കർവ ചൗഥ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കർവ ചൗഥ്
A woman looking through a sieve after completing the fast, first looking at the rising moon and then at her spouse.
ആചരിക്കുന്നത്Hindu women of North India and West India
തരംHindu
ആഘോഷങ്ങൾ1 day
അനുഷ്ഠാനങ്ങൾFasting by married women
ആരംഭംFourth day of the waning moon fortnight (Krishna paksha) in the month of Kartik
തിയ്യതിOctober/November
ബന്ധമുള്ളത്Dussehra and Diwali

 ഭർത്താവിന്റെ രക്ഷയ്ക്കായും, ആയുസ്സിനും വേണ്ടി സൂര്യോദയം മുതൽ, ചന്ദ്രോദയം വരെ വടക്കേ ഇന്ത്യയിലെ ഹിന്ദു സ്ത്രീകൾ എടുക്കുന്ന ഒരു ദിവസത്തെ  വ്രതമാണ് കർവ ചൗഥ്. ഇതൊരു ആഘോഷമായി കണക്കാക്കുന്നു.[1][2][3]
ഈ വ്രതം, പരമ്പരാഗതമായി മദ്ധ്യപ്രദേശ്, രാജസ്ഥാൻ, എന്നിവടങ്ങളിലും, ഉത്തർപ്രദേശിന്റെയും,  ഹിമാചൽ പ്രദേശിന്റേയും, ഹരിയാനയുടേയും,പഞ്ചാബിന്റേയും,  ചില ഭാഗങ്ങളിലും ആഘോഷിച്ചുവരുന്നു.[1][4][5][6]പൂർണചന്ദ്രൻ വരുന്ന നാലാം ദിവസം മുതലാണ് ഈ വ്രതം ആരംഭിക്കുന്നത്.ഹിന്ദു ലൂണിസോളാർ കലണ്ടർ അനുസരിച്ച് അത് കാർത്തിക മാസമാണ്.ചിലപ്പോൾ വിവാഹം കഴിക്കാത്ത സത്രീകളും, വരുംകാല വരനായി ഇങ്ങനെ ചെയ്യാറുണ്ട്.[7]

ഇതുപോലുള്ള മറ്റൊരുത്സവമാണ് ചത്ത്, അത് ചണ്ടിഗണ്ഡ്, മദ്ധ്യപ്രദേശ്, പശ്ചിമ ബീഹാർ, ജാർഖണ്ഡ്, എന്നിവടങ്ങളിൽ കണ്ടുവരുന്നു.സിന്ദ്, ടീജ് എന്നിവടങ്ങളിലും ഇതേ അനുഷ്ടാനം അനുവർത്തിക്കുന്നു.

ശബ്‌ദോൽപത്തിശാസ്ത്രവും,ഉത്പത്തിയും[തിരുത്തുക]

The fasting women collectively sitting in a circle, while doing Karva Chauth puja, singing song while performing the feris (passing their thalis around in the circle)

കർവ എന്ന വാക്കിനർത്ഥം പാത്രം എന്നാണ്, ചൗഥ്  എന്നാൽ ഹിന്ദിയിൽ നാലാമത് എന്നുമാണ് അർത്ഥം.(വാക്കുകളനുസരിച്ച് ഉത്സവം തുടങ്ങുന്നത് കാർത്തിക മാസത്തിലെ പൂർണചന്ദ്രന് ശേഷമുള്ള നാലാമത്തെ ദിസവമാണ്. )[8]

ഇന്ത്യയുടെ വടക്കുപടിഞ്ഞാറ് ഇടങ്ങളിൽ നിന്നാണ് ഇതിന്റെ ഉത്പത്തി, കൂടാതെ ഇവിടെമാത്രമാണ് അത് ആചരിച്ചുപോരുന്നതും. മിലിട്ടറി ക്യാമ്പുകളിൽ മുഖൾ ഭരണത്തെ എതിർക്കുവാനായി ഹിന്ദു പട്ടാളക്കാരും പോയിരുന്നു, പക്ഷെ അവർ തന്റെ മക്കളേയും, ഭാര്യയേയും, വിട്ട് യുദ്ധത്തിന് പോകാൻ തയ്യാറായിരുന്നില്ല, ആ സന്ദർഭത്തിൽ അവരുടെ ഭാര്യമാർ പ്രാർത്ഥിച്ച്, പ്രതേക ഭക്ഷണമൊക്കെയൊരുക്കി നല്ല വസ്ത്രമണിഞ്ഞ്, യുദ്ധത്തിന് പോകാനിരിക്കുന്ന നാൾ വരെ തന്റെ ഭർത്താക്കന്മാരോടൊപ്പം കഴിയുന്നതാണ് ഈ ആചാരത്തിന്റെ ഉത്പത്തിയെന്ന് വിശ്വസിക്കുന്നു.

