുള്ള വ്യക്തിയായിരുന്നു. കേസരിദിനപത്രത്തിന്റെ പത്രാധിപരായിരിക്കവേ എഴുതിയ ഒരു മുഖപ്രസംഗത്തിന്റെ പേരിൽ ഇദ്ദേഹത്തിനെതിരായി ഗവൺമെന്റ് കേസെടുത്ത് തടവുശിക്ഷയ്ക്ക് വിധിച്ചു (1883). 101 ദിവസം നീണ്ടുനിന്ന കാരാഗൃഹവാസത്തിനിടയിൽ ഇദ്ദേഹം ഷേക്സ്പിയറുടെ ഹാംലറ്റ് മറാഠിയിലേക്ക് വിവർത്തനം ചെയ്തു.

കേസരി വിട്ടതിനുശേഷം (1887) അഗർകർ കുറച്ചുകാലം സുധാരക് എന്ന ഒരു ആഴ്ചപ്പതിപ്പ് തുടങ്ങി; അതിന്റെ സർവചുമതലയും വഹിച്ചു. ഇദ്ദേഹം പൂണെയിൽ ഒരു ഇംഗ്ലീഷ്സ്‌കൂൾ സ്ഥാപിക്കുകയും 1892-ൽ അവിടത്തെ ഫെർഗുസ്സൺ കോളജിന്റെ പ്രിൻസിപ്പലായി സേവനം അനുഷ്ഠിക്കുകയും ചെയ്തു. സാമൂഹിക പരിഷ്കരണ സംബന്ധമായ നിരവധി ഉപന്യാസങ്ങൾക്ക് പുറമേ ഒരു മറാഠി വ്യാകരണഗ്രന്ഥവും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1895-ൽ നിര്യാതനായി.

അവലംബം

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഗർക്കർ, ഗോപാൽ ഗണേശ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഗർക്കർ,_ഗോപാൽ_ഗണേശ്&oldid=3423252" എന്ന താളിൽനിന്ന് ശേഖരിച്ചത്