മൈസൂർ ദസറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൈസൂർ ദസറ

മൈസൂർ ദസറയോടനുബന്ധിച്ചു ബാങ്കളൂർ ജെ.സി.നഗറിലെ ഉത്സവം" ""ഊരു ഹബ്ബ"".1914 ൽ ലോകമഹായുദ്ധം തുടങിയപ്പോൾ അന്നത്തെ മൈസൂർ മഹാരാജാവായിരുന്ന ക്റിഷ്ണരാജ വാഡിയാർ ബ്രിട്ടീഷുകാരുടെ സഹായത്തിനായി തന്റെ സൈന്യത്തെയും കുതിരകളേയും കാളകളേയും അയക്കുവാൻ തീരുമാനിക്കുന്നു.അന്നത്തെ ഒരു ധനികന്റെ പേരിലറിയപ്പെട്ടിരുന്ന മുനിറെഡ്ഡിപല്യ എന്ന ഗ്രാമത്തിലെ ഗുൻഡുമുനീശ്വര എന്ന ക്ഷേത്രത്തിലായിരുന്നു മഹാരാജാവു പ്രാർത്തന നടത്തിയതു.ക്രിഷണരാജ വാഡിയാർ ക്ഷേത്രത്തിൽ പോയി ബ്രിട്ടീഷുകാരുടെ വിജയത്തിനുവേണ്ടി പ്രാർത്തിക്കുകയും വിജയിക്കുക യാണെങ്കിൽ തന്റെ സൈന്യവും പ്രജകളും മൂർത്തിയെ തോളിലേറ്റി നടക്കാമെന്നു പ്രതിജ്ഞ എടുക്കുകയും ചെയ്യുന്നു.ആ യുദ്ധ ത്തിൽ ബ്രിട്ടീഷുകാർ വിജയിക്കുകയും രാജാവു പ്രതിജ്ഞ നിറവേറ്റുകയും ചെയ്യുന്നു.അന്നുമുതൽ എല്ലാ വർഷവും വാർഷികാകോഷ ത്തിലൂടെ ഈ ദിനം സ്മരിക്കപ്പെടുന്നു.

ജയചാമരാജേന്ധ്ര വാഡിയാർ ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ദസറ ഉത്സവത്തിനുതുടക്കം കുറിക്കുകയും എല്ലാ വർഷവും പതിവായി നടത്തുവാനുള്ള അനുമതി കൊടുക്കുകയുംചെയ്യുന്നു.

ഇന്ത്യൻ സംസ്ഥാനമായ കർണാടകയുടെ സംസ്ഥാന ഉത്സവമാണ് (നടഹബ്ബ) മൈസൂർ ദസറ. ഇതിനെ നവരാത്രി (ഒൻപത് രാത്രികൾ) എന്നും വിളിക്കുന്നു, ഇതിൻറെ അവസാന ദിവസം ദസറയുടെ ഏറ്റവും വിശിഷ്ട ദിവസമായ വിജയദശമിയാണ്. സാധാരണയായി സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ മാസത്തിലാണ് ദസറ വരുന്നത്. ഐതിഹ്യം അനുസരിച്ചു തിന്മയ്ക്കു മുകളിൽ സത്യത്തിൻറെ വിജയമാണ് വിജയദശമി സൂചിപ്പിക്കുന്നത്, ആ ദിവസമാണ് ഹിന്ദു ദേവിയായ ചാമുണ്ഡിശ്വരി മഹിഷാസുരനെ വധിച്ചത്. 2010-ൽ ദസറ ആഘോഷങ്ങളുടെ 400-ആമത് വാർഷികമായിരുന്നു. [1]

പതിനഞ്ചാം നൂറ്റാണ്ട് മുതൽ തന്നെ വിജയനഗർ രാജാക്കന്മാർ ദസറ ഉത്സവങ്ങൾ ആരംഭിച്ചിരുന്നു. [2]