നേരത്തേ യുദ്ധത്തിന് പോയ ഭാര്യമാർ തന്റെ ഭർത്താക്കന്മാരുടെ സംരക്ഷയ്ക്കായി ഈ വേദിയിൽ പങ്കെടുക്കുന്നു. ഈ ഉത്സവം നടക്കുന്നത് നന്നായി കതിര് വിളയുന്ന സമയത്തായിരുന്നു,(റാബി വിളവെടുപ്പ് അപ്പോൾ മുതലാണ് തുടങ്ങാറ്.)വലിയ മൺചട്ടികളിൽ ധാന്യങ്ങൾ ശേഖരിച്ചിട്ടുണ്ടാവും, അതുകൊണ്ടുതന്നെ അടുത്ത വിതയ്ക്കലിന് നല്ല വിളവെടുക്കാനും, വിത്തിടാനും കഴിയാറുണ്ടായിരുന്നു.[9]


ഈ ഉത്സവത്തിന് മറ്റൊരു ഉത്പത്തി കഥയുമുണ്ട്. പണ്ട് പെൺകുട്ടികൾ നേരത്തേതന്നെ വിവാഹം കഴിച്ചുപോകുന്ന കാലത്ത്,  മിക്കവാറും ഉൾനാടൻ ഗ്രാമങ്ങളിലായിരിക്കും താമസം.അതുകൊണ്ടുതന്നെ പുതിയ അന്തരീക്ഷത്തോട് പൊരുത്തപ്പെടുവാൻ ദമ്പതിമാർക്ക് കഴിയണമെന്നില്ല.കൂടാതെ ഭാര്യ ഭർത്താക്കൻമാർ തമ്മിൽ പല ഒത്തുചേരായ്മകളും ഉണ്ടാകാറുണ്ടായിരുന്നു. സ്വന്തം അച്ഛനും, അമ്മയും, വീട്ടുകാരുമെല്ലാവരും ദൂരത്തുമായിരിക്കും. അക്കാലത്ത് ബസ്സും, ഫോണുമൊന്നുമുണ്ടായിരുന്നില്ല. ജനങ്ങൾക്ക് ദിവസങ്ങളോളം ദൂരേക്ക് നടക്കണമായിരുന്നു. ഒരിക്കൽ സ്വന്തം വീടുവിട്ടിറങ്ങിയാൽ ആ പെൺകുട്ടി കുറേ കാലങ്ങൾക്ക് ശേഷം മാത്രമെ തിരിച്ചുവരുവാൻ പാടുള്ളു. അതുകൊണ്ടുതന്നെ എല്ലാം പങ്കുവെക്കുവാനും, പെൺകുട്ടിയുടെ കൂടെ സഹോദരിയോ, കൂട്ടുകാരിയോ, ജീവിതത്തിലേക്ക് വരാറുണ്ട്.അത് ദൈവ സഹോദരിക്കോ, ദൈവ സുഹൃത്തിനോ തുല്യമാണ്..

References[തിരുത്തുക]

  1. 1.0 1.1 Kartar Singh Bhalla, Let's Know Festivals of India, Star Publications, 2005, ISBN 978-81-7650-165-1, ... 'Karva Chauth' is a ritual of fasting celebrated by married women seeking the longevity, ... married women in the northern and western parts of India, especially Delhi, Haryana, Jammu and Kashmir, Punjab, Rajasthan, Uttar Pradesh, Madhya Pradesh, Maharashtra and Gujarat ... eat a little food before sunrise and start the fast ... After the moon rises ... finally break their fast ...
  2. S. K. Rait, Sikh women in England: their religious and cultural beliefs and social practices, Trentham Books, 2005, ISBN 978-1-85856-353-4, ... Karva chauth, a fast kept to secure the long life of husbands, was popular among Sikh women ...
  3. "Hindus mark Karva Chauth in Pakistan". Pakistan Daily. 2008-10-17. Archived from the original on 2020-04-09. Retrieved 2016-07-29. ... Hindu women Friday celebrated Karva Chauth in the city. The minority arranges different functions in the city to mark the day where women collectively sighted the moon and broke their fast ...
  4. Kumar, Anu (2007-10-21). "A Hungry Heart". The Washington Post.
  5. Subhashini Aryan, Crafts of Himachal PradeshLiving traditions of India, Mapin, 1993, ISBN 978-0-944142-46-2, ... Karva Chauth, when all married women universally fast a small pot, Karva, is required ...
  6. Anne Mackenzie Pearson, Because it gives me peace of mind: ritual fasts in the religious lives of Hindu women (McGill studies in the history of religions), SUNY Press, 1996, ISBN 978-0-7914-3038-5, ... Karva Cauth seems to be in western Uttar Pradesh ...
  7. Sohindar Singh Waṇajara Bedi, Folklore of the Punjab, National Book Trust, 1971, ... Sometimes even unmarried girls observe this fast and pray for their husbands-to-be ...
  8. Rajendra Kumar Sharma, Rural Sociology, Atlantic Publishers, 2004, ISBN 978-81-7156-671-6, ... small earthen-ware pots called 'deep' being filled with oil and lighted through a wick ...
  9. J.P. Mittal, History of Ancient India: From 7300 BC to 4250 BC, Atlantic Publishers & Distributors, 2006, ISBN 978-81-269-0615-4, ... military campaigns and foreign travels were undertaken after the rainy season ... It is also the season for sowing wheat, which is kept in the Karva (Round Vessel) ...
"https://ml.wikipedia.org/w/index.php?title=കർവ_ചൗഥ്&oldid=3985864" എന്ന താളിൽനിന്ന് ശേഖരിച്ചത്