തെക്കേ ഇന്ത്യയിലെ ഡെക്കാൻ പ്രദേശത്ത് പതിനാല്, പതിനഞ്ച് പതിനാറ് ശതകങ്ങളിലായി നിലനിന്നിരുന്ന സാമ്രാജ്യമായിരുന്നു വിജയനഗര സാമ്രാജ്യം. വിജയനഗരം എന്നത് തലസ്ഥാനനഗരിയുടേയും സാമ്രാജ്യത്തിന്റേയും പേരായിരുന്നു. (ഇന്നത്തെ കർണ്ണാടകത്തിലെ ഹംപിയാണ് ആ തലസ്ഥാന നഗരി. നഗരാവശിഷ്ടങ്ങൾ പരന്നുകിടക്കുന്ന ഹംപി ഇന്ന് യുണെസ്കോയുടെ ലോക പൈതൃകകേന്ദ്രങ്ങളിൽ ഒന്നാണ്). ശിലാലിഖിതങ്ങൾ, ഡൊമിംഗോ പയസ്, ഫെർണോ നുനെസ് നിക്കൊളോ ഡ കോണ്ടി, അബ്ദുർ റസ്സാക്, ഇബ്നു ബത്തൂത്ത തുടങ്ങിയവരുടെ യാത്രക്കുറിപ്പുകളിൽ നിന്നും,ഫരിഷ്തയുടെ ചരിത്രക്കുറിപ്പുകളിൽ നിന്നും, തദ്ദേശീയരുടെ കഥകളിൽ നിന്നുമാണ് സാമ്രാജ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്. ഹംപിയിലെ പുരാവസ്തു ഖനനങ്ങൾ സാമ്രാജ്യത്തിൻറെ ശക്തിയെയും സമ്പദ്‌വ്യവസ്ഥയെയും കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു.

പത്ത് ദിവസം നീണ്ടുനിൽക്കുന്ന മൈസൂർ ദസറ ആഘോഷത്തിൻറെ പ്രധാന ആകർഷണം 100,000 ബൾബുകൾ ഉപയോഗിച്ചു ദിവസവും വൈകീട്ട് 7 മണി മുതൽ 10 മണി വരെ പ്രകാശിക്കുന്ന മൈസൂർ പാലസാണ്. ഇതിൻറെ പണികൾക്ക് മാത്രമായി എല്ലാ വർഷവും 10 മില്യൺ രൂപ ചിലവഴിക്കുന്നു. [3] പ്രകാശപൂരിതമായ പാലസിനു മുന്നിൽ കർണാടക സംസ്ഥാനത്തിൻറെ സാംസ്കാരികതയും മതപരമായതുമായ വിവിധ നൃത്ത, സംഗീത, സാംസ്കാരിക പരിപാടികൾ നടക്കും.

ഇന്ന് ഇന്ത്യയിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് മൈസൂർ കൊട്ടാരം. പ്രതിവർഷം 27 ലക്ഷത്തോളം സഞ്ചാരികൾ ഈ കൊട്ടാരം സന്ദർശിക്കുന്നുണ്ട് എന്നാണ് കണക്കാക്കുന്നത്. കൊട്ടാരത്തിനകത്ത് ചിത്രീകരണം അനുവദിച്ചിട്ടില്ല.ഇന്ത്യൻ സഞ്ചാരികളിൽനിന്ന് 40 രൂപ പ്രവേശന തുകയായ് ഈടക്കുമ്പോൾ വിദേശീയരിൽനിന്ന് 200 രൂപയാണ് ഈടാക്കുന്നത്. കൊട്ടാരത്തിനകത്ത് പാദരക്ഷകളും അനുവദിച്ചിട്ടില്ല

അവലംബം[തിരുത്തുക]

  1. "400th Mysore Dasara begins today". The Times Of India. 08 Dec 2016. 
  2. A.V. Narasimha Murthy, "Dasara 500 years ago", ourkarnataka.com
  3. "Mysore Dasara, Nadahabba, Mysore Royal Festival, Karnataka State Festival". mysoredasara.org. ശേഖരിച്ചത് 08 Dec 2016. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൈസൂർ_ദസറ&oldid=2445471" എന്ന താളിൽനിന്നു ശേഖരിച്ചത